യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കൊറോണ 324 ജീവനുകള്‍ കൂടി കവര്‍ന്നു; 2095 പുതിയ രോഗികള്‍

ലണ്ടന്‍ : യുകെയില്‍ ഇന്നലെ കൊറോണ ബാധിച്ച് 324 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം ഔദ്യോഗിക കൊറോണ മരണസംഖ്യ 38,161 എത്തി. എന്നാല്‍ യുകെയിലെ യഥാര്‍ത്ഥ കോവിഡ് മരണം ഈ കണക്കിനേക്കാള്‍ കുറഞ്ഞത്10,000 പേരെങ്കിലും അധികമായിരിക്കുമെന്നാണ് എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. എന്‍എച്ച്എസ് ഇംഗ്ലണ്ട് ഹോസ്പിറ്റലുകളില്‍ ഇന്നലെ 149 കൊറോണ മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌കോട്ട്‌ ലന്‍ഡില്‍ 15ഉം വെയില്‍സില്‍ 10ഉം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മൂന്നും പുതിയ കൊറോണ മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ മൂന്ന് കണ്‍ട്രികളിലെയും കെയര്‍ഹോം അടക്കമുള്ള എല്ലാ സെറ്റിംഗ്‌സുകളിലെയും കൊറോണ മരണമാണിവ. ശേഷിക്കുന്ന മരണങ്ങളില്‍ ഭൂരിഭാഗവും ഇംഗ്ലണ്ടിലെ കെയര്‍ഹോമുകളിലാണ് സംഭവിച്ചിരിക്കുന്നത്. ഇവിടങ്ങളെ കൊറോണ പ്രതിസന്ധി ഇപ്പോഴും വലിയ തോതില്‍ തൂറയുന്നുണ്ട് . ഡൗണിംഗ് സ്ട്രീറ്റില്‍ കൊറോണ വൈറസ് ബ്രീഫിംഗിനിടെ ചാന്‍സലര്‍ റിഷി സുനകാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഇന്നലെ പുതുതായി 2095 പേര്‍ കൊറോണ ബാധിതരായെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,70,000 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.എന്നാല്‍ രോഗത്തിന്റെ തുടക്കത്തില്‍ ഏവര്‍ക്കും കോവിഡ് 19 ടെസ്റ്റുകള്‍ പ്രദാനം ചെയ്യാന്‍ മിനിസ്റ്റര്‍മാര്‍ തയ്യാറാവാത്തതിനാല്‍ രോഗം സമൂഹത്തില്‍ നിയന്ത്രണമില്ലാതെ പടര്‍ന്നിരിക്കുന്നുവെന്നും അതിനാല്‍ യഥാര്‍ത്ഥ രോഗികളുടെ എണ്ണം മില്യണ്‍ കണക്കിന് വരുമെന്നാണ് സയന്റിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

 • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway