യു.കെ.വാര്‍ത്തകള്‍

യുകെയിലെ പ്രതിദിന കൊറോണ മരണം 215 ; പുതിയ രോഗികള്‍ 2500


യുകെയിലെ പ്രതിദിന കൊറോണ മരണം ഇന്നലെ 215 ആയി. ലോക്ക് ഡൗണിന് ശേഷം ഏറ്റവും മരണം കുറഞ്ഞ ശനിയാഴ്ചയായിരുന്നു ഇന്നലെ. സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 2500 ആണ്. യുകെയില്‍ ഇതുവരെയുള്ള ഔദ്യോഗിക മരണസംഖ്യ 38,376 ആയി. ഡൗണിംഗ് സ്ട്രീറ്റിലെ കൊറോണ ബ്രീഫിംഗിനിടെ കള്‍ച്ചര്‍ സെക്രട്ടറി ഒലിവര്‍ ഡൗഡെണാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം കൊറോണ രോഗികള്‍ 272,000ത്തിലെത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

മാര്‍ച്ച് 21 ശനിയാഴ്ച 56 പേര്‍ മരിച്ചതിന് ശേഷം ഏറ്റവും കുറവ് രോഗികള്‍ മരിച്ച ശനിയാഴ്ചയാണ് ഇന്നലെ. ഏപ്രില്‍ 18ന് രോഗം യുകെയില്‍ മൂര്‍ധന്യത്തിലെത്തിയ ശനിയാഴ്ചയിലെ കൊറോണ മരണം 1115 ലെത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച യുകെയില്‍ 282 പേരുടെ ജീവനാണ് കൊറോണ കവര്‍ന്നത്. രാജ്യത്ത് കൊറോണ മരണങ്ങളും രോഗവ്യാപനവും താഴുന്നുണ്ടെങ്കിലും നിലവില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് വളരെ നേരത്തെയാണെന്നും ഇത് രോഗവ്യാപനത്തിന് വീണ്ടും ഇടയാക്കിയേക്കാമെന്നും ഗവണ്‍മെന്റിന്റെ സയന്റിസ്റ്റുകള്‍ തന്നെ പറയുന്നുണ്ട്.ജനം സാമൂഹിക അകലനിയമങ്ങള്‍ വന്‍ തോതില്‍ ലംഘിച്ചാല്‍ രോഗത്തെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു .

 • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway