ബിസിനസ്‌

ഏപ്രിലില്‍ ബോറിസ് സര്‍ക്കാറിന്റെ 62 ബില്യണ്‍ പൗണ്ടിന്റെ റെക്കോഡ് കടമെടുക്കല്‍

തൊഴില്‍ പദ്ധതികളിലൂടെയും വായ്പകളിലൂടെയും കൊറോണ വൈറസിനെ നേരിടാനുള്ള ചെലവിനായി ഏപ്രിലില്‍ ബോറിസ് സര്‍ക്കാര്‍ കടമെടുത്തത് 62 ബില്യണ്‍ പൗണ്ട്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുക്കലാണ്. പകര്‍ച്ചവ്യാധി പ്രതിരോധം , തൊഴില്‍ നിലച്ചവര്‍ക്കുള്ള ധനസഹായം, വായ്പകള്‍ എന്നിവയ്ക്കായി വന്‍ തുകയാണ് വേണ്ടിവന്നത്. ഇത് പല സാമ്പത്തിക വിദഗ്ധരുടെയും പ്രവചനത്തിന്റെ ഇരട്ടിയാണ്. വിദഗ്ധര്‍ പ്രവചിച്ചത് മാസം 30.7 ബില്യണ്‍ പൗണ്ട് ആയിരുന്നു. ഇതോടെ മൊത്തം പൊതു കടം ഇതാദ്യമായി 2 ട്രില്യണ്‍ പൗണ്ടിലെത്തിയതായി കണക്കാക്കപ്പെടുന്നു. ഇത് മൊത്തം സമ്പദ്‌വ്യവസ്ഥയുടെ അതേ വലുപ്പമാണ്.

ഏപ്രിലിലെ വായ്പയെടുക്കല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51.1 ബില്യണ്‍ പൗണ്ട് അധികമാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒഎന്‍എസ്) അറിയിച്ചു. അതായത് ഏപ്രില്‍ മാസത്തെ വായ്പാ തുകയായ 62 ബില്യണ്‍ പൗണ്ട് 2019 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിനും തുല്യമാണ്. മാര്‍ച്ചിലെ ബജറ്റില്‍ മുഴുവന്‍ സാമ്പത്തിക വര്‍ഷവും പ്രവചിച്ചതിലും അധികമായിരുന്നു ഇത്.

വായ്പയെടുക്കുന്നതില്‍ ഏകദേശം 14 ബില്യണ്‍ പൗണ്ട് വേണ്ടിവന്നത് ഫര്‍ലോഫ് പദ്ധതി പ്രകാരം 7.5 മില്യണ്‍ ജോലിക്കാര്‍ക്കു വരുമാനത്തിന്റെ 80 ശതമാനം (പ്രതിമാസം 2,500 ) പൗണ്ട് നല്‍കാനാണ് ചെലവുകള്‍ക്കൊപ്പം, സര്‍ക്കാരിന്റെ വരുമാനം കുത്തനെ കുറയുകയും ചെയ്തു. 2019 ഏപ്രിലിനേക്കാള്‍ 25 ബില്യണ്‍ പൗണ്ട് കുറവാണ്. വാറ്റ് വരുമാനം കുറഞ്ഞതിന്റെ ഫലമാണ് പകുതി ഇടിവും. ഈ രീതിയിലാണെങ്കില്‍ ഈ വര്‍ഷം സര്‍ക്കാരിന് 300 ബില്യണ്‍ പൗണ്ട് വായ്പയെടുക്കേണ്ടിവരുമെന്നു ഓഫീസ് ഓഫ് ബജറ്റ് റെസ്പോണ്‍സിബിലിറ്റി മുന്നറിയിപ്പ് നല്‍കി. ഫര്‍ലോഫ് പദ്ധതി ഏതാനും മാസങ്ങള്‍കൂടി നീട്ടിയതോടെ ബാധ്യത ഇനിയുമുയരും.

റെസല്യൂഷന്‍ ഫൗണ്ടേഷന്റെ ഗവേഷകനായ ചാര്‍ലി മക്കാര്‍ഡി പറയുന്നതു കൊറോണ വൈറസിന്റെ ധനച്ചെലവുകളും ലോക്ക്ഡൗണ്‍ നടപടികളും വ്യക്തമാക്കുന്ന കഴിഞ്ഞ മാസത്തെ വായ്പ കണക്കുകള്‍, കഴിഞ്ഞ വര്‍ഷത്തെ ആകെ വായ്പാ തുകയ്ക്ക് ഒപ്പമാണ് .

എങ്കിലും പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പാടുപെടുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. അതിനാല്‍ കൊറോണ വൈറസ് പിന്തുണാ നടപടികള്‍ തുടരണം. തൊഴിലാളികളെയും സ്ഥാപനങ്ങളെയും പിന്തുണയ്ക്കുകയും വേണം.

 • ലോക്ക് ഡൗണ്‍ നീക്കിയാലും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയ്ക്കു ഉടന്‍ തിരിച്ചുവരവ് സാധ്യമല്ലെന്നു ചാന്‍സലര്‍
 • അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരെ ബോബി ഫാന്‍സ് നാട്ടിലെത്തിക്കുന്നു; ആദ്യഘട്ടമായി കര്‍ണാടകയില്‍ നിന്ന് ആളുകളെ കൊണ്ടുവരും
 • ബോബി ചെമ്മണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
 • കൊറോണ യുകെയെ എത്തിക്കുക 1706 ന് ശേഷമുള്ള വലിയ മാന്ദ്യത്തിലേക്ക്
 • രോഗപ്രതിരോധശേഷി കൂട്ടാന്‍ ചാലഞ്ചുമായി ഡോ. ബോബി ചെമ്മണൂര്‍
 • ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഡോ.ബോബി ചെമ്മണൂരിന്റെ കര്‍മസേന
 • അക്ഷയ തൃതീയ ദിനത്തില്‍ പവന് 1000 രൂപ കിഴിവോടുകൂടി സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ്
 • പോലീസ് സേനയ്ക്ക് ദാഹമകറ്റാന്‍ ഇളനീരുമായി ഡോ. ബോബി ചെമ്മണൂര്‍
 • യുകെയില്‍ ലോണുകളുടെ തിരിച്ചടവ് മൂന്ന് മാസത്തേക്ക് മരവിപ്പിക്കുമ്പോള്‍
 • കൊറോണ പ്രതിരോധത്തിന് 200 ഇഗ്ലു ലിവിങ് സ്‌പേസുമായി ഡോ. ബോബി ചെമ്മണൂര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway