വിദേശം

ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍


അമേരിക്കയില്‍ കറുത്ത വര്‍​ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡ് എന്ന 46 കാരനെ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ വെള്ളക്കാരന്‍ ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ ഒടുവില്‍ അറസ്റ്റ് ചെയ്തു. മിനിയാപോളീസ് സെനറ്റര്‍ എമി ക്ലോബച്ചറാണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. നീതിയുടെ ആദ്യപടിയാണ് ഷൗവിന്റെ അറസ്റ്റെന്നും അവര്‍ പ്രതികരിച്ചു.

മിനിയാപാേളീസ് പൊതു സുരക്ഷാ കമ്മീഷണര്‍ ജോണ്‍ മാര്‍ക്ക് ഹാരിങ്ടണും പൊലീസ് ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്തുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ പ്രതിയ്ക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പറഞ്ഞില്ല. പൊലീസ് ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ക്ലൗബച്ചറിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിഷേധം ശക്തമായിരുന്നു. നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. അഞ്ച് മിനുട്ടില്‍ കൂടുതല്‍ നേരം പൊലീസ് ഓഫീസര്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന ഫ്ലോയ്ഡിന്റെ അവസാന വാക്കുകള്‍ അമേരിക്കന്‍ തെരുവുകളില്‍ മുഴങ്ങുകയാണ്.

സംഭവത്തില്‍ നാല് പൊലീസുകാരെ മിനിയാപോളീസ് മേയര്‍ ജേക്കബ് ഫ്രേ പുറത്താക്കിയിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.

വാഹനത്തില്‍ കള്ളപ്പണ ഇടപാട് നടത്തുന്നെന്ന് ആരോപിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച ഫ്ലോയിഡിനെ പൊലീസ് പിടികൂടുന്നത്. നഗരമധ്യത്തില്‍ വിലങ്ങണിയിച്ച് നടത്തിയ ഫ്ലോയിഡിനെ പൊലീസുകാര്‍ നിലത്ത് വീഴ്ത്തി. ഒരാള്‍ കാല്‍മുട്ട് കഴുത്തില്‍ ശക്തിയായി അമര്‍ത്തുകയും ചെയ്തു. തനിക്ക് ശ്വാസംമുട്ടുന്നതായും ദയവ് ചെയ്ത് കാലെടുക്കൂവെന്നും അദ്ദേഹം കരഞ്ഞുപറഞ്ഞിട്ടും വെള്ളക്കാരനായ ഉദ്യോഗസ്ഥന്‍ കേട്ടില്ല. ഒന്നുപിടയാന്‍ പോലും സാധിക്കാതെ ഫ്ലോയിഡിന്റെ ശരീരം നിശ്ചലമായപ്പോഴാണ് പൊലീസുകാരന്‍ കഴുത്തില്‍നിന്ന് കാല്‍മുട്ട് എടുക്കുന്നത്.
ഫ്ലോയിഡ് മിനിയപൊളിസിലെ ഒരു റസ്റ്ററന്റില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ട്രക്ക് ഡ്രൈവറായും ജോലിയെടുക്കാറുണ്ട്. 22ഉം ആറും വയസുള്ള രണ്ട് പെണ്‍മക്കളുടെ പിതാവു കൂടിയാണ്. ആരെയും ദ്രോഹിക്കാന്‍ ഇഷ്ടമില്ലാത്ത ഫ്ലോയിഡിന് ശത്രുക്കള്‍ പോലുമുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

ഫ്ലോയിഡിന്റെ കൊലപാതകം ദൃക്സാക്ഷികള്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആയിരങ്ങളാണ് പ്രതിഷേധവുമായിറങ്ങിയത്.

 • ലോകാരോഗ്യ സംഘടനയോട് ഔദ്യോഗികമായി അമേരിക്ക ഗുഡ്‌ബൈ പറഞ്ഞു
 • ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി
 • കോവിഡ് ഭീഷണി: ഹജ്ജ് കര്‍മം സൗദിയിലുള്ളവര്‍ക്ക്‌ മാത്രമാക്കി
 • ആര്‍ നിരക്ക് ഒറ്റദിവസം കൊണ്ട് 1.79 ല്‍ നിന്ന് 2.88 ആയി; ജര്‍മനി കോവിഡ് രണ്ടാം ഘട്ട ഭീതിയില്‍
 • ഓസ്‌ട്രേലിയക്ക് നേരെ വന്‍ സൈബര്‍ ആക്രമണം; പിന്നില്‍ ചൈനയെന്ന് അഭ്യൂഹങ്ങള്‍
 • ആംസ്റ്റര്‍ഡാമില്‍ ഗാന്ധി പ്രതിമ ആക്രമിച്ചു 'വംശവെറിയന്‍' എന്ന് എഴുതിച്ചേര്‍ത്തു
 • 1962 ലെ സ്ഥിതിയല്ല; ഇന്ത്യ-ചൈന യുദ്ധം വന്നാല്‍ സാധ്യത ഇന്ത്യക്കെന്നു ഹാര്‍വാര്‍ഡ്
 • ട്രംപിന് തലവേദനയായി അനന്തരവളുടെ സ്ഫോടനാത്മക പുസ്തകം വരുന്നു
 • ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം; 3 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
 • കോവിഡ് പ്രതിസന്ധി; ഇന്ത്യാക്കാരടക്കം 600 പൈലറ്റുമാരെ എമിറേറ്റ്‌സ് പിരിച്ചുവിട്ടു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway