യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇന്നലെ മരണസംഖ്യ 113; പത്താഴ്ചക്കിടെയിലെ കുറഞ്ഞ മരണനിരക്ക്

ലണ്ടന്‍ : യുകെ കൊറോണയുടെ പിടിയില്‍ നിന്നും മെല്ലെ മോചിതമാകുന്നു എന്ന പ്രതീക്ഷ സജീവമാക്കി ഇന്നലെ പ്രതിദിന മരണനിരക്ക് കുറഞ്ഞു 113ലെത്തി. ഓരോ ദിവസത്തെയും മരണനിരക്കും രോഗവ്യാപനത്തോതും കുറയുന്നത് ആശ്വാസകരമാണ്. രാജ്യത്ത് പത്താഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. യുകെയില്‍ കോവിഡ് നിയന്ത്രണാതീതമായി പടരാന്‍ തുടങ്ങിയ സമയത്ത് അതായത് മാര്‍ച്ച് 23ന് 74 പേരായിരുന്നു രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. അതിന് ശേഷം ഇന്നലെയാണ് ഏറ്റവും കുറഞ്ഞ മരണനിരക്കുണ്ടായിരിക്കുന്നത്.ഇന്നലെ ഡൗണിംഗ് സ്ട്രീറ്റില്‍ വച്ച് നടന്ന പതിവ് കൊറോണ വൈറസ് പ്രസ് ബ്രീഫിംഗിനിടെയാണ് രാജ്യത്തെ പുതിയ കണക്കകള്‍ ഹൗസിംഗ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് പുറത്ത് വിട്ടിരിക്കുന്നത്.

ഔദ്യോഗിക കണക്കില്‍ മൊത്തം മരണം 38,489 ആണെങ്കിലും യഥാര്‍ത്ഥ മരണസംഖ്യ അരലക്ഷത്തിനടുത്തെത്തിയെന്ന മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞ് വരുന്നതിനാല്‍ യുകെ കൊറോണ ഹോട്ട്‌സ്‌പോട്ടല്ലാതായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് .

സാധാരണയായി വാരാന്ത്യങ്ങളില്‍ കോവിഡ് മരണം സ്ഥിരീകരിക്കുന്നതില്‍ കാലതാമസം പതിവായതിനാല്‍ കോവിഡ് മരണനിരക്ക് ഇടിയാറുണ്ട്. പക്ഷേ കഴിഞ്ഞ ഞായറാഴ്ചത്തെ 118 മരണങ്ങളെന്നത് അതിന് മുമ്പത്തെ ആഴ്ചയിലേതിനേക്കാള്‍ 30 ശതമാനം ഇടിവ് രേഖപ്പെടുത്തിയ മരണനിരക്കായിരുന്നു. ഈ വിധത്തില്‍ മരണനിരക്ക് തുടര്‍ച്ചയായി കുറയുന്നുവെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

യുകെയില്‍ കൊറോണ മരണം മൂര്‍ധന്യത്തിലെത്തിയ സമയത്ത് അതായത് ഏപ്രില്‍ മധ്യത്തില്‍ 1172 പേര്‍ വരെ കൊറോണ ബാധിച്ച് മരിച്ച ദിവസങ്ങളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുകെയില്‍ പ്രതിദിന മരണങ്ങള്‍ കുറഞ്ഞ് വരുന്നുണ്ട്. അതുകൊണ്ടു തന്നെ സാമൂഹിക അകല നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കേണ്ട സമയമാണ് ഇതെന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. ജെന്നി ഹാരീസ് മുന്നറിയിപ്പേകുന്നു. ഇന്ന് മുതല്‍ ഇംഗ്ലണ്ട് കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായിട്ടാണ് അദ്ദേഹം ഈ മുന്നറിയിപ്പേകിയത്.

 • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway