യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇന്നലെ കൊറോണ മരണം 324 ആയി കുതിച്ചുയര്‍ന്നു; ആകെ മരണം 47,871 ആയെന്ന് റിപ്പോര്‍ട്ട്

രണ്ടുദിവസത്തിന് ശേഷം യുകെയില്‍ ഇന്നലെ കൊറോണ ബാധിച്ച് 324 പേര്‍ മരിച്ചുവെന്ന് ഔദ്യോഗിക കണക്കുകള്‍ . തിങ്കളാഴ്ച 111 പേര്‍ മരിച്ച സ്ഥാനത്ത് ആണ് ഇന്നലെ മരണസംഖ്യ കുതിച്ചുയര്‍ന്നിരിക്കുന്നതെന്നത്. വാരാന്ത്യങ്ങളില്‍ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യുന്നതിനുണ്ടാകുന്ന കാലതാമസം മൂലം ഞായറും തിങ്കളും കുറഞ്ഞ മരണസംഖ്യ രേഖപ്പെടുത്തി ചൊവ്വാഴ്ച കുതിച്ചുയരാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നലത്തെ മരണം കൂടി കണക്കിലെടുക്കുന്നതോടെ മൊത്തം മരണം 47,871 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ 50,000ത്തിന് മുകളില്‍ പോകുമെന്നും ലോകത്തില്‍ തന്നെ കൊറോണ മരണങ്ങളില്‍ മുന്നിലുളള രാജ്യമായി യുകെ മാറിയിരിക്കുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി ചില എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തിയിട്ടുമുണ്ട്.യുകെയിലെ കെയര്‍ഹോമുകളിലെ കൊറോണ മരണങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ യഥാര്‍ത്ഥ മരണസംഖ്യ ഇപ്പോള്‍ തന്നെ 62,000ത്തില്‍ എത്തിയെന്ന കണക്കും പുറത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏറ്റവും കുറഞ്ഞ പ്രതിവാര കൊറോണ മരണനിരക്കായ 1983ലെത്തിയെന്നു ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് വ്യക്തമാക്കുന്നു. മേയ് 22ന് അവസാനിക്കുന്ന ആഴ്ചയിലെ കണക്കാണിത്. ഒരാഴ്ചക്കിടെ ഇതില്‍ 30 ശതമാനം താഴ്ചയാണുണ്ടായിരിക്കുന്നത്.ഏപ്രിലില്‍ രോഗം മൂര്‍ധന്യത്തിലെത്തിയ രണ്ടാഴ്ചക്കിടെ ഇംഗ്ലണ്ടിലും വെയില്‍സിലും 16,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

 • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway