യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 85 കൊറോണ മരണങ്ങള്‍കൂടി; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ നേരിയ കുറവ് മാത്രം

യുകെയില്‍ വ്യാഴാഴ്ച കൊറോണ കവര്‍ന്നത് 85 പേരുടെ ജീവനുകള്‍. കഴിഞ്ഞ വ്യാഴാഴ്ച 89 പേര്‍ മരിച്ച സ്ഥാനത്താണ് ഇന്നലെ നേരിയ കുറവുണ്ടായിരിക്കുന്നത്. പ്രതിദിന മരണത്തില്‍ വലിയ ഇടിവുണ്ടായിട്ടില്ല. പക്ഷേ ആഴ്ച തോറുമുള്ള ശരാശരി മരണം 110ല്‍ നിന്നും 87 ആയി കുറഞ്ഞത് ആശ്വാസകരമാണ്. 621 പുതിയ വൈറസ് ബാധിതരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ഇക്കാര്യത്തില്‍ 20 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. വടക്കന്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി കൊറോണക്ക് ആരുടെയും ജീവന്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്നതും ആശ്വാസമേകുന്നു. സര്‍ക്കാരിന്റെ സര്‍വിലന്‍സ് ടെസ്റ്റിംഗ് പ്ലാന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കൊറോണ പടര്‍ച്ചയില്‍ കുറവണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് വളരെ മന്ദഗതിയിലാണ് നടക്കുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വാരത്തില്‍ ഡാറ്റകള്‍ അനുസരിച്ച് ജനസംഖ്യയുടെ വെറും 0.03 ശതമാനം പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ കൊറോണ ബാധയുള്ളത്.

ഇതിന് മുമ്പത്തെ വാരത്തില്‍ ഇത് 0.04 ശതമാനവും അതിന് മുമ്പത്തെ വാരത്തില്‍ ഇത് 0.09 ശതമാവുമായിരുന്നു.എന്‍എച്ച്എസ് സ്റ്റാഫുകള്‍ക്കും ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കുമായി നടത്തിയ ആന്റിബോഡി ടെസ്റ്റുകള്‍ അടക്കം യുകെയില്‍ ഇന്നലെ 1,52,363 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,87,621 ആയി.

 • കോവിഡ് കാലത്ത് യുകെയിലേക്ക് ഇംഗ്ലീഷ് ചാനല്‍ വഴി അനധികൃത കുടിയേറ്റം
 • യുകെയില്‍ കോവിഡ് കേസുകള്‍ ഒന്നര മാസത്തെ ഉയര്‍ച്ചയില്‍ ; വ്യാഴാഴ്ച 950 പോസിറ്റീവ് കേസുകള്‍ ; 49 മരണം
 • ജിസിഎസ്ഇ, എ ലെവല്‍ റിസള്‍ട്ടുകള്‍ അടുത്ത ആഴ്ച; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍, അപ്പീല്‍ നല്‍കാന്‍ അവസരം സ്‌കൂളുകള്‍ക്ക് മാത്രം
 • ഉപയോഗശൂന്യമായി എന്‍എച്ച്എസിനായി വാങ്ങിയ 50 മില്യണ്‍ മാസ്‌കുകള്‍
 • അബെര്‍ദീന്‍ ലോക്ക്ഡൗണില്‍; അടുത്തത് പ്രസ്റ്റണ്‍
 • യൂറോപ്പിന് തിരിച്ചടിയായി കൊറോണാ രണ്ടാം വ്യാപനം; സ്‌പെയിന്‍ വീണ്ടും ലോക്ക്ഡൗണില്‍; ഗ്രീസും ജര്‍മനിയും ഫ്രാന്‍സും മുള്‍മുനയില്‍
 • യുകെയില്‍ കോവിഡ് ഗുരുതരമായത് സര്‍ക്കാരിന്റെ അലംഭാവം മൂലമെന്ന് ഹോം അഫയേര്‍സ് കമ്മിറ്റി
 • യുകെയില്‍ സ്ഥിതി വഷളാവുന്നു; മാഞ്ചസ്റ്ററിലും നോര്‍ത്ത് വെസ്റ്റിലും കടുത്ത ലോക്ക്ഡൗണ്‍; പിഴ 3200 പൗണ്ട് വരെ
 • യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നര മാസത്തിനു ശേഷം ആയിരത്തിലേയ്ക്ക്
 • ലണ്ടന്‍ വീണ്ടും ലോക്ക്ഡൗണിലേക്ക് പോവുമോ? തലസ്ഥാനവും മറ്റ് നഗരങ്ങളും പരിഗണനയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway