ചരമം

അയര്‍ലണ്ടില്‍ മട്ടാഞ്ചേരി സ്വദേശി മരിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗോള്‍വേ ട്യൂമില്‍ താമസിക്കുന്ന മട്ടാഞ്ചേരി സ്വദേശി മരിച്ചു. ജോര്‍ജ് ജോസ് വര്‍ഗീസ് (ലിജു- 52 ) ആണ് അന്തരിച്ചത് . മട്ടാഞ്ചേരി താഴ്‌ശേരില്‍ കുടുംബാംഗമാണ്. അസുഖത്തെ തുടന്ന് ഗോള്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ട്യൂമിലെ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജി ലിജുവാണ് ഭാര്യ . ഏക മകള്‍ അലാന മരിയ കോളജ് വിദ്യാര്‍ത്ഥിനിയാണ് .

മട്ടാഞ്ചേരി ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ലൈഫ് ഇടവകാംഗമായ ലിജു 15 വര്‍ഷത്തോളമായി അയര്‍ലണ്ടിലാണ്‌. സംസ്‌കാരം വെള്ളിയാഴ്ച അയര്‍ലണ്ടില്‍ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ, ജോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തില്‍ പരേതനായി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി.


 • സീരിയല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍
 • ഓര്‍മ്മകള്‍ ബാക്കിയാക്കി മെറിന് അന്ത്യനിദ്ര; അകലത്തിരുന്ന് വിട നല്‍കി കുഞ്ഞു നോറയും കുടുംബവും
 • ചെസ്റ്റര്‍ഫീല്‍ഡില്‍ അന്തരിച്ച സോണിയുടെ പൊതുദര്‍ശനവും സംസ്കാരവും ഇന്ന്
 • കേരളത്തില്‍ ഇന്ന് നാലു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു
 • തൊടുപുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ കോവിഡ് ബാധിച്ചു മരിച്ചു
 • പുതുമണപ്പിള്ളി അപ്പുണ്ണി നായര്‍ ഹാരോയില്‍ നിര്യാതനായി
 • വിഷം കലര്‍ത്തിയ ചപ്പാത്തി കഴിച്ച് ജഡ്ജിയും മകനും മരിച്ചു; 5 പേര്‍ അറസ്റ്റില്‍
 • കേരളത്തില്‍ ഇന്ന് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത് മൂന്നുപേര്‍ക്ക്
 • വീട്ടില്‍ നിന്ന് ദുര്‍ഗന്ധം; ആറ്റിങ്ങലില്‍ ക്വാറന്റീന്‍ കഴിഞ്ഞ യുവാവ് മരിച്ച നിലയില്‍
 • എവ്‌ലിന്‍ ചാക്കോയ്ക്ക് ബോള്‍ട്ടണ്‍ ഇന്ന് വിട നല്‍കും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway