അസോസിയേഷന്‍

ക്നാനായ ഗായകര്‍ക്കായി യുകെകെസിഎയുടെ സംഗീതനിശ ജൂണ്‍ 7 മുതല്‍

വിജയകരമായി മുന്നേറുന്ന ലോക്ക്ഡൗണ്‍ പ്രസംഗ മത്സരത്തിനും, പുരാതനപ്പാട്ട് മത്സരത്തിനും ശേഷം യുകെകെസിഎയുടെ സംഗീതനിശ വരുന്നു. ജൂണ്‍ 7 ഞായറാഴ്ച്ച വൈകിട്ട് 5 മണി മുതലാണ് ഈ Zoom സംഗീതനിശ ആരംഭിയ്ക്കുന്നത്. യുകെയിലെ അനുഗ്രഹീതരായ മുഴുവന്‍ ക്നാനായ ഗായകര്‍ക്കും ഒരേ സമയം, ഒരേ വേദിയില്‍ ഗാനങ്ങളാലപിക്കുവാനുള്ള ഒരു തുറന്ന വേദിയാണിത്. ഈ സംഗീത നിശയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗായകര്‍ യുകെകെസിഎ ജോയിന്റ് സെക്രട്ടറി ലൂബി മാത്യൂസുമായി ( Mob: 07886 263726) ബന്ധപ്പെടണം എന്ന് .യുകെകെസിഎ ജനറല്‍ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു

നേരത്തെ യുകെകെസിഎ സംഘടിപ്പിച്ച ലോക്ക് ഡൗണ്‍ വീഡിയോ പുരാതനപ്പാട്ട് ചലഞ്ച് മത്സരത്തിന് ലഭിച്ചത് ആവേശപൂര്‍ണ്ണമായ പ്രതികരണം ആയിരുന്നു. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന ദിവസമായ മെയ് 22 നാണ് ഏറ്റവും കൂടുതല്‍ എന്‍ട്രികള്‍ ലഭിച്ചത്. മുതിര്‍ന്നവര്‍ക്കു വേണ്ടി നടത്തിയ പ്രസംഗ മത്സരത്തിന്റെ വിജയമാണ് 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള പുരാതനപ്പാട്ട് മത്സരത്തിന് പ്രേരണയായത്. ക്നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യങ്ങളും ആചാരങ്ങളും വിളിച്ചോതുന്ന പുരാതനപ്പാട്ടുകള്‍ പുതിയ തലമുറയ്ക്കും പരിചിതമാക്കുക എന്നത് ഈ മത്സരത്തിന്റെ ഒരു ലക്ഷ്യമായിരുന്നു.

മലയാളം എഴുതാനും വായിക്കാനുമറിയാത്ത കൊച്ചു കുട്ടികള്‍ പോലും വളരെ സ്പഷ്ടമായും സ്ഫുടമായും പുരാതനപ്പാട്ടുകള്‍ ആലപിക്കുന്നത് സമുദായ സ്നേഹം മക്കളിലേക്ക് പകര്‍ന്നേകാനുള്ള മാതാപിതാക്കളുടെ ആഗ്രഹത്തിന്റെ ഉത്തമോദാഹരണമായി.

മത്സരമേറ്റെടുത്ത് വിജയിപ്പിച്ച മുഴുവന്‍ കുട്ടികള്‍കും അവരെ പ്രോല്‍സാഹിപ്പിച്ച മാതാപിതാക്കള്‍ക്കും യുകെകെസിഎ പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട്, വൈസ് പ്രസിഡന്റ് ബിജി മാങ്കൂട്ടത്തില്‍ , സെക്രട്ടറി ജിജി വരിക്കാശ്ശേരി, ജോയന്റ് സെക്രട്ടറി ലുബി മാത്യൂസ് വെള്ളാപ്പള്ളി, ട്രഷറര്‍ മാത്യു പുളിക്കത്തൊട്ടിയില്‍ , ജോയന്റ് ട്രഷറര്‍ എബി ജോണ്‍ കുടിലില്‍ , അഡ്വൈസേഴ്സ് ആയ തോമസ് തൊണ്ണം മാവുങ്കല്‍ , സാജു ലൂക്കോസ് പാണ പറമ്പിന്‍ എന്നിവര്‍ നന്ദി അറിയിച്ചു

 • മനസ്സിനെ കുളിരണിയിക്കുന്ന മധുര സംഗീതവുമായി ബിര്‍ക്കിന്‍ഹെഡില്‍ നിന്നും നാല് സഹോദരങ്ങള്‍ നാളെ 'Let's break it together' ല്‍
 • കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന WE SHALL OVERCOME കാമ്പയിന്‍ നൂറു ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട്; ശനിയാഴ്ച ആതുരശുശ്രുഷാ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സംഗീത വിരുന്ന് 'ഹൃദയ ഗീതം'
 • സ്നേഹ സംഗീത മഴ പെയ്യിച്ച് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ അന്‍സല്‍ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്ലിയും
 • സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ കൗമാര താരങ്ങളായ അന്‍സല്‍ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്‌ലിയും 'Let's break it together' ല്‍
 • വിഷാദത്തിന് വിടയേകി ; സംഗീത സാന്ത്വനത്തിന്റെ അമൃതേകി ആഗോള അന്താക്ഷരി
 • സമഗ്രമായ ഭേദഗതികള്‍ വരുത്തി യുക്മയുടെ പുതുക്കിയ ഭരണഘടന നിലവില്‍വന്നു
 • പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ട് പി ജെ ജോസഫിന്റെയും സി ഫ് തോമസിന്റെയും നേതൃത്വത്തില്‍ ഉറച്ചു നില്‍ക്കുമെന്ന്
 • 'Let's break it together' ലൈവ് ടാലന്റ് ഷോയില്‍ ഇന്ന് ബര്‍മിങ്ഹാമില്‍ നിന്ന് കെവിന്‍ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങള്‍
 • പ്രേക്ഷക ഹൃദയങ്ങളില്‍ സ്വരവസന്തം തീര്‍ത്ത് അഡേല്‍ ബഷീര്‍ - അലന്‍ ബഷീര്‍ സഹോദരങ്ങളും ജാന്‍വി ജയേഷും; 'Let's break it together' ലൈവ് ടാലന്റ് ഷോയില്‍ നാളെ കെവിന്‍ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങള്‍
 • ഗ്രാമര്‍ സ്‌കൂള്‍ സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഇന്ന്; യുക്മ Y6 ചലഞ്ച് 2020 പരീക്ഷകള്‍ ജൂലൈ 11, 12 തീയതികളില്‍; രക്ഷിതാക്കള്‍ക്കായുള്ള അവസാന വെബ് സെമിനാര്‍ നാളെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway