യു.കെ.വാര്‍ത്തകള്‍

സ്‌കൂള്‍തുറവി അബദ്ധമോ? ഡെര്‍ബിയിലെ സ്‌കൂളിലെ ഏഴ് ജോലിക്കാര്‍ക്ക് കോവിഡ്

കൊറോണ വ്യാപനത്തിനിടെ രാജ്യത്തു ഇന്നലെ മുതല്‍ പ്രൈമറി സ്‌കൂളുകള്‍ തുറന്നിരിക്കുകയാണ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും എതിര്‍പ്പ് അവഗണിച്ചു കൊണ്ടാണ് തീരുമാനം നടപ്പാക്കിയത്. എന്നാല്‍ സ്‌കൂളുകള്‍ തുറന്നാല്‍ കുട്ടികള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇടപഴകി സ്‌കൂളുകള്‍ കൊറോണയുടെ പുതിയ ഹോട്ട്‌സ്‌പോട്ടുകളാകുമെന്ന ആശങ്ക ശക്തമായി.ഡെര്‍ബിയിലെ ഒരു പ്രൈമറി സ്‌കൂളിലെ ഏഴ് സ്റ്റാഫുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണീ ആശങ്ക ശക്തമായിരിക്കുന്നത്.

കോവിഡ് 19ന്റെ ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കിയ ഡെര്‍ബി സ്‌കൂളിലെ ജീവനക്കാര്‍ നിലവില്‍ വീടുകളില്‍ വിശ്രമത്തിലാണ്. സ്‌കൂള്‍ വിശദമായ ക്ലീനിംഗിനായി ഒരാഴ്ചത്തേക്ക് അടച്ചിട്ടുമുണ്ട്. അടുത്ത ആഴ്ച ഈ സ്‌കൂള്‍ വീണ്ടും തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. എസെന്‍ഷ്യല്‍ വര്‍ക്കര്‍മാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ ലോക്ക്ഡൗണ്‍ വേളയിലും തുറന്ന് പ്രവര്‍ത്തിച്ച സ്‌കൂളായിരുന്നു ഡെര്‍ബിയിലെ അര്‍ബോറെടം പ്രൈമറി സ്‌കൂള്‍. ഇവിടുത്തെ ഒരു സ്റ്റാഫിന് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് അയാളുമായി കോണ്‍ടാക്ടിലായ മറ്റ് ചില ജീവനക്കാര്‍, രക്ഷിതാക്കള്‍, കെയറര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരോട് ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് 14 ദിവസത്തെ ഐസൊലേഷന് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് അര്‍ബോറെടം പ്രൈമറി സ്‌കൂള്‍ വക്താവ് വെളിപ്പെടുത്തുന്നത്.

ചില സ്‌കൂളുകള്‍ക്ക് കുട്ടികളെ സാമൂഹിക അകലമുറപ്പാക്കിക്കൊണ്ട് ക്ലാസിലിരുത്തുന്നതിന് വേണ്ടുന്ന പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുന്നത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ഇവിടങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെത്തിയിരുന്നില്ല. ഇതിന് പുറമെ ഏകദേശം 50 ശതമാനത്തോളം മാതാപിതാക്കള്‍ കോവിഡിനെ പേടിച്ച് കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നില്ലെന്ന ദൃഢനിശ്ചയമെടുക്കുകയും ചെയ്തിരുന്നു.

 • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway