യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിന്റെ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ട്രാക്ക് ചെയ്തത് പകുതിയില്‍ കുറവ് പേരെ

യുകെയില്‍ കൊറോണ രോഗികളെ വേഗത്തില്‍ കണ്ടുപിടിക്കുന്നതിന് തുടങ്ങിയ എന്‍എച്ച്എസിന്റെ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം പ്രതീക്ഷിച്ച വിജയമല്ലെന്ന് റിപ്പോര്‍ട്ട്. ഇത് ലോഞ്ച് ചെയ്ത് ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ രോഗബാധയുണ്ടായ പകുതി രോഗികളില്‍ കുറവ് പേരെ മാത്രമേ ട്രാക്ക് ചെയ്തിട്ടുള്ളുവെന്നു ലീക്കായ രേഖ വെളിപ്പെടുത്തുന്നു. അതായത് ഈ എന്‍എച്ച്എസ് സിസ്റ്റത്തിന് പോസിറ്റീവായ പകുതി പേരെ മാത്രമേ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞുള്ളു. ചാനല്‍ 4 ന്യൂസാണ് ചോര്‍ന്ന രേഖ പുറത്തുവിട്ടത്. ഈ സ്‌കീമിനായി നിയോഗിച്ച ഭൂരിഭാഗം പേരും യാതൊന്നും ചെയ്തിട്ടില്ലെന്നും രേഖ വെളിപ്പെടുത്തുന്നു .

ഇത് സംബന്ധിച്ച കണക്കുകള്‍ പ്രകാരം 4634 രോഗബാധിതരില്‍ വെറും 1749 പേരെ മാത്രമെ ട്രാക്ക് ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ലോഞ്ച് ചെയ്തത്.ലോക്ക് ഡൗണില്‍ നിന്നും പുറത്ത് കടക്കുന്ന രാജ്യത്തിന് കൊറോണ ഭീതിയില്ലാതെ ജീവിക്കാന്‍ സാധിക്കുന്ന ഒരു അന്തരീക്ഷം ഒരുക്കാന്‍ ടെസ്റ്റ് ആന്‍ഡ് ട്രേസ് സംവിധാനത്തിന് സാധിക്കുമെന്നായിരുന്നു ഹാന്‍കോക്ക് പ്രഖ്യാപിച്ചിരുന്നത്.

50,000 പേരാണ് സര്‍ക്കാരിന്റെ ടെസ്റ്റ് & ട്രേസ് സിസ്റ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആരെല്ലാമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് അതിവേഗം തിരിച്ചറിയാനാണ് ഇത്. സ്‌കീമില്‍ 25,000 പേര്‍ ടെസ്റ്റിംഗിന് മാത്രമായി നിയോഗിക്കപ്പെടും. സമൂഹത്തിലേക്ക് ഇറങ്ങി ആളുകളെ ടെസ്റ്റ് ചെയ്യുകയാണ് ഇവരുടെ ദൗത്യം. 60 മില്ല്യണ്‍ ജനങ്ങള്‍ ദേശീയ ലോക്ക്ഡൗണില്‍ കഴിയുന്നതിന് പകരം ചെറിയൊരു സംഖ്യ ആളുകള്‍ വീട്ടില്‍ കഴിയാനാണ് നിര്‍ദ്ദേശിക്കുക. രോഗബാധിതര്‍ 7 ദിവസവും, സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ക്ക് 14 ദിവസവുമാണ് ക്വാറന്റൈന്‍. ട്രേസര്‍മാര്‍ പ്രതിദിനം 10,000 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കുക.

ആദ്യ ഘട്ടം

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ 7 ദിവസം സെല്‍ഫ് ഐസൊലേഷന്‍ ചെയ്യണം. ഇവരുടെ വീട്ടിലുള്ളവരും ഇത് സ്വീകരിക്കണം.

കൊറോണ ടെസ്റ്റ് ഓണ്‍ലൈനില്‍ അല്ലെങ്കില്‍ 119-ല്‍ ബുക്ക് ചെയ്യണം.

ടെസ്റ്റ് പോസിറ്റീവ് ആയാല്‍ ഏഴ് ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കണം. ടെസ്റ്റ് നെഗറ്റീവ് എങ്കില്‍ ആരും സെല്‍ഫ് ഐസൊലേറ്റ് ചെയ്യേണ്ട.

പോസിറ്റീവ് രോഗികളില്‍ നിന്നും ഫോണ്‍, ഇമെയില്‍, ടെക്‌സറ്റ് സന്ദേശങ്ങള്‍ വഴി കൂടുതല്‍ വിവരങ്ങള്‍ തേടും. അടുത്ത സമ്പര്‍ക്ക വിവരങ്ങള്‍ നല്‍കേണ്ടി വരും. 18 വയസ്സില്‍ താഴെയുള്ളവരുടെ രക്ഷിതാക്കളില്‍ നിന്നും അനുമതി തേടിയ ശേഷമാണ് ഇത് നടത്തുക.

രണ്ടാം ഘട്ടം

കൊറോണ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ഇതുസംബന്ധിച്ച സന്ദേശം ലഭിക്കും.

ഇവരോട് 14 ദിവസം വരെ സെല്‍ഫ് ഐസൊലേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും.

ലക്ഷണങ്ങളില്ലാത്ത ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് സെല്‍ഫ് ഐസൊലേഷന്‍ വേണ്ടിവരില്ല.

ലക്ഷണങ്ങള്‍ കണ്ടാല്‍ എല്ലാ കുടുംബാംഗങ്ങളും സെല്‍ഫ് ഐസൊലേറ്റ് ചെയ്ത് ടെസ്റ്റ് നടത്തണം

ടെസ്റ്റ് പോസിറ്റീവായാല്‍ ഏഴ് ദിവസം സെല്‍ഫ് ഐസൊലേഷന്‍ തുടരണം. നെഗറ്റീവ് ആയാല്‍ ആ വ്യക്തി 14 ദിവസം ഐസൊലേറ്റ് ചെയ്യണം.

ഒന്‍പത് ആഴ്ചത്തെ അനിശ്ചിതത്വത്തിന് ശേഷം രാജ്യം സാധാരണ നില കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ ടെസ്റ്റിങ്. എന്‍എച്ച്എസിന്റെ ട്രാക്ക് ആന്‍ഡ് ട്രേസ് സംവിധാനത്തെ അടിസ്ഥാനമാക്കിയായിരിക്കും പ്രാദേശിക ലോക്ക്ഡൗണുകള്‍ ഓരോ ഇടത്തും ആവശ്യമായ തോതില്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഒരു പ്രത്യേക സ്ഥലത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ തുടര്‍ന്ന് ആ സ്ഥലത്തെ ബിസിനസ് സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, മറ്റ് തൊഴിലിടങ്ങള്‍ തുടങ്ങിവ അടച്ച് പൂട്ടേണ്ടി വരും.

രോഗ ഭീഷണി ഉയരുന്ന പ്രദേശങ്ങളെ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്, ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റര്‍ എന്നിവയുടെ കണ്‍ട്രോളിലാക്കുകയായിരിക്കും ചെയ്യുന്നത്. തുടര്‍ന്ന് ഈ പ്രദേശത്തെ നിയന്ത്രിക്കുന്നതിനുള്ള നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നത് പബ്ലിക്ക് ഹെല്‍ത്തിലെ പ്രാദേശിക ഡയറക്ടര്‍മാരായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway