വിദേശം

ആര്‍ നിരക്ക് ഒറ്റദിവസം കൊണ്ട് 1.79 ല്‍ നിന്ന് 2.88 ആയി; ജര്‍മനി കോവിഡ് രണ്ടാം ഘട്ട ഭീതിയില്‍


കോവിഡ് രണ്ടാം ഘട്ടമുണ്ടായാല്‍ അത് കൂടുതല്‍ ദുരന്തം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ ജര്‍മനി കോവിഡ് രണ്ടാം ഘട്ട ഭീതിയില്‍. രോഗം നിയന്തരവിധേയമായി എന്ന് കരുതിയിടത്തു നിന്നാണ് ജര്‍മനിയില്‍ ഒന്ന ദിവസം കൊണ്ട് കോവിഡ് വിപണ നിരക്കായ ആര്‍ നിരക്ക് ഒറ്റദിവസം കൊണ്ട് ഇരട്ടിയോളമായത്. ഒറ്റദിവസം കൊണ്ട് 1.79 ല്‍ നിന്ന് 2.88 ആയാണ് ജര്‍മനിയിലെ വ്യാപന നിരക്ക് പെരുകിയത്. അതായത് ഒരാള്‍ക്ക് 2.88 പേരിലേക്ക് രോഗം പടര്‍ത്താനാവുമെന്ന്. ആര്‍ നിരക്ക് ഒന്നില്‍ താഴെയെത്തിയാല്‍ മാത്രമേ രോഗത്തെ പിടിച്ചു നിര്‍ത്താനാവൂ എന്ന സ്ഥിതിയ്ക്ക് 2.88 എന്നത് വലിയ അപകടകരമായ സ്ഥിതിയാണ്. പൊതുജനാരോഗ്യത്തിനായുള്ള റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍കെ‌ഐ) കണക്കുകള്‍ പുറത്തുവിട്ടത്.

നഴ്സിംഗ് ഹോമുകള്‍, ആശുപത്രികള്‍, അഭയാര്‍ഥികള്‍ക്കായുള്ള സ്ഥാപനങ്ങള്‍, ഇറച്ചി സംസ്കരണ പ്ലാന്റുകള്‍, ലോജിസ്റ്റിക് കമ്പനികള്‍, സീസണല്‍ വിളവെടുപ്പ് തൊഴിലാളികള്‍, മതപരമായ പരിപാടികള്‍, കുടുംബ സമ്മേളനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആണ് വ്യാപനം ഉണ്ടായിട്ടുള്ളതെന്നു ആര്‍കെ‌ഐ പറഞ്ഞു. രാജ്യത്തു മൊത്തം 189,822 കോവിഡ് -19 കേസുകളാണ് സ്ഥിരീകരിച്ചത്. 8,882 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാം നിയന്ത്രിതം എന്ന് കരുതിയ അവസ്ഥയില്‍ ജനവീവിതം സാധാരണ നിലയിലേയ്ക്ക് എത്തുന്നതിനിടെയാണ് ആര്‍ നിരക്ക് കൂടുന്നത്.

യുകെയില്‍ ആര്‍ നിരക്ക് 0.7 മുതല്‍ 0.9 വരെയായി തുടരുകയാണ്. ചിലയിടത്തു ആര്‍ നിരക്ക് ഒന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ കടകള്‍ തുറക്കുകയും ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുകയും ചെയ്യുന്നത് ആശങ്കയ്ക്ക് ഇടനല്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ കൊറോണ ഇന്‍ഫെക്ഷന്‍ 'ആര്‍' നിരക്ക് ഒന്നിന് മുകളിലാണെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു . സൗത്ത് വെസ്റ്റില്‍ ആര്‍ നിരക്ക് 0.8 മുതല്‍ 1.1 വരെയാണെന്ന് ഗവണ്‍മെന്റ് ഓഫീസ് ഓഫ് സയന്‍സ് വ്യക്തമാക്കിയിരുന്നു. യുകെയിലെ മറ്റ് ഭാഗങ്ങളേക്കാള്‍ ഇത് കൂടുതലാണ്.

യുകെയില്‍ കൊറോണയെ പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന രണ്ട് മീറ്റര്‍ സാമൂഹ്യ അകലം വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത് . 'വണ്‍ മീറ്റര്‍ പ്ലസ്' അകലം എന്ന നിബന്ധനയാണ് പ്രധാനമന്ത്രി കൊണ്ടുവരാനുദ്ദേശിക്കുന്നത്. രണ്ട് മീറ്റര്‍ അകലം പാലിച്ച് കൊണ്ട് യുകെയിലെ ബിസിനസുകള്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന മുന്നറിയിപ്പുകള്‍ ശക്തമായതിനെ തുടര്‍ന്നാണ് ജൂലൈ നാലിന് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് അകലം സംബന്ധിച്ച നിയമത്തിലും ഇളവ് പ്രഖ്യാപിക്കുന്നത്. യുകെയിലെ കൊറോണ വൈറസ് അലര്‍ട്ട് ലെവല്‍ നാലില്‍ നിന്ന് മൂന്നിലേയ്ക്ക് താഴ്ത്തിയിരുന്നു.

രോഗ്യവ്യാപനം ഉണ്ടാകുന്നുണ്ടെങ്കിലും അവയുടെ തോത് വളരെ കുറഞ്ഞതാണ് ഇളവുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ജൂലൈ നാലിന്റെ ഇളവുകളെ തുടര്‍ന്ന് പബുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവക്ക് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയാണ്.സലൂണുകള്‍ക്കും പ്രവര്‍ത്തിക്കാനുവുമെന്നാണ് വിവരം. ടൂറിസം മേഖലയും തിരിച്ചു വരവിനായി കാത്തിരിക്കുകയാണ്. ഈ സമയത്താണ് ജര്‍മനിയിലെ സ്ഥിതി പുറത്തുവരുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ രണ്ടാം വ്യാപനം ബ്രിട്ടനേയും ബാധിക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

 • ചൈനയില്‍ ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് പടരുന്നു; 7 മരണം
 • ബെയ്‌റൂട്ടില്‍ ഹിരോഷിമയെ അനുസ്മരിപ്പിക്കുന്ന വമ്പന്‍ സ്ഫോടനം; 100 പേര്‍ മരിച്ചു, ആയിരങ്ങള്‍ക്ക് പരുക്ക്
 • മാസ്ക് ധരിക്കാന്‍ കൂട്ടാക്കാതെ ബ്രിട്ടീഷ് യാത്രക്കാര്‍; വിമാനത്തിനുള്ളില്‍ കൂട്ടയടി
 • മെറിന്‍ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി നഴ്സ് സമൂഹം; സംസ്കാരം ബുധനാഴ്ച താമ്പാ ക്നാനായ പള്ളിയില്‍
 • മെറിന്റെ മൃതദേഹം നാളെ അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും; നാട്ടിലെത്തിക്കില്ല
 • മെറിന്റെ മൃതദേഹം ഞായറാഴ്ച താമ്പയിലെ ക്‌നാനായ പളളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും
 • റഷ്യ മിസൈല്‍ സാറ്റ് ലൈറ്റ് പരീക്ഷിച്ചതായി യുഎസും യുകെയും ഇനി പോര്‍മുഖം ബഹിരാകാശം
 • വിമാനയാത്രക്കിടെ കോവിഡ് ബാധിച്ചാല്‍ 1.3 കോടി; വാഗ്ദാനവുമായി‌ എമിറേറ്റ്‌സ്
 • മുന്‍സഹപ്രവര്‍ത്തകയുമായി ബന്ധം; കാബിനറ്റ് മന്ത്രിയെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി
 • വൈദികരുടെ ലൈംഗിക അത്രിക്രമം പൊലീസിനെ അറിയിക്കണം- വത്തിക്കാന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway