യു.കെ.വാര്‍ത്തകള്‍

ലോക്ക് ഡൗണില്‍ യുകെ ജനത മദ്യത്തെ അമിതമായി ആശ്രയിച്ചു; നാലിലൊന്നു പേരും കൂടുതല്‍ അകത്താക്കിയെന്ന് പഠനം


ലണ്ടന്‍ : ലോക്ക് ഡൗണില്‍ കേരളത്തിലടക്കം ജനം മദ്യം കിട്ടാതെ വലഞ്ഞപ്പോള്‍ യുകെയില്‍ ആളുകള്‍ മദ്യത്തെ അമിതമായി ആശ്രയിച്ചു. യുകെയില്‍ അവശ്യ സാധനങ്ങളുടെ കൂട്ടത്തില്‍ മദ്യം വാങ്ങാനുള്ള സൗകര്യം ഉണ്ടായിരുന്നതിനാല്‍ വീടുകളിലിരുന്നു അത് അകത്താക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. നാലിലൊന്നു പേരും ലോക്ക് ഡൗണില്‍ കൂടുതല്‍ മദ്യം ഉപയോഗിച്ചെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 14 മില്യണില്‍ ഇരുപത്തിയേഴ് ശതമാനം മുതിര്‍ന്നവരും മാര്‍ച്ച് 23 മുതല്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്. 260,000 ത്തിലധികം പേര്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ 'കലാപരിപാടി' തുടങ്ങുന്ന ശീലത്തില്‍ അകപ്പെട്ടു. സര്‍വേ പ്രകാരം ശരാശരി ഒരാള്‍ക്ക് പകല്‍ സമയത്ത് ആഴ്ചയില്‍ 12.6 യൂണിറ്റാണ് മദ്യപാനത്തിന്റെ വര്‍ധനവ് - വൈകുന്നേരം ഇത് 14.6 യൂണിറ്റ് ആണ്.

അധികമായി അകത്താക്കുന്ന മദ്യം ഓരോ ദിവസവും രണ്ട് പിന്റ് ബിയറിനോ നാല് ചെറിയ ഗ്ലാസ് വീഞ്ഞിനോ തുല്യമാണ്. ക്വാറന്റൈനില്‍ രാജ്യം തടിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജനസംഖ്യയുടെ മൂന്നിലൊന്ന് - അതായത് 31 ശതമാനം - മാര്‍ച്ച് മധ്യത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ഒരു ദിവസം എടുക്കുന്നു. ശരാശരി, അധിക ഉപഭോഗം ഒരു ദിവസം 671 കലോറിയാണ് - ഒരു സ്ത്രീക്ക് ശുപാര്‍ശ ചെയ്യുന്ന പ്രതിദിന കലോറിയുടെ മൂന്നിലൊന്നും ഒരു പുരുഷന് നാലിലൊന്നും അധികമാണിത്.

14 മില്യണ്‍ ആളുകള്‍ പതിവായി ലഘുഭക്ഷണം കഴിക്കുന്നതായി സര്‍വേ അഭിപ്രായപ്പെടുന്നു, അതേസമയം 10 ​​മില്ല്യണ്‍ പേര്‍ അവര്‍ കഴിക്കുന്ന അനാരോഗ്യകരമായ ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. പബ്ബുകളിലും റെസ്റ്റോറന്റുകളിലും നിന്ന് ലഭിക്കാതായപ്പോള്‍ നാല് ദശലക്ഷത്തിലധികം പേര്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്നു.

രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകേണ്ടതിന്റെ ആവശ്യകതയില്ലാത്തതു മൂലം ഹാംഗ് ഓവറുകള്‍ ഇല്ലാതെ കൂടുതല്‍ ഉറങ്ങാന്‍ സാധിച്ചത് മദ്യപാനത്തിന്റെ അളവ് കൂട്ടാനിടയാക്കി. പത്തില്‍ നാലുപേരും മാര്‍ച്ച് അവസാനം മുതല്‍ കൂടുതല്‍ ഉറങ്ങുകയാണെന്ന് പറയുന്നു - ഇത് ആഴ്ചയില്‍ ശരാശരി നാല് മണിക്കൂറും 22 മിനിറ്റും അധികമാണ്.

ഇതിനിടെ, ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ മദ്യം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. ഉയര്‍ന്ന അളവ് മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണം, എന്നിവ ആരോഗ്യത്തിനു ഹാനികരമാണ്. ഇത് മൂലം കൂടുതല്‍ വ്യായാമം ചെയ്യുക ആവശ്യമാണ്.

ഡയറക്റ്റ് ലൈന്‍ ലൈഫ് ഇന്‍ഷുറന്‍സിനായുള്ള സര്‍വേ ഏപ്രില്‍ അവസാനത്തില്‍ 2,000 ആളുകള്‍ക്കിടയില്‍ ഒപിനിയം നടത്തി. ഡയറക്റ്റ് ലൈനിലെ ക്ലോയി കൂപ്പര്‍ പറഞ്ഞത് ലോക്ക് ഡൗണ്‍ നിരവധി ആളുകള്‍ക്ക് അങ്ങേയറ്റം വെല്ലുവിളിയാണ് എന്നും മിക്കവരും അവരുടെ ജോലിയിലും ഗാര്‍ഹിക ജീവിതത്തിലും സമൂലമായ മാറ്റങ്ങള്‍ നേരിടുന്നു എന്നുമാണ്.

സന്തുലിതമായ ജീവിതശൈലിയുടെ പ്രാധാന്യം ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ടുതന്നെ ലോക്ക് ഡൗണ്‍ കാലം ജനത്തിന്റെ ആരോഗ്യത്തെ ഏതൊക്കെ വിധം ബാധിച്ചുവെന്ന് വരും മാസങ്ങളില്‍ അറിയാം.

 • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway