നാട്ടുവാര്‍ത്തകള്‍

കേരളത്തില്‍ കോവിഡ് ബാധിച്ചു വൈദികന്‍ മരിച്ചു; ഇന്ന് 86 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ ഫാ. കെ.ജി. വര്‍ഗീസിന് (77) കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.

സംസ്ഥാനത്ത് ഇന്ന് പുതുതായി 86 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇത് ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വിതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

അതേസമയം, രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,010 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,670 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1340 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 • സ്വര്‍ണക്കടത്തിനു പിന്നില്‍ രണ്ട് മുതിര്‍ന്ന ഐപിഎസുകാര്‍ക്കും പങ്കെന്ന് സൂചന
 • എട്ടു പൊലീസുകാരെ വകവരുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് വെടിവച്ചുകൊന്നു
 • സ്വര്‍ണക്കടത്തില്‍ സ്വപ്‌നയ്ക്ക് പങ്ക്, ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ കോടതിയില്‍
 • സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കോവിഡ് പിടിപെട്ടത് എ.ടി.എമ്മില്‍ നിന്നെന്ന് ആരോഗ്യവകുപ്പ്
 • ഇന്ത്യയില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ചത് 26,506 പേര്‍ക്ക്; മരണം 475
 • ആലപ്പുഴയില്‍ ജീവനൊടുക്കിയ നവദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ്
 • വിവാഹത്തിന് മുമ്പ് പീഡിപ്പിച്ചതായി യുവതിയുടെ പരാതി; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
 • പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച രാഷ്ട്രീയക്കാര്‍ക്ക് ആയിരത്തിലേറെപേരുമായി സമ്പര്‍ക്കം; സിപിഎം ജില്ലാ സെക്രട്ടറിയും നിരീക്ഷണത്തില്‍
 • താന്‍ നിരപരാധി; കോണ്‍സുലേറ്റ് സൗജന്യമായി സേവനം തേടുകയായിരുന്നെന്ന് സ്വപ്‌ന
 • പിണറായി കേരള ഡോണ്‍ ; ജോണ്‍ ബ്രിട്ടാസ് മാഫിയ സംഘത്തെ നയിക്കുന്നെന്നും കെ.എം ഷാജി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway