വിദേശം

ന്യൂസിലന്‍ഡിലെ പള്ളികളില്‍ കൂട്ടക്കൊല നടത്തിയ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം

ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊലയായിരുന്നു ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ നടന്ന കൂട്ടക്കൊല. 51 പേരെ വെടിവച്ചു കൊന്ന ആ കേസിലെ പ്രതിയായ ഓസ്‌ലിയക്കാരനായ 29 വയസുള്ള ബ്രെന്റണ്‍ ടെറന്റിന് കോടതി പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വധശിക്ഷ നിലവിലില്ലാത്ത ന്യൂസിലന്‍ഡിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷയാണിത്. ഇത് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഇയാള്‍.

മനുഷ്യത്വമില്ലാത്തവന്‍ എന്നാണ് കോടതി പ്രതിയെ വിശേഷിപ്പിച്ചത്. 'നിങ്ങളുടെ പ്രവൃത്തികള്‍ അതി നിഷ്ഠൂരമായിരുന്നു. അതിന് ജീവപര്യന്തം തടവെന്നത് പര്യാപ്തമല്ല. പിതാവിന്റെ കാലില്‍ പറ്റിപ്പിടിച്ചു നിന്ന മൂന്ന് വയസ്സുള്ള കുഞ്ഞിനെ വരെ നിങ്ങള്‍ മനപ്പൂര്‍വ്വം കൊന്നു', എന്നാണ് വിധി പുറപ്പെടുവിച്ച് കൊണ്ട് ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ പറഞ്ഞത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരപരാധികളെ ആക്രമിച്ച ടെറന്റിന്റെ വംശീയ പ്രത്യയശാസ്ത്രത്തെയും ജഡ്ജി വിമര്‍ശിച്ചു. ക്രൂരവും നിഷ്ഠൂരവുമായ കുറ്റകൃത്യങ്ങളെ നിരാകരിക്കുന്ന രീതിയില്‍ പ്രതികരിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് ജഡ്ജി പറഞ്ഞു.

2019 മാര്‍ച്ച് 15നാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ബ്രെന്റണ്‍ ആക്രമണം നടത്തിയത്. ന്യൂസിലന്‍ഡില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ സമാനതകളില്ലാത്ത ആക്രമണമാണ് പ്രതി നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കൊലയാളി ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറവഴി കൂട്ടക്കുരുതി ഫെയ്‌സ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തതും വലിയ നടുക്കമുണ്ടാക്കിയിരുന്നു.വെടിവെപ്പുനടന്ന പള്ളികള്‍ തമ്മില്‍ ആറു കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ.

ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായുള്ള നാല് ദിവസത്തെ വിചാരണ തിങ്കളാഴ്ചയാണ് കോടതിയില്‍ തുടങ്ങിയത്. കോവിഡ് പശ്ചാത്തലത്തില്‍ കോടതി മുറിയില്‍ വളരെ കുറച്ചുപേരെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഇരകളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അടക്കമുള്ളവര്‍ക്ക് കോടതി നടപടികള്‍ വീക്ഷിക്കാന്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി അവസരമൊരുക്കിയിരുന്നു. ടെറന്റ് അഭിഭാഷകരെ ഒഴിവാക്കി സ്വയം വാദിച്ചു. ആക്രമണത്തിന്റെ ഇരകള്‍ക്ക് പറയാനുള്ളത് മുഴുവന്‍ ജഡ്ജി കേട്ടു.

പരമാവധി മുസ്‌ലിംകളെ കൊല്ലാനും പള്ളി തീയിടാനുമായിരുന്നു ടെറന്റിന്റെ പദ്ധതിയെന്ന് പ്രോസിക്യൂഷന്‍ ബര്‍ണബി ഹാവെസ് കോടതിയെ അറിയിച്ചു. 2017ലാണ് ഇയാള്‍ ന്യൂസിലന്‍ഡിലെത്തിയത്. മാരകായുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പള്ളി ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു. അതിനായി ന്യൂസിലന്റിലെ മുസ്ലിം പള്ളികളെ കുറിച്ച് വിശദമായി തന്നെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അല്‍നൂറിനും ലിന്‍വുഡ് സെന്ററിനും ശേഷം ആഷ്ബര്‍ട്ടണ്‍ മോസ്‌കും ലക്ഷ്യമിട്ടെങ്കിലും അതിനിടെ പൊലീസ് പിടികൂടുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. • ട്രംപിന് മാരക വിഷമടങ്ങിയ കത്തയച്ച സംഭവം; യുവതി അറസ്റ്റില്‍
 • കേരകര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ തെങ്ങിന്റെ മുകളിലിരുന്ന് വാര്‍ത്താസമ്മേളനം നടത്തി ശ്രീലങ്കന്‍ മന്ത്രി
 • അതിര്‍ത്തിയില്‍ നിന്ന് പിടിച്ചോണ്ടുപോയ 5 ഇന്ത്യക്കാരെ ചൈനീസ് സൈന്യം തിരികെ നല്‍കി
 • പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവേ ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബേലിന് നാമനിര്‍ദേശം
 • 5 മക്കളെ വിഷം കൊടുത്ത് കൊന്ന് യുവതി ട്രെയിനിന് മുന്നില്‍ ചാടി
 • ലോകം പ്രാണവേദനയില്‍; വുഹാനില്‍ ആഘോഷം പൊടിപൊടിക്കുന്നു
 • പ്രചാരണത്തിനൊരുങ്ങുന്ന ബില്‍ ക്ലിന്റണ് തലവേദനയായി 'മസാജ് ചിത്രം'പുറത്ത്
 • റഷ്യ കോവിഡ് വാക്‌സിന്‍ നിര്‍മാണം തുടങ്ങി; ഈ മാസം തന്നെ പുറത്തിറക്കല്‍ ലക്‌ഷ്യം
 • അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ്
 • റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശന പുന:പരിശോധന വേണമെന്ന് ഡബ്ലിയുഎച്ച്ഒ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway