യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കുടുങ്ങിയ രണ്ടു മക്കളെ നാട്ടിലെത്തിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍

കോവിഡ് കാലത്തു വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ കടുത്ത ദുരിതത്തിലാണ് കഴിയുന്നത് . കോളേജ് ഹോസ്റ്റലുകളിലും റെന്റല്‍ ഹോമുകളിലും കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ കോളേജുകളും ഹോസ്റ്റലുകളും പൂട്ടിയതോടെ നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങി. പല വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം പോലുമില്ലാത്ത അവസ്ഥയാണ്. നാട്ടിലേക്ക് തിരിച്ചുപോകാനും കഴിയുന്നില്ല പലര്‍ക്കും വീടുകള്‍ ഒഴിയാനും നിര്‍ദ്ദേശം കിട്ടിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ രണ്ടു മക്കളും യുകെയില്‍ കുടുങ്ങിയെന്നറിയിച്ച് തൃശൂരിലെ ബിസിനസുകാരനും ഭാര്യയും മക്കളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂത്തമകന്‍ ബോണ്‍മൗത്തിലെ താമസ സ്ഥലത്ത്‌ കുടുങ്ങി. ഇളയ മകനായ എ ലെവല്‍ വിദ്യാര്‍ത്ഥിയോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദ്ദേശിച്ചതോടെ ആശങ്കയിലും. രണ്ടു മക്കളേയും നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണ് തൃശൂര്‍ ദമ്പതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനാവശ്യമായ പണം ഇവര്‍ വഹിക്കാമെന്നും ഹര്‍ജിയില്‍ പറയുന്നു.

തൃശൂര്‍ കാടശ്ശേരി ക്ലേഫിന്‍ഗേഴ്‌സ് പോട്ടറി ഉടമകളായ സുരേഷ് സുബ്രഹ്മണ്യനും ഭാര്യ ഹസീന ഹസ്സനുമാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് അനു ശിവരാമന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി ഹര്‍ജി മാറ്റിയിരിക്കുകയാണ് .

 • ഇംഗ്ലണ്ടിലെ 43 കൗണ്ടികളില്‍ കോവിഡ് പെരുകുന്നു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍
 • യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം
 • തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ബിബിസിയിലും; പേരുദോഷം കേള്‍പ്പിച്ചു പിണറായി സര്‍ക്കാര്‍
 • വീട് വാങ്ങലുകാര്‍ക്ക് കോളടിച്ചു; വീട് വിലകളില്‍ 15,000 പൗണ്ടിന്റെ വരെ കുറവ്
 • നോട്ടിംഗ്ഹാം മലയാളിയ്ക്ക് സമ്മാനമടിച്ചത്‌ ലംബോഗിനി സൂപ്പര്‍ കാറും 20000 പൗണ്ടും
 • മിനി ബജറ്റില്‍ ഓഫറുകളുമായി റിഷി സുനാക്; വാറ്റ് വെട്ടിക്കുറച്ചു, സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം, മൂന്ന് മാസത്തേക്ക് തൊഴിലാളികള്‍ക്ക് 1000 പൗണ്ട്
 • യുകെയില്‍ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്126 പേര്‍; ഒരാഴ്ചക്കിടെ മരണങ്ങളില്‍ 26% കുറവ്
 • ബ്രിട്ടനില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 155 കൊറോണ മരണം
 • യുവാക്കള്‍ക്കായി റിഷി സുനാകിന്റെ 2 ബില്ല്യണ്‍ പൗണ്ടിന്റെ 'കിക്ക്സ്റ്റാര്‍ട്ട് സ്‌കീം'; പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ
 • പബ്ബില്‍ പോളിഷ് സംസാരിച്ച എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway