സ്പിരിച്വല്‍

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ; ഫാ.ഷൈജു നടുവത്താനി, ഫാ.മടുക്കമൂട്ടില്‍, ബ്രദര്‍ ഫ്രാന്‍സിസ് നിലമ്പൂര്‍ എന്നിവര്‍ നയിക്കും

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 8 ന് നടക്കും. സെഹിയോന്‍ യുകെ യുടെ ആത്മീയനേതൃത്വം ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട , ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക .

ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ , സീറോ മലങ്കര സഭയുടെ യുകെ കോ ഓര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍ , അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നും പ്രശസ്ത വചനപ്രഘോഷകനും കുടുംബ പ്രേഷിതനുമായ ബ്രദര്‍ ഫ്രാന്‍സിസ് നിലമ്പൂര്‍ , യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവര്‍ത്തകയും സെഹിയോന്‍ യുകെ ശുശ്രൂഷകയുമായ ബാര്‍ബറ ലാംബ്രോസ് എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .1 മണിമുതല്‍ 3 വരെ കുട്ടികള്‍ക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീം നേതൃത്വം നല്‍കും .3 മുതല്‍ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കണ്‍വെന്‍ഷനും നടക്കും .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ +44 7506 810177

അനീഷ് 07760 254700

ബിജുമോന്‍ മാത്യു 07515 368239

  • ഹരിയേട്ടന്റെ ഓര്‍മ്മക്കായി നടത്തുന്ന ലണ്ടന്‍ വിഷു വിളക്കും വിഷു സദ്യയും 27 ന്
  • ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍13ന് ബര്‍മിങ്ഹാം സെന്റ്. കാതെറിന്‍സ് ഓഫ് സിയന്നെയില്‍
  • ഉയിര്‍പ്പുകാലത്തെ രണ്ടാമത്തെ ബുധനാഴ്ച മരിയന്‍ ദിനാചരണം
  • സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇടവകകളിലും , മിഷന്‍ കേന്ദ്രങ്ങളിലും വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്നത് ആയിരങ്ങള്‍
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മീനഭരണി മഹോത്സവം 30ന് ക്രോയിഡോണില്‍
  • വാല്‍ത്തംസ്‌റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • വാല്‍താംസ്‌റ്റോയില്‍ വലിയ നൊയമ്പിലെ ആറാമത്തെ ബുധനാഴ്ചയിലെ മരിയന്‍ ദിനാചരണം ഇന്ന്
  • നാല്‍പ്പതാം വെള്ളിയാഴ്ചയിലെ വി. കുര്‍ബാനയും കുരിശിന്റെ വഴിയും എയില്‍സ്‌ഫോര്‍ഡ് ദേവാലയത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions