വിദേശം

ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്തരവ് 30 ദിവസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കോവിഡിനെ തുടര്‍ന്നുണ്ടായ യാത്രാ വിലക്കിനിടെ ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുപോകുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തിയെങ്കിലും പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് വില്‍പന നടത്തിയെന്ന് ഗതാഗത വകുപ്പ് ആരോപിച്ചു.

അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നതിനും കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണമുണ്ട്. ഈ സാഹചര്യം യുഎസ് വിമാനക്കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പത്രക്കുറിപ്പില്‍ ഗതാഗത വകുപ്പ് വ്യക്തമാക്കി. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടി അനുചിതവും വിവേചനപരമായ പ്രവൃത്തിയു'മാണെന്ന് യു.എസ് സര്‍ക്കാര്‍ പറയുന്നു. വിദേശത്തുനിന്നുള്ള തൊഴിലാളികള്‍ക്കുള്ള വിവിധ വീസകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് തിങ്കളാഴ്ചയാണ്. ഇതിനൊപ്പമാണ് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങള്‍ക്കും യു.എസ് നിയന്ത്രണം കൊണ്ടുവരുന്നത്. വന്ദേഭാരത് മിഷനും നിയന്ത്രണം വരും. ഒഴിപ്പിക്കലിന്റെ പേരില്‍ ഇന്ത്യ സാധാരണ സര്‍വീസാണ് നടത്തുന്നത്. ഇന്ത്യയുടെത് വിവേചനം നിറഞ്ഞ നടപടിയാണ്. അമേരിക്കന്‍ വിമാനങ്ങള്‍ക്കും സമാനമായ അനുമതി നല്‍കുന്നില്ല. മേയ് 29ന് ഇതുസംബന്ധിച്ച് ഇന്ത്യയെ നയതന്ത്ര തലത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

മുന്‍പ് ചൈനയില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ചൈനയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയ ശേഷമാണ് ആഴ്ചയില്‍ നാല് ചൈനീസ് വിമാനങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്.

രാജ്യത്ത് നിലനില്‍ക്കുന്ന വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനുള്ള ഒരു മാര്‍ഗമായി എയര്‍ ഇന്ത്യ സ്വദേശത്തേക്കുള്ള പ്രത്യേക സര്‍വീസുകള്‍ ഉപയോഗിക്കുന്നതായി മനസ്സിലാക്കുന്നുവെന്നും യുഎസ് ഏജന്‍സി പറഞ്ഞു. ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നതിന് മുമ്പായി എയര്‍ ഇന്ത്യ അംഗീകാരത്തിനായി അപേക്ഷിക്കണമെന്നും അതുവഴി സര്‍വീസിന്റെ ലക്ഷ്യം പരിശോധിക്കാന്‍ കഴിയുമെന്നുമാണ് അമേരിക്ക പറയുന്നത്. അമേരിക്കന്‍ വിമാനങ്ങള്‍ക്കുള്ള നിയന്ത്രങ്ങള്‍ ഇന്ത്യ നീക്കിയാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നാണ് യുഎസ് ഗതാഗത വകുപ്പ് പറയുന്നത്.

 • ചൈനയില്‍ ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് പടരുന്നു; 7 മരണം
 • ബെയ്‌റൂട്ടില്‍ ഹിരോഷിമയെ അനുസ്മരിപ്പിക്കുന്ന വമ്പന്‍ സ്ഫോടനം; 100 പേര്‍ മരിച്ചു, ആയിരങ്ങള്‍ക്ക് പരുക്ക്
 • മാസ്ക് ധരിക്കാന്‍ കൂട്ടാക്കാതെ ബ്രിട്ടീഷ് യാത്രക്കാര്‍; വിമാനത്തിനുള്ളില്‍ കൂട്ടയടി
 • മെറിന്‍ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി നഴ്സ് സമൂഹം; സംസ്കാരം ബുധനാഴ്ച താമ്പാ ക്നാനായ പള്ളിയില്‍
 • മെറിന്റെ മൃതദേഹം നാളെ അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും; നാട്ടിലെത്തിക്കില്ല
 • മെറിന്റെ മൃതദേഹം ഞായറാഴ്ച താമ്പയിലെ ക്‌നാനായ പളളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും
 • റഷ്യ മിസൈല്‍ സാറ്റ് ലൈറ്റ് പരീക്ഷിച്ചതായി യുഎസും യുകെയും ഇനി പോര്‍മുഖം ബഹിരാകാശം
 • വിമാനയാത്രക്കിടെ കോവിഡ് ബാധിച്ചാല്‍ 1.3 കോടി; വാഗ്ദാനവുമായി‌ എമിറേറ്റ്‌സ്
 • മുന്‍സഹപ്രവര്‍ത്തകയുമായി ബന്ധം; കാബിനറ്റ് മന്ത്രിയെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി
 • വൈദികരുടെ ലൈംഗിക അത്രിക്രമം പൊലീസിനെ അറിയിക്കണം- വത്തിക്കാന്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway