നാട്ടുവാര്‍ത്തകള്‍

ഇന്ത്യയില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ചത് 26,506 പേര്‍ക്ക്; മരണം 475ന്യൂഡല്‍ഹി: ആശങ്ക പടര്‍ത്തി ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 475 പേര്‍ മരിക്കുകയും ചെയ്തു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. ഇതില്‍ 2,76,685 എണ്ണം സജീവ കേസുകളാണ്. 4,95,513 പേര്‍ ഇതിനോടകം രോഗമുക്തി നേടി. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21,604 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 2,30,599 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9,667 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 93,673 പേര്‍ ചികിത്സയിലുണ്ട്. 1,27,259 പേര്‍ രോഗമുക്തി നേടി.

തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു പിന്നിലുള്ളത്. തമിഴ്‌നാട്ടില്‍ 1,26,581 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 78,161 പേര്‍ രോഗമുക്തി നേടി. 46,655 പേര്‍ ചികിത്സയിലുണ്ട്. 1,765 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്.

ഡല്‍ഹിയില്‍ 1,07,051 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 82,226 പേര്‍ രോഗമുക്തി നേടി. 21,567 പേര്‍ ചികിത്സയിലുണ്ട്. 3258 പേര്‍ ഇതിനോടകം മരിച്ചു.
ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് യു.എസാണ്. രണ്ടാമത് ബ്രസീലും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.

 • കുട്ടികളെ കൊണ്ടു സ്വന്തം നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയുടെ നടപടി കുറ്റകൃത്യം; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
 • ഒടുക്കം ഫ്രാങ്കോ കോടതിയില്‍ ഹാജരായി; കോവിഡില്ല, കേരളം വിട്ടുപോകരുതെന്ന് നിര്‍ദേശം
 • ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതര്‍ 62,000 പിന്നിട്ടു; 886 മരണം കൂടി
 • മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ 11 മരണം; 60 ഓളം പേര്‍ മണ്ണിനടിയില്‍
 • കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണം; നൂറ് ചതുരശ്ര അടിയില്‍ ആറു പേര്‍ മാത്രം
 • സ്വപ്‌നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമെന്ന് എന്‍ഐഎ
 • ഒരു മന്ത്രി സ്വപ്‌നയുടെ ഫ്ലാറ്റ് സന്ദര്‍ശിച്ചു; മറ്റൊരു മന്ത്രിയുടെ വീട്ടില്‍ സമ്മാനങ്ങളുമായി സ്വപ്‌നയുമെത്തി!
 • ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക്; 24 മണിക്കൂറില്‍ 56,282 പേര്‍ക്ക് രോഗം
 • ബലാത്സംഗ കേസ്: ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതിയും
 • ഇന്ത്യയില്‍ കോവിഡ് മരണം 40,000 ലേക്ക്; രോഗബാധിതര്‍ 19 ലക്ഷം കടന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway