നാട്ടുവാര്‍ത്തകള്‍

സ്വര്‍ണക്കടത്തില്‍ സ്വപ്‌നയ്ക്ക് പങ്ക്, ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ കോടതിയില്‍

കൊച്ചി: സ്വപ്‌ന സുരേഷിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍. സന്ദീപ്, സരിത്ത് എന്നിവര്‍ക്കും പങ്കുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു. എന്‍.ഐ.എ വകുപ്പിന്റെ 16,17,18 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. സ്വപ്‌നയുടെ ജാമ്യഹര്‍ജി പരിഗണിക്കരുതെന്നും എന്‍.ഐ.എ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പതിവില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിനായി സ്വപ്നയെ കസ്റ്റഡിയില്‍ കിട്ടേണ്ടതുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി.

എന്‍.ഐ.എയുടെ വാദം കേട്ട ശേഷം കോടതി കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചിട്ടില്ല. അതേസമയം എഫ്.ഐ.ആറിന്റെ കോപ്പി സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി അറിയിച്ചു.

കസ്റ്റംസ് അന്വേഷണത്തില്‍ തെളിവ് കിട്ടിയിട്ടുണ്ടെന്നും സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയില്‍ സരിത്തും സ്വപ്‌നയും കള്ളക്കടത്ത് നടത്തിയതായി പറഞ്ഞിട്ടുണ്ടെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇന്ന് കേസിന്റെ പ്രാഥമിക വാദമാണ് നടന്നത്. അടുത്ത ചൊവ്വാഴ്ച വിശദമായ വാദം നടക്കും. രാജ്യത്തിന്റെ സമ്പത്തിനെ ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നും ഈ സാഹചര്യത്തില്‍ ജാമ്യ ഹര്‍ജി പരിഗണിക്കരുതെന്നുമായിരുന്നു എന്‍.ഐ.എ കോടതിയില്‍ വാദിച്ചത്.

സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തന്നെ കുറ്റസമ്മതം എന്ന നിലപാടിലാണ് കസ്റ്റംസ്.
2019 സെപ്തംബറില്‍ യുഎഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചു എന്ന് പറയുന്ന സ്വപ്നാ സുരേഷ് അതിന് ശേഷവും തന്റെ സേവനം കോണ്‍സുലേറ്റ് പ്രയോജനപ്പെടുത്തിയിരുന്നു എന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

എന്തിനാണ് ഇങ്ങിനെ ചെയ്തതെന്ന ചോദ്യത്തിനും സ്വപ്നാ സുരേഷ് മറുപടി പറയണം. സ്വര്‍ണ്ണം പിടിച്ച ശേഷം ആദ്യം വിളി പോയത് സ്വപ്നാ സുരേഷിനായിരുന്നു. എന്തിനാണ് അവര്‍ സ്വര്‍ണ്ണം വിട്ടുകൊടുക്കണമെന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് കസ്റ്റംസിന് ഇ മെയില്‍ അയയ്ക്കുകയും ചെയ്തു. കോണ്‍സുലേറ്റില്‍ ഒരു തരത്തിലും അംഗമല്ലാത്ത പുറത്തുള്ള ഒരാള്‍ എന്തിനാണ് ഈ വിഷയത്തില്‍ ഇടപെട്ടത് എന്ന ചോദ്യവും ഉണ്ട്. ഇതിനെല്ലാം പുറമേ എന്‍ഐഎ ആക്ട് അനുസരിച്ച് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്ന കുറ്റത്തിന് ജാമ്യം നല്‍കാന്‍ വകുപ്പില്ല.
ഇ ഫയലിംഗ് സംവിധാനം വഴി ഹൈക്കോടതി അഭിഭാഷകന്‍ ടി കെ രാജേഷ് മുഖേനെയാണ് സ്വപ്ന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കസ്റ്റംസ് ആരോപിക്കുന്ന സംഭവങ്ങളുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും നിരപരാധിയാണെന്നും ആണ് സ്വപ്ന ഹര്‍ജിയില്‍ പറയുന്നത്.

 • കുട്ടികളെ കൊണ്ടു സ്വന്തം നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയുടെ നടപടി കുറ്റകൃത്യം; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
 • ഒടുക്കം ഫ്രാങ്കോ കോടതിയില്‍ ഹാജരായി; കോവിഡില്ല, കേരളം വിട്ടുപോകരുതെന്ന് നിര്‍ദേശം
 • ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതര്‍ 62,000 പിന്നിട്ടു; 886 മരണം കൂടി
 • മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ 11 മരണം; 60 ഓളം പേര്‍ മണ്ണിനടിയില്‍
 • കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണം; നൂറ് ചതുരശ്ര അടിയില്‍ ആറു പേര്‍ മാത്രം
 • സ്വപ്‌നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമെന്ന് എന്‍ഐഎ
 • ഒരു മന്ത്രി സ്വപ്‌നയുടെ ഫ്ലാറ്റ് സന്ദര്‍ശിച്ചു; മറ്റൊരു മന്ത്രിയുടെ വീട്ടില്‍ സമ്മാനങ്ങളുമായി സ്വപ്‌നയുമെത്തി!
 • ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക്; 24 മണിക്കൂറില്‍ 56,282 പേര്‍ക്ക് രോഗം
 • ബലാത്സംഗ കേസ്: ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതിയും
 • ഇന്ത്യയില്‍ കോവിഡ് മരണം 40,000 ലേക്ക്; രോഗബാധിതര്‍ 19 ലക്ഷം കടന്നു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway