നാട്ടുവാര്‍ത്തകള്‍

ആലപ്പുഴയില്‍ ജീവനൊടുക്കിയ നവദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ്


ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യക്ക് കോവിഡ്. മരണ ശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ മാന്നാര്‍ പൊലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരേയും നിരീക്ഷണത്തിലാക്കും. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനി ദേവിക (20) എന്നിവരെയാണ് മരി​ച്ച നി​ലയി​ല്‍ കണ്ടത്.

അതേസമയം, ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇവര്‍ നാലുമാസമായി ചെന്നിത്തല മഹാത്മാ സ്‌കൂളിന് സമീപത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് രണ്ട് കത്തുകളും കണ്ടെത്തിയിരുന്നു.

ജി​തി​നെ തൂങ്ങി​ മരി​ച്ച നി​ലയി​ലാണ് കണ്ടെത്തി​യത്. കട്ടി​ലി​ല്‍ കി​ടക്കുന്ന നി​ലയി​ലായി​രുന്നു ദേവി​കയുടെ മൃതദേഹം. രാവിലെ പെയിന്റിങ് കരാറുകാരന്‍ ജിതിന്‍ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് തിരക്കി വീട്ടില്‍ എത്തിയപ്പോള്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ വി​വാഹി​തരല്ലെന്നാണ് പോലീസ് പറയുന്നത്. മൂന്നുമാസം മുമ്പാണ് ഇവര്‍ ചെന്നി​ത്തലയി​ല്‍ എത്തി​യത്. സംഭവത്തെക്കുറി​ച്ച്‌ പോലീസ് അന്വേഷണം ആരംഭി​ച്ചു.രണ്ട് വര്‍ഷം മുന്‍പ് ജിതിനോടൊപ്പം ദേവിക ഇറങ്ങി പോയതിനു കുറത്തികാട് പോലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ദാസ് ബാലിക സദനത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തി ആയതിനു ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാര്‍ച്ച്‌ 18ന് ചെന്നിത്തലയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു.

 • ഒടുക്കം ഫ്രാങ്കോ കോടതിയില്‍ ഹാജരായി; കോവിഡില്ല, കേരളം വിട്ടുപോകരുതെന്ന് നിര്‍ദേശം
 • ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതര്‍ 62,000 പിന്നിട്ടു; 886 മരണം കൂടി
 • മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ 11 മരണം; 60 ഓളം പേര്‍ മണ്ണിനടിയില്‍
 • കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണം; നൂറ് ചതുരശ്ര അടിയില്‍ ആറു പേര്‍ മാത്രം
 • സ്വപ്‌നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമെന്ന് എന്‍ഐഎ
 • ഒരു മന്ത്രി സ്വപ്‌നയുടെ ഫ്ലാറ്റ് സന്ദര്‍ശിച്ചു; മറ്റൊരു മന്ത്രിയുടെ വീട്ടില്‍ സമ്മാനങ്ങളുമായി സ്വപ്‌നയുമെത്തി!
 • ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക്; 24 മണിക്കൂറില്‍ 56,282 പേര്‍ക്ക് രോഗം
 • ബലാത്സംഗ കേസ്: ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതിയും
 • ഇന്ത്യയില്‍ കോവിഡ് മരണം 40,000 ലേക്ക്; രോഗബാധിതര്‍ 19 ലക്ഷം കടന്നു
 • ഭൂമിപൂജക്കെത്തുന്ന മോദിക്ക് സുരക്ഷയൊരുക്കി കോവിഡ് മുക്തരായ 150 പൊലീസുകാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway