യു.കെ.വാര്‍ത്തകള്‍

വിദേശിയര്‍ക്കുള്ള ക്വാറന്റൈനില്‍ ഇളവുകള്‍ ആലോചിച്ച് യുകെസര്‍ക്കാര്‍

ലണ്ടന്‍ : യുകെയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ നിയമങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ മിനിസ്റ്റര്‍മാര്‍ ആലോചിക്കുന്നു. യുകെയിലെത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ നിര്‍ബന്ധമായും പോകണമെന്ന നിയമത്തിലാണ് ജൂലൈയില്‍ ഇളവ് വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ജൂണ്‍ എട്ട് തിങ്കളാഴ്ച മുതല്‍ ആണ് യുകെയിലേക്ക് വിമാനത്തിലും ഫെറിയിലും ട്രെയിനിലും മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ വേണമെന്ന് പറഞ്ഞിരിക്കുന്നത് .

എന്നാല്‍ ഈ നിബന്ധന ട്രാവല്‍ മേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് ചില എംപിമാരും ബിസിനസുകളും മുന്നറിയിപ്പേകുന്നത്. ഈ ഒരു പശ്ചാത്തലത്തില്‍ ക്വാറന്റൈനുമായി ബന്ധപ്പെട്ട് എന്തെല്ലാം ഇളവുകള്‍ നടപ്പിലാക്കാനാവുമെന്ന് മിനിസ്റ്റര്‍മാര്‍ ആലോചിച്ച് വരുന്നുവെന്നാണ് ബിബിസി ന്യൂസ് നൈറ്റില്‍ പങ്കെടുത്ത് കൊണ്ട് സര്‍ക്കാര്‍ സോഴ്സ് പ്രതികരിച്ചിരിക്കുന്നത്. കുറഞ്ഞ കൊറോണ ഭീഷണിയുളള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനില്‍ ഇളവ് അനുവദിക്കാന്‍ ആലോചിക്കുന്നുണ്ട്. ഏത് മാറ്റവും ശാസ്ത്രീയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും ഗവണ്‍മെന്റ് ഉറപ്പേകുന്നു. എന്നാല്‍ ജൂലൈ 20ന് ശേഷം മാത്രമേ ഇത്തരത്തില്‍ ക്വാറന്റൈന്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും സോഴ്സ് വ്യക്തമാക്കുന്നു.

ജൂണ്‍ എട്ട് മുതല്‍ നിലവില്‍ വരുന്ന ക്വാറന്റൈന്‍ നിയമത്തില്‍ നിന്നും ലോറി ഡ്രൈവര്‍മാര്‍, സീസണല്‍ ഫാം വര്‍ക്കര്‍മാര്‍, കൊറോണ വൈറസ് മെഡിക്‌സുകള്‍ തുടങ്ങിയവരെ പോലുളള പ്രഫഷണലുകളെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. ഇതിന് പുറമെ ഐറിഷ് റിപ്പബ്ലിക്ക് , ചാനല്‍ ഐലന്റ്‌സ്, ഐല്‍ ഓഫ് മാന്‍ എന്നിവിടങ്ങളില്‍ നിന്നും യുകെയിലേക്ക് വരുന്നവരും ക്വാറന്റൈനില്‍ പോകേണ്ടതില്ല. യുകെയിലെത്തുന്നവര്‍ പുതിയ നിയമത്തിന്റെ ഭാഗമായി തങ്ങള്‍ എവിടെയാണ് ക്വാറന്റൈനില്‍ പോകുന്നതെന്ന് യുകെ ഗവണ്‍മെന്റിനോട് വ്യക്തമാക്കിയിരിക്കണം. ഇത്തരക്കാര്‍ക്ക് ക്വാറന്റൈന്‍ വിലാസം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ അവര്‍ക്കുള്ള താമസസൗകര്യം ലഭ്യമാക്കുന്നതായിരിക്കും. ക്വാറന്റൈനില്‍ പോകുന്നവര്‍ ആ വിലാസത്തില്‍ തന്നെ 14 ദിവസവും നിലകൊള്ളുന്നുവെന്ന് ഇംഗ്ലണ്ടില്‍ ഇടക്കിടെ പരിശോധനകള്‍ നടത്താനും പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിക്കുന്നവരില്‍ നിന്നും ഇംഗ്ലണ്ടില്‍ 1000 പൗണ്ട് പിഴയിടാക്കും.

 • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway