സിനിമ

കാമുകന്‍ വഞ്ചിച്ചു; വിഷം കഴിക്കുന്ന ദൃശ്യം പകര്‍ത്തി നടി ജീവനൊടുക്കി

കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ മനംനൊന്ത് ബംഗളൂരുവില്‍ നടിയും ടെലിവിഷന്‍ അവതാരകയും മോഡലുമായ ചന്ദന ആത്മഹത്യ ചെയ്തു. കര്‍ണാടക സ്വദേശിയായ ചന്ദന (29) കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്‌. വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണെന്നും 5 ലക്ഷത്തോളം രൂപ തന്നില്‍ നിന്ന് പലപ്പോഴായി വാങ്ങി ഒടുവില്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചുവെന്നും ചന്ദന ആരോപിച്ചു. പകര്‍ത്തിയ ദൃശ്യങ്ങള്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് നടി തന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു. ‌ചന്ദന താമസിക്കുന്ന വീട്ടിലെത്തി അവര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

പോലീസ് പ്രേരണാകുറ്റത്തിന് നടിയുടെ കാമുകന്‍ ദിനേഷിനെതിരേ കെസെടുത്തിട്ടുണ്ട്. അയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

 • സിനിമയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന ആളുകള്‍ ഉണ്ട്, അവരെ കണ്ടില്ലെന്ന് നടിക്കുകയാണെന്നു നടി മഞ്ജു സജീശന്‍
 • സ്റ്റെഫിയുടെ ആരോപണങ്ങളെല്ലാം വളച്ചൊടിച്ചത്, മൂത്തോന്‍ സിനിമയുമായി ഐഷ സുല്‍ത്താനയ്ക്ക് ഒരു ബന്ധവുമില്ല- ഗീതു മോഹന്‍ദാസ്
 • 'ശനിയാഴ്ച അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍'; നടി അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് വിവാദമായി
 • പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്
 • 'ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്..നാളെ ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ ഉത്തരവാദി മുഖ്യമന്ത്രി ആകുമോ?'
 • ഗീതു മോഹന്‍ദാസ് എന്ന നടിയെ എനിക്ക് പേടിക്കേണ്ട കാര്യമില്ല; സ്റ്റെഫി സേവ്യറിന് പിന്തുണയുമായി ഐഷ സുല്‍ത്താന
 • ആ വിവാഹം മൂലം സ്വന്തം ചേച്ചി പോലും പിണങ്ങി - ഉര്‍വശി
 • പുതിയ നിര്‍മാണ കമ്പനിയുമായി നടി സാന്ദ്രാ തോമസ്
 • വിവാഹത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചത് ദുല്‍ഖറാണെന്ന് നിത്യ മേനോന്‍
 • ഡബ്ല്യു സി സിക്ക് എതിരെ ഗുരുതര ആരോപണവുമായി വിധു വിന്‍സെന്റ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway