അസോസിയേഷന്‍

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന WE SHALL OVERCOME കാമ്പയിന്‍ നൂറു ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട്; ശനിയാഴ്ച ആതുരശുശ്രുഷാ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സംഗീത വിരുന്ന് 'ഹൃദയ ഗീതം'


കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഈ കോവിഡ് കാലത്ത് ആരംഭിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിന്‍ നൂറ് ദിനങ്ങള്‍ പിന്നിട്ടു. ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം കലാ കാരന്മാര്‍ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു. ആതുര ശുശ്രുഷാ രംഗത്തു പ്രവര്‍ത്തിക്കുവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന പ്രേത്യേക പരിപാടി ഹൃദയഗീതം ഈ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക്. 'ഹൃദയ ഗീതം' ...സമാനതകളില്ലാത്ത സൗഹൃദത്തിന്റെ സംഗീത സന്ദേശം ... ഒരുമയുടെ സന്ദേശം പകര്‍ന്നുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകരായ മലയാളി ഡോക്ടര്‍മാര്‍ ഒന്നുചേര്‍ന്ന് ഒരു സംഗീത പരിപാടിക്കു രൂപം കൊടുക്കുന്നു . ദുര്‍ഘടമായ ജീവിത സന്ധിയിലൂടെ കടന്നു പോകുന്ന ഈ കാല ഘട്ടത്തില്‍, മനുഷ്യ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സ്വാന്തനം ഊട്ടി ഉറപ്പിക്കുന്ന ഈ സംഗീതവിരുന്നിന്റെ ആശയം ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ സേതു വാര്യരുടേതാണ്. ഡോക്ടര്‍ സേതുവും ഡോക്ടര്‍ കിഷോര്‍ വാര്യരും ചേര്‍ന്നാണ് ഈ സംഗീത വിരുന്ന് അവതരിപ്പിക്കുന്നത്.

ഈ മഹാമാരിയുടെ കാലത്ത് യുകെയിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും ജോലി ചെയ്തിരുന്ന നിരവധി സഹ പ്രവര്‍ത്തകരെ നഷ്ട്ടപ്പെത്തിന്റെ ദുഖത്തിലാണ് ഡോക്ടര്‍ സേതുവും സുഹൃത്തുക്കളും. ആ നഷ്ടത്തിലും ദുഖത്തിലും കഴിയുന്ന സഹപ്രവര്‍ത്തകരെയും, സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുന്നതിനും, അവരോടൊപ്പം കൂടെ എന്നുമുണ്ടാകും എന്ന സന്ദേശം നല്‍കുന്നതിനും വേണ്ടിയാണ് ഈ ലൈവ് സംഗീത വിരുന്ന് 'ഹൃദയഗീതം' അണിയിച്ചൊരുക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന ഗായകരായ തന്റെ സഹപ്രവര്‍ത്തകരെ ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് ഈ ദുര്‍ഘട ഘട്ടത്തിലൂടെ കടന്നു പോകുന്നവരോടും കുടുംബാംഗങ്ങളോടുമുള്ള അനുകമ്പയും സ്‌നേഹവും പങ്കു വെക്കുക, അവരെ ഒരുമയോടെ ചേര്‍ത്തു നിര്‍ത്തുക എന്നതാണ്. ഈ കോവിഡ് കാലഘട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ സഹപ്രവര്‍ത്തകരോടുള്ള ഐക്യദാര്‍ട്യവും ആദരവും കൂടിയാണ് 'ഹൃദയ ഗീതം' എന്ന സംഗീത സദസ്സ്.

ആതുര ശുശ്രുഷ രംഗത്തു പ്രവര്‍ത്തിക്കുന്നവരും മനുഷ്യരാണെന്നും മാനസീകമായ ബുദ്ധിമുട്ടുകള്‍ അവരെയും സ്വാധീനിക്കാറുണ്ട് എന്നും ആതുര ശുശ്രുഷ രംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും മാനസീക പിന്തുണ നല്‍കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതുമാണ് ഈ സംഗീത വിരുന്നിലൂടെ ഡോക്ടര്‍ സേതു ലക്ഷ്യം വെയ്ക്കുന്നത്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായിയാണ് ഇത്തരം ഒരു സംഗീത പരിപാടി അരങ്ങേറുന്നത്.

ഏതു വലിയ മുറിവുകളെയും ഇല്ലാതാക്കുന്ന ഒരു ലേപനമാണ് സംഗീതം എന്ന വിശ്വാസമാണ് ഡോക്ടര്‍ സേതുവിനെയും സുഹൃത്തുക്കളെയും ഇങ്ങനെ ഒരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. ഹൃദയഗീതം എന്നു പേരിട്ടിരിക്കുന്ന ഈ ലൈവ് മ്യൂസിക് ഷോ രണ്ടു ഭാഗങ്ങളായാണ് നടക്കുക.

സേതു വാരിയര്‍ക്കൊപ്പം കോഴിക്കോട്ട് നിന്നു ഡോ ഗീത.പി, ഡോക്ടര്‍ സംഗീത, ഡോക്ടര്‍ രശ്മി സുദേഷ്, ഡോക്ടര്‍ പ്രിയ നമ്പ്യാര്‍, മസ്‌ക്കറ്റില്‍ നിന്നു ഡോക്ടര്‍ ഷീജ പി.കെ, യു.കെയില്‍ നിന്നു ഡോ.സവിത മേനോന്‍,ഡോക്ടര്‍ വാണി ജയറാം, ഡോക്ടര്‍ അജിത്ത് കര്‍ത്ത,ഡോക്ടര്‍ സൗമ്യ സാവിത്രി, ഡോക്ടര്‍ കിഷോര്‍ വാരിയര്‍, ദുബായില്‍ നിന്നു ഡോക്ടര്‍ വിമല്‍ കുമാര്‍, ഡോക്ടര്‍ മനോജ് ചന്ദ്രന്‍, ഡോക്ടര്‍ റോഷ്‌നി സുധീപ്, തിരുവനന്തപുരത്തു നിന്നു ഡോക്ടര്‍ അരുണ്‍ ശങ്കര്‍, കോച്ചിയില്‍ നിന്നു ഡോക്ടര്‍ നിഗില്‍ ക്ലീറ്റസ് എന്നിവര്‍ ലൈവിന്റെ ഭാഗമാകും.ഹൃദയ ഗീതം സംഗീത വിരുന്ന് അരങ്ങേറുന്നത് രണ്ടു ദിവസങ്ങളിലായാണ്. ജൂലൈ പതിനൊന്നാം തിയതി ശനിയാഴ്ചയും പത്തൊന്‍പതാം തിയതി ഞായറാഴ്ചയും. യുകെ സമയം ഉച്ചകഴിഞ്ഞു രണ്ടുമണിമുതല്‍ നാലു മണിവരെയാണ് സമയം. ഹൃദയഗീതം പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നത് ഡോക്ടര്‍ സേതുവും കൂടെ ഗായകനായ ഡോക്ടര്‍ കിഷോര്‍ വാര്യരും ചേര്‍ന്നായിരിക്കും. വിവിധ രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളിലൂടെ യുള്ള ഒരു സംഗീത യാത്രയായിരിക്കും 'ഹൃദയഗീതം.'

ലണ്ടനില്‍ പീഡിയാട്രിക് കണ്‍സള്‍റ്റന്റ് ആയി ജോലി ചെയ്യുന്ന ഡോക്ടര്‍ സേതു വാര്യര്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി സംഗീത രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. 'ഹൃദയ ഗീതം' കോര്‍ഡിനേറ്റ് ചെയ്യുന്നത് റെയ്മോള്‍ നിധിരിയാണ്.

 • Let's Break It Together' ല്‍ ഇന്ന് ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് ആറ് അതുല്യ പ്രതിഭകള്‍
 • ശമ്പള വര്‍ദ്ധനവിന് പിന്തുണ അഭ്യര്‍ത്ഥിച്ചു ബ്രിട്ടീഷ് എം.പിമാര്‍ക്ക് നിവേദനങ്ങളുമായി യുക്മ; പുതുതലമുറ നേഴ്സുമാരുടെ കുടുംബത്തിന് വിസാ നിയമങ്ങളില്‍ ദീര്‍ഘകാല ഇളവുകള്‍ക്കുള്ള ശ്രമങ്ങളും
 • 'Let's Break It Together' ല്‍ താളമേള വിസ്മയം തീര്‍ത്ത് ഈസ്റ്റ്ഹാമിന്റെ സ്വരൂപ് മേനോനും ശ്രേയ മേനോനും
 • ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ നിന്നും MAUK യുടെ അഭിമാന താരങ്ങള്‍ സ്വരൂപ് മേനോനും ശ്രേയ മേനോനും 'Let's Break It Together' ലൈവ് ഷോയില്‍
 • Let's break it together' ല്‍ രാഗ സുന്ദര വിരുന്നൊരുക്കാന്‍ ചൊവ്വാഴ്ച എത്തുന്നത് തെരേസ മാത്തച്ചന്‍, ജോര്‍ജ്ജ് മാത്തച്ചന്‍, ലിസ് മരിയ മാത്തച്ചന്‍ സഹോദരങ്ങളോടൊപ്പം റോസ്‌മേരി ബെന്നിയും
 • കൊറോണ പശ്ചാത്തലത്തില്‍ മാനസീക സമ്മര്‍ദ്ദങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്കു കൈത്താങ്ങായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ 'ഉയിര്‍'
 • WE SHALL OVERCOME കാമ്പയിനില്‍ ഞായറാഴ്ച വ്യത്യസ്തമായ നൃത്ത സംഗീത പരിപാടി 'ധ്വനി'
 • ശമ്പള വര്‍ദ്ധനയില്‍ നഴ്സുമാരോട് അവഗണന: യുക്മ അംഗ അസോസിയേഷനുകള്‍ വഴി എംപിമാര്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കും
 • യുകെകെസിഎയുടെ ആഭിമുഖ്യത്തില്‍ സൗജന്യ Mock Exam ഞായറാഴ്ച
 • 'Let's Break It Together' സംഗീത സന്ധ്യയില്‍ നാളെ ബര്‍മിംഗ്ഹാം BCMC യുടെ വെള്ളി നക്ഷത്രങ്ങള്‍ ഫിയോണ ജോയിയും സഹോദരന്‍ ഫെയിന്‍ ജോയിയും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway