യു.കെ.വാര്‍ത്തകള്‍

കൊറോണ മരണം 111 ആയി കുറഞ്ഞു; എന്‍എച്ച്എസില്‍ പകുതിയിലും മരണമില്ല

ലണ്ടന്‍ : രാജ്യത്തു കൊറോണയെ ഭയക്കേണ്ടതില്ലെന്ന പ്രതീക്ഷ വര്‍ധിച്ചു കൊറോണ മരണം കുറയുന്നു. ഇന്നലെ പ്രതിദിന മരണം 111 ആയി കുറഞ്ഞു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നതിന് പിന്നാലെ ആകെ മരണസംഖ്യ 39,045 ആയെന്ന കണക്ക് സംശയങ്ങള്‍ക്ക് ഇടയാക്കി. 556 പേരുടെ വര്‍ദ്ധനയാണ് ഇതില്‍ കാണിച്ചത്. കണക്കിലെ ഈ പിശകിന് പിന്നിലെ കാരണം അധികൃതര്‍ വിശദീകരിച്ചിട്ടില്ല. ഞായറാഴ്ചത്തെ 111 കൂടി കൂട്ടി രാജ്യത്തെ മൊത്തം കൊറോണ മരണം 38,489 ആണെന്നാണ് അറിയിച്ചിരിക്കുന്നത് . ഇന്നലെ പുതുതായി 1570 കൊറോണ രോഗികളെ കൂടി സ്ഥിരീകരിച്ചുവെന്നാണ് ഡൗണിംഗ് സ്ട്രീറ്റിലെ പതിവ് കൊറോണ പ്രസ് ബ്രീഫിംഗിനിടെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് അവസാനത്തിന് ശേഷം പ്രതിദിന രോഗികളില്‍ ഏറ്റവും കുറവാണിത്.

അതേസമയം രാജ്യത്തെ പകുതി ആശുപത്രികളും കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഇംഗ്ലണ്ടിലെ 69 ആശുപത്രികള്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കോവിഡ് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍ വെളിപ്പെടുത്തുന്നു. മെയ് 20 ന് ശേഷം നോര്‍ത്ത് മിഡില്‍സെക്സ് ഹോസ്പിറ്റല്‍ കോവിഡ് -19 മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിറ്റിംഗ്ടണ്‍ ഹോസ്പിറ്റല്‍ മെയ് 19ന് ശേഷവും ഹില്ലിംഗ്ഡണ്‍ ഹോസ്പിറ്റല്‍ മെയ് 13ന് ശേഷവും മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ലബോറട്ടറിയില്‍ സ്ഥിരീകരിച്ച കേസുകളെ മാത്രമേ ഔദ്യോഗിക കൊറോണ മരണപ്പട്ടികയിലേക്ക് പരിഗണിക്കാറുള്ളുവെന്നതിനാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടാനാണ് സാധ്യതയെന്ന് എക്സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു .

 • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway