വിദേശം

ട്രംപിന് തലവേദനയായി അനന്തരവളുടെ സ്ഫോടനാത്മക പുസ്തകം വരുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് അനന്തരവള്‍ എഴുതിയ വിവാദ പുസ്തകം വരുന്നു. ട്രംപിന്റെ മുതിര്‍ന്ന സഹോദരനും പരേതനുമായ ഫ്രെഡ് ട്രംപിന്റെ മകള്‍ മേരി ട്രംപാണ് പുതിയ പുസ്തകത്തിന്റെ രചയിതാവെന്നാണ് റിപ്പോര്‍ട്ട്. വരുന്ന ഓഗസ്റ്റ് പതിനൊന്നോടെയായിരിക്കും ഈ പുസ്തകം വിപണിയിലെത്തുകയെന്ന് പ്രസാധകരായ സൈമണ്‍ ആന്റ് ഷൂസ്റ്റര്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

' Too Much and Never Enough : How Our Family Created the Most Dangerous Man in the World ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ട്രംപിനെക്കുറിച്ചുള്ള നിരവധി സ്ഫോടനാത്മകമായ വിവരങ്ങളുണ്ടാവുമെന്നാണറിയുന്നത്.

തന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വെളിപ്പെടുത്തലുകളുള്ള മേരി എല്‍ ട്രംപിന്റെ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയാനും ട്രംപ് ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. ട്രംപിനേയും അദ്ദേഹത്തെ സൃഷ്ടിച്ച കുടുംബത്തേയും കുറിച്ചുള്ള ആധികാരിക ചിത്രമാണ് പുസ്തകം വാഗ്ദാനം ചെയ്യുന്നത്. ട്രംപിന്റെ സ്ത്രീലമ്പടത്ത്വം ഉള്‍പ്പെടെ ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും പുസ്തകം വെളിപ്പെടുത്തുന്നുണ്ട് എന്നാണ് പ്രസാധകരായ സൈമണ്‍ ആന്റ് ഷൂസ്റ്റര്‍ പറയുന്നത്.

'ഫ്രെഡ് ട്രംപും അദ്ദേഹത്തിന്റെ മൂത്തമക്കളായ ഫ്രെഡ് ജൂനിയറും ഡൊണാള്‍ഡും തമ്മിലുള്ള വിചിത്രവും ദോഷകരവുമായ ബന്ധം ഉള്‍പ്പെടെ, അവഗണനയുടെയും ദുരുപയോഗത്തിന്റെയും ദാരുണവും വിനാശകരവുമായ കഥയാണ്‌ പുസ്തകം പറയുന്നതെന്ന് ആമസോണില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. ലോകത്തെ ആരോഗ്യം, സാമ്പത്തിക സുരക്ഷ, സാമൂഹ്യഘടന എന്നിവയെ ഭീഷണിപ്പെടുത്തുന്ന ആളായി അമ്മാവന്‍ എങ്ങിനെ മാറിയെന്നാണ് മേരിയുടെ പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് പ്രസാധകര്‍ വ്യക്തമാക്കി.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉള്ള ആളാണ് 55 കാരി മേരി. ന്യൂയോര്‍ക്ക് ടൈംസിന് പുലിറ്റ്‌സര്‍ സമ്മാനം നേടിക്കൊടുത്ത ട്രംപിന്റെ കുടുംബത്തിന്റെ നികുതി വിവരങ്ങള്‍ സംബന്ധിച്ച വാര്‍ത്തയുടെ പ്രധാന ഉറവിടം മേരിയായിരുന്നു. ഡൊണാള്‍ഡ് ട്രംപും നാല് സഹോദരങ്ങളും വളര്‍ന്ന ക്വീന്‍സിന്റെ ഹൃദയഭാഗത്തുള്ള മുത്തശ്ശിയുടെ വീട്ടിലാണ് മേരിയും വളര്‍ന്നത്. രണ്ടു പുസ്തകങ്ങളും ട്രംപിന് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.

മേരിയുടെ പുസ്തകം റിപ്പബ്ളിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന് രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിക്കാനാണ് നീക്കം. ട്രംപിന്റെ സഹോദരിയും വിരമിച്ച ഫെഡറല്‍ ജഡ്ജിയുമായ മേരിയാന ട്രംപ് ബാരിയുമായുള്ള സംഭാഷണം കൂടി പുസ്തകത്തില്‍ മേരി ചേര്‍ത്തിട്ടുണ്ടെന്നാണ് ഡെയ്‌ലി ബീസ്റ്റ് പുറത്തു വിട്ട വാര്‍ത്തയില്‍ പറയുന്നത്. പിതാവിന്റെ 400 ദശലക്ഷം ഡോളറിന്റെ റീയല്‍ എസ്‌റ്റേറ്റ് സാമ്രാജ്യം സ്വന്തം കൈപ്പിടിയില്‍ എത്തിയത് എങ്ങനെയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പുസ്തകത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.


 • ചൈനയില്‍ ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് പടരുന്നു; 7 മരണം
 • ബെയ്‌റൂട്ടില്‍ ഹിരോഷിമയെ അനുസ്മരിപ്പിക്കുന്ന വമ്പന്‍ സ്ഫോടനം; 100 പേര്‍ മരിച്ചു, ആയിരങ്ങള്‍ക്ക് പരുക്ക്
 • മാസ്ക് ധരിക്കാന്‍ കൂട്ടാക്കാതെ ബ്രിട്ടീഷ് യാത്രക്കാര്‍; വിമാനത്തിനുള്ളില്‍ കൂട്ടയടി
 • മെറിന്‍ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി നഴ്സ് സമൂഹം; സംസ്കാരം ബുധനാഴ്ച താമ്പാ ക്നാനായ പള്ളിയില്‍
 • മെറിന്റെ മൃതദേഹം നാളെ അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും; നാട്ടിലെത്തിക്കില്ല
 • മെറിന്റെ മൃതദേഹം ഞായറാഴ്ച താമ്പയിലെ ക്‌നാനായ പളളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും
 • റഷ്യ മിസൈല്‍ സാറ്റ് ലൈറ്റ് പരീക്ഷിച്ചതായി യുഎസും യുകെയും ഇനി പോര്‍മുഖം ബഹിരാകാശം
 • വിമാനയാത്രക്കിടെ കോവിഡ് ബാധിച്ചാല്‍ 1.3 കോടി; വാഗ്ദാനവുമായി‌ എമിറേറ്റ്‌സ്
 • മുന്‍സഹപ്രവര്‍ത്തകയുമായി ബന്ധം; കാബിനറ്റ് മന്ത്രിയെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി
 • വൈദികരുടെ ലൈംഗിക അത്രിക്രമം പൊലീസിനെ അറിയിക്കണം- വത്തിക്കാന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway