ഇമിഗ്രേഷന്‍

പ്രവാസികള്‍ക്ക് ഇപ്പോള്‍ നാട്ടിലേക്ക് വരേണ്ട; വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ യാത്രക്കാരില്ല

ദുബായ്: കൊറോണ ഭീതി വിദേശങ്ങളില്‍ കുറയുകയും കേരളത്തില്‍ കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് പോകേണ്ട എന്ന തീരുമാനത്തില്‍. ഇതോടെ വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതോടെ അബുദാബി ഇലക്ട്ര സ്ട്രീറ്റിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായി. ജൂലൈ ആദ്യം യാത്രക്കാരുടെ വന്‍തിരക്ക് പരിഗണിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ജനറല്‍ സെയില്‍സ് ഏജന്റായ അറേബ്യന്‍ ട്രാവല്‍ ഏജന്‍സി, അന്‍ മിനയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചര്‍ സെന്ററിലേക്ക് ബുക്കിങ് ഓഫീസ് മാറ്റിയിരുന്നു.

ജൂലൈയില്‍ 450 പേരോളം ദിവസവും ടിക്കറ്റുകള്‍ക്കായി ഇവിടെ എത്തിയിരുന്നു. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാന്‍ നേരത്തെ അനുവദിച്ചിരുന്ന സമയപരിധിയായ ഓഗസ്റ്റ് 10 വരെ 500 പേരോളം ടിക്കറ്റുകള്‍ക്കായി എത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ആള് കുറഞ്ഞു. ഇപ്പോള്‍ വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ ടിക്കറ്റുകള്‍ക്കായി ശരാശരി 100 പേരാണ് എത്തുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

ജോലി നഷ്ടപ്പെട്ടും മറ്റും ദുരിതമനുഭവിച്ചിരുന്നവരും അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ടിയിരുന്നവരുമൊക്കെ ഇതിനോടകം തന്നെ നാട്ടിലെത്തിയതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ തിരക്കിനു സാധ്യതയില്ല. യാത്രാ തീയതി മാറ്റുന്നതിനു മറ്റുമായി എത്തുന്നവരുമുണ്ട്. സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ചതും തിരക്ക് കുറയാന്‍ കാരണമായി. ഓഗസ്റ്റ് 31 വരെയാണ് വന്ദേ ഭാരത് അഞ്ചാം ഘട്ട സര്‍വീസുകള്‍. അടുത്തമാസം വിമാന സര്‍വീസുകള്‍ നിയന്ത്രണങ്ങളോടെ തുടങ്ങുമെന്നാണ് കരുതുന്നത്.

 • ബ്രക്‌സിറ്റിന് ശേഷമുള്ള പുതിയ ഇമിഗ്രേഷന്‍ സംവിധാനം അടുത്തയാഴ്ച മുതല്‍
 • യുകെയിലെ പോസ്റ്റ്-ബ്രക്സിറ്റ് സമ്പ്രദായത്തിലെ വിസ നടപടികള്‍ തുടങ്ങുന്നു; മാറ്റം എങ്ങനെയൊക്കെ?
 • പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യം; ഇന്ത്യക്കാരെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ്
 • കൊറോണ മൂലം ബ്രിട്ടനില്‍ പാസ്‌പോര്‍ട്ട് നടപടികള്‍ താറുമാറായി ; കെട്ടിക്കിടക്കുന്നത് നാല് ലക്ഷം അപേക്ഷകള്‍
 • യുകെയിലെത്താന്‍ സാധിക്കാത്തവരുടെ വിസ മേയ് 31 വരെ ദീര്‍ഘിപ്പിക്കും, മലയാളികള്‍ക്ക് ആശ്വാസം
 • കഴിഞ്ഞവര്‍ഷം യുകെ സ്റ്റഡി വിസ ലഭിച്ചത് 37500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
 • നഴ്‌സുമാര്‍ക്കും പ്രൊഫഷനലുകള്‍ക്കും തിരിച്ചടിയായി യുകെയിലെ ഉയര്‍ന്ന വിസാ ഫീസ്
 • ലോ സ്‌കില്‍ഡ്കാര്‍ക്ക് വിസയില്ല; 25600 പൗണ്ട് ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് വിസ, പുതിയ ഇമിഗ്രേഷന്‍ പോയിന്റുകള്‍ ഇങ്ങനെ ...
 • മിനിമം 23000 പൗണ്ട് വാര്‍ഷിക ശമ്പളം; ഇയുവിന് പുറത്ത് 25600 പൗണ്ട്, യുകെയില്‍ പഠിച്ചവര്‍ക്ക് നേട്ടം- പുതിയ ഇമിഗ്രേഷന്‍ സംവിധാനം ഇപ്രകാരം
 • പുതിയ കുടിയേറ്റ നിയമത്തിലെ കാര്യങ്ങള്‍ അറിയാം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway