യു.കെ.വാര്‍ത്തകള്‍

കോവിഡ്: ഇന്ത്യക്കാര്‍ റിസ്കില്‍- പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിവ്യൂ

ലണ്ടന്‍ : ബ്രിട്ടനില്‍ ഏഷ്യന്‍, വംശീയ ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി കൊറോണ ബാധിച്ചു മരണപ്പെട്ടതിനെ തുടര്‍ന്ന് ഇതിനെ ക്കുറിച്ചു പരിശോധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. പറഞ്ഞതിലും ഒരു മാസത്തിലേറെ വൈകി വന്ന പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിവ്യൂവില്‍ ഇന്ത്യക്കാര്‍ റിസ്കില്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്. കറുത്തവരും, ഏഷ്യന്‍, ന്യൂനപക്ഷ വംശജരും ഉള്‍പ്പെടുന്ന ബെയിം വിഭാഗം വെള്ളക്കാരായ ബ്രിട്ടീഷുകാരേക്കാള്‍ അധികമായി കോവിഡ്-19 ബാധിച്ച് മരിക്കുന്നതായുള്ള ആരോപണങ്ങളുടെ നിജസ്ഥിതി തേടിയുള്ള അന്വേഷണത്തിന്റെ ഫലങ്ങളാണ് പുറത്തുവന്നത്. ഏപ്രിലിലാണ് അന്വേഷിക്കാന്‍ ഉത്തരവ് വന്നത്.

കറുത്ത, ഏഷ്യന്‍, ന്യൂനപക്ഷം വംശ (ബെയിം) വിഭാഗത്തില്‍ പെട്ടവര്‍ കോവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യത കൂടുതലാണെന്ന് സര്‍ക്കാര്‍ റിവ്യൂ സ്ഥിരീകരിക്കുന്നു. ബംഗ്ലാദേശി വംശജര്‍ക്ക് കൊറോണ പിടിപെട്ടാല്‍ വെള്ളക്കാരായ ബ്രിട്ടീഷുകാരേക്കാള്‍ രണ്ടിരട്ടി മരണസാധ്യത കൂടുതലാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് പുറമെ ചൈന, പാകിസ്ഥാനി, മറ്റ് ഏഷ്യന്‍ കരീബിയന്‍ പശ്ചാത്തലമുള്ളവര്‍ക്കിടയില്‍ 10 മുതല്‍ 50 ശതമാനം വരെ അധിക മരണ സാധ്യത നില്‍ക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു. മറ്റ് ദീര്‍ഘകാല അസുഖങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാതെയാണ് ഇത്.

വൈറസ് ബാധിച്ച് മരിക്കുന്നതിന് പ്രായവും ഒരു ഘടകമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 40 വയസ്സുള്ളവരുമായി താരതമ്യം ചെയ്താല്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ മരിക്കാന്‍ സാധ്യത 70 ഇരട്ടിയാണ്. മരണമടഞ്ഞവരില്‍ പ്രധാനമായി ഇടംപിടിച്ചത് ഹൃദ്രോഗം, പ്രമേഹം- ടൈപ്പ്2 ഡയബറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദം, ഡിമെന്‍ഷ്യ എന്നിവ ഉള്ളവരാണ്. അഞ്ചില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പ്രമേഹമുണ്ടായിരുന്നു. പാവപ്പെട്ട, സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊറോണ അപകടകരമാണ്. പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള ജോലി ചെയ്യുന്ന പുരുഷന്‍മാര്‍ക്ക്- സെക്യൂരിറ്റി ഗാര്‍ഡ്, ബസ് ഡ്രൈവര്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ എന്നിവര്‍ക്ക് വൈറസ് കിട്ടിയാല്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' എന്നാണ് സഭയില്‍ റിപ്പോര്‍ട്ട് വെച്ച് സംസാരിക്കവെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പ്രതികരിച്ചത്. രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുന്നതായി മാറ്റ് ഹാന്‍കോക് സമ്മതിച്ചു. ആരോഗ്യ അസമത്വം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഹാന്‍കോക് പറഞ്ഞു . എന്നാല്‍ അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഉയര്‍ന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഗണിച്ച് റിപ്പോര്‍ട്ട് വൈകിച്ചെന്ന ആരോപണം അദ്ദേഹം തള്ളി.

അസമത്വത്തിലാണ് കോവിഡ് ജീവിക്കുന്നതെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചു ലേബര്‍ പാര്‍ട്ടി ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോന്നാഥന്‍ ആഷ്‌വര്‍ത്ത് പ്രതികരിച്ചു. എന്ത് കൊണ്ടാണ് വെള്ളക്കാര്‍ അല്ലാത്ത ആളുകള്‍ വൈറസിന് എളുപ്പം ഇരകളാകുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ടൈപ്പ് 2 ഡയബറ്റിസ് കറുത്തവരിലും, സൗത്ത് ഏഷ്യന്‍ വിഭാഗങ്ങളില്‍ ഉയര്‍ന്ന തോതില്‍ കണ്ടുവരുന്നതാകാം ഒരു കാരണമെന്ന് സര്‍ക്കാര്‍ ഉപദേശക ഗ്രൂപ്പ് സേജ് കരുതുന്നു. എന്നാല്‍ എന്‍എച്ച്എസ് സേവനത്തിലും ബെയിം നഴ്‌സുമാര്‍ക്ക് പര്യാപ്തമായ പിപിഇ പോലും ലഭിക്കാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സര്‍വ്വെയും പ്രധാനമാണ്. ബെയിം നഴ്‌സുമാരെ കൂടുതലായി കൊറോണ വാര്‍ഡുകളില്‍ ഡ്യൂട്ടിയ്ക്കു നിയോഗിക്കുന്നതായി പരാതി ഉണ്ടായിരുന്നു. • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway