വിദേശം

കോവിഡ് ഭീഷണി: ഹജ്ജ് കര്‍മം സൗദിയിലുള്ളവര്‍ക്ക്‌ മാത്രമാക്കി


റിയാദ്: കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക്‌ മാത്രമാക്കി ചുരുക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിനു അനുവാദമുണ്ടാകും. ഇവരെ ആഭ്യന്തര തീര്‍ഥാടകരായാണ് പരിഗണിക്കുക. എന്നാല്‍ ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കും. എത്രപേര്‍ക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്ന് സൗദി ഹജ്ജ് മന്ത്രലയം വരുംദിവസങ്ങളില്‍ അറിയിക്കും.

സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും തീര്‍ഥാടനം അനുവദിക്കുക. കഴിഞ്ഞ വര്‍ഷം 25 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചത്. ഇതില്‍ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് സൗദി അറേബ്യ ഹജ്ജ് കര്‍മ്മത്തില്‍ ഇത്ര വലിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ മക്ക ഹറം പൂര്‍ണമായും അടച്ചിരുന്നു.

 • ചൈനയില്‍ ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് പടരുന്നു; 7 മരണം
 • ബെയ്‌റൂട്ടില്‍ ഹിരോഷിമയെ അനുസ്മരിപ്പിക്കുന്ന വമ്പന്‍ സ്ഫോടനം; 100 പേര്‍ മരിച്ചു, ആയിരങ്ങള്‍ക്ക് പരുക്ക്
 • മാസ്ക് ധരിക്കാന്‍ കൂട്ടാക്കാതെ ബ്രിട്ടീഷ് യാത്രക്കാര്‍; വിമാനത്തിനുള്ളില്‍ കൂട്ടയടി
 • മെറിന്‍ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി നഴ്സ് സമൂഹം; സംസ്കാരം ബുധനാഴ്ച താമ്പാ ക്നാനായ പള്ളിയില്‍
 • മെറിന്റെ മൃതദേഹം നാളെ അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും; നാട്ടിലെത്തിക്കില്ല
 • മെറിന്റെ മൃതദേഹം ഞായറാഴ്ച താമ്പയിലെ ക്‌നാനായ പളളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും
 • റഷ്യ മിസൈല്‍ സാറ്റ് ലൈറ്റ് പരീക്ഷിച്ചതായി യുഎസും യുകെയും ഇനി പോര്‍മുഖം ബഹിരാകാശം
 • വിമാനയാത്രക്കിടെ കോവിഡ് ബാധിച്ചാല്‍ 1.3 കോടി; വാഗ്ദാനവുമായി‌ എമിറേറ്റ്‌സ്
 • മുന്‍സഹപ്രവര്‍ത്തകയുമായി ബന്ധം; കാബിനറ്റ് മന്ത്രിയെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി
 • വൈദികരുടെ ലൈംഗിക അത്രിക്രമം പൊലീസിനെ അറിയിക്കണം- വത്തിക്കാന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway