യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 338 കൊറോണ മരണം കൂടി; രോഗ ബാധിതര്‍ രണ്ടരലക്ഷം കടന്നു

ലണ്ടന്‍ : ബ്രിട്ടനില്‍ പരിശോധന നടത്തിയവരില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷം കടന്നു. ലോകത്തില്‍ കൊറോണ രോഗികളുടെ കാര്യത്തില്‍ യുകെ അഞ്ചാമതാണ്. എന്നാല്‍ തുടക്കത്തിലേ പരിശോധകളുടെ കുറവുമൂലം വേറെയും ലക്ഷകണക്കിന് രോഗികളുണ്ടാവാമെന്നു വേറെയും റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് ഇന്നലെ കൊറോണ മൂലം 338 ജീവനുകള്‍ കൂടി പൊലിഞ്ഞു. അതോടെ ഔദ്യോഗിക മരണ സംഖ്യ 36,000 പിന്നിട്ടു. അവിടെയും യഥാര്‍ത്ഥ മരണ സംഖ്യ ഇതിലും വളരെയധികമാണെന്നാണ് കണക്കുകള്‍ . 2615 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 67,681 പേരിലാണ് പരിശോധന നടത്തിയത്. ഏപ്രില്‍ അവസാനം ദിവസം ഒരു ലക്ഷത്തിലേറെ ടെസ്റ്റുകള്‍ നടത്തുമെന്ന ആരോഗ്യ സെക്രട്ടറിയുടെ ഉറപ്പ് ഇനിയും പാലിക്കപ്പെടുന്നില്ല . കൂടുതല്‍ റാപ്പിഡ് ടെസ്റ്റുകള്‍ എന്ന ഉറപ്പും പാലിക്കപ്പെട്ടില്ല.

അതേസമയം, 20 മിനിറ്റിനുള്ളില്‍ ഫലം നല്‍കുന്ന കൊറോണ വൈറസ് പരിശോധന പരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. പത്ത് ദശലക്ഷത്തിലധികം ആന്റിബോഡി പരിശോധനകള്‍ നടത്തുമെന്നാണ് പ്രഖ്യാപനം. കൊറോണാ കണ്ടെത്താനായി നിലവില്‍ രണ്ട് തരം പരിശോധനകളുണ്ട്. എന്‍എച്ച്‌എസില്‍ എല്ലാ മുതിര്‍ന്നവര്‍ക്കും അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും സ്വാബ് പരിശോധനകള്‍ ഇതിനകം ലഭ്യമാണ്. ഒരു വ്യക്തിക്ക് വൈറസ് ഉണ്ടോ എന്ന് അറിയാന്‍ രക്തത്തിലെ ആന്റിബോഡികള്‍ക്കായി തിരയുന്ന രക്തപരിശോധനയാണ് ആന്റിബോഡി പരിശോധന. ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നത് നമ്മുടെ രോഗപ്രതിരോധ സംവിധാനമാണ്.

ചില എ & ഇ വകുപ്പുകള്‍, ജിപി ടെസ്റ്റിംഗ് ഹബുകള്‍, കെയര്‍ ഹോമുകള്‍ എന്നിവയില്‍ ഹാംപ്ഷെയറില്‍ പുതിയ സ്വാബ് ടെസ്റ്റുകള്‍ ട്രയല്‍ ചെയ്യും. ആറ് ആഴ്ചത്തേക്ക് ട്രയല്‍ പ്രവര്‍ത്തിക്കുകയും 4,000 ആളുകളെ വരെ പരീക്ഷിക്കുകയും ചെയ്യും.

കഴിഞ്ഞ രണ്ടാഴ്ചയായി ലണ്ടനില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 ല്‍ താഴെയാണ്. രോഗവ്യാപനത്തിന്റെ പീക്കില്‍ പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, ഏകദേശം 30 ശതമാനത്തോളം എന്‍എച്ച് എസ് ആശുപത്രികളില്‍ കഴിഞ്ഞ രണ്ട് ദിവസമായി കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ നടന്നിട്ടില്ല.

സര്‍വിലന്‍സ് ടെസ്റ്റിംഗ് കാണിക്കുന്നത് ലണ്ടനിലെ ഓരോ അഞ്ചുപേരിലും ഒരാള്‍ക്ക്, അതായത് ഏകദേശം 17 ശതമാനം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായിട്ടുണ്ട് എന്നാണ്. എന്നാല്‍ ബ്രിട്ടനിലാകമാനം 5ശതമാനം പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായിട്ടുള്ളതെന്നും ആരോഗ്യ സെക്രട്ടറി പറയുന്നു. അതായത് 20 ല്‍ ഒരാള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 2.85 മില്യണ്‍ ആളുകള്‍ വരുമിത്. ഈ ഡേറ്റ അനുസരിച്ച് ലണ്ടനില്‍ മരണനിരക്ക് 0.62 ശതമാനമാണ്. ബ്രിട്ടന്റെ മറ്റു ഭാഗങ്ങളില്‍ ഇത് കൂടുതലാണ്. 1.39 ശതമാനമാണ് മരണനിരക്ക്.

ലണ്ടന്‍ നിവാസികളുടെ ആവറേജ് പ്രായം മറ്റിടങ്ങളിലേതിനേക്കാള്‍ കുറവായത് മരണങ്ങള്‍ കുറയാന്‍ ഇടയാക്കിയതായി വിദഗ്ദര്‍ പറയുന്നു. ലണ്ടന്‍ ഏരിയയില്‍ കെയര്‍ ഹോമുകള്‍ കുറവാണെന്നതും ഈ ഭാഗങ്ങളില്‍ മരണസംഖ്യ കുറവ് രേഖപ്പെടുത്താന്‍ ഇടയാക്കിയിട്ടുണ്ട്.

അതിനിടെ, ലഭിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യുന്ന തരത്തിലാണ് സാമൂഹിക അകലം പാലിക്കാതെ രാജ്യത്തെ ജനക്കൂട്ടം. ആയിരങ്ങളാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് ബീച്ചുകളിലും പാര്‍ക്കുകളിലും ഉല്ലസിക്കുന്നത്. രോഗം രാജ്യം വിട്ടെന്ന രീതിയിലാണ് ആളുകളുടെ പെരുമാറ്റം. താപനില കൂടുന്നന്നതിനാല്‍ സന്ദര്‍ശകരുടെ വരവ് കൂടുമെന്ന ഭയത്തിലാണ് കടല്‍ത്തീര റിസോര്‍ട്ടുകളില്‍ ഉള്ളവര്‍.

 • കോവിഡ് കവര്‍ന്ന സ്റ്റാന്‍ലിക്ക് കണ്ണീരോടെ യാത്രാമൊഴി; തീരാ വേദനയുമായി മിനിയും രണ്ടു മക്കളും
 • യുകെയില്‍ ജനം കൂട്ടത്തോടെ പുറത്ത്; സാമൂഹിക അകലം ലംഘിക്കുന്നവരില്‍ നിന്നും കടുത്ത പിഴയീടാക്കാന്‍ പോലീസും
 • യുകെയില്‍ കൊറോണ 324 ജീവനുകള്‍ കൂടി കവര്‍ന്നു; 2095 പുതിയ രോഗികള്‍
 • സ്‌കോട്ട്‌ ലന്‍ഡിലും ലോക്ക്ഡൗണ്‍ ഇളവുകള്‍; നടപ്പാക്കല്‍ നാല് ഘട്ടങ്ങളിലായി
 • ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചീഫ് സയന്റിസ്റ്റ്; യുകെയില്‍ 377 കോവിഡ് മരണം കൂടി
 • ഇംഗ്ലണ്ടിലും സ്കോട്ട്‌ ലന്‍ഡിലും കൊറോണ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം ആരംഭിച്ചു; ആദ്യദിനം തന്നെ പരാതികള്‍
 • യുകെയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ; ആറ് പേര്‍ക്ക് വരെ പുറത്ത് ഒന്നിച്ചുകൂടാം, സ്കൂളുകള്‍ തുറക്കും
 • യുകെയില്‍ 412 കോവിഡ് മരണങ്ങള്‍ കൂടി; ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ആശുപത്രികളിലും പുതിയ മരണങ്ങളില്ല
 • കൊറോണ ബാധിച്ചു മരണത്തെ മുഖാമുഖം കണ്ട രണ്ടു യുകെ മലയാളികള്‍ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു
 • ഇന്‍കം ടാക്‌സ്, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway