വിദേശം

5 മക്കളെ വിഷം കൊടുത്ത് കൊന്ന് യുവതി ട്രെയിനിന് മുന്നില്‍ ചാടി

ആറ് മക്കളുള്ളതില്‍ അഞ്ചു പേരെയും വിഷം നല്‍കി കൊലപ്പെടുത്തിയ യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. 27 വയസുകാരി ക്രിസ്റ്റിയാന്‍ എന്ന യുവതിയാണ് ആ ക്രൂരയായ 'അമ്മ . ജര്‍മ്മനിയിലെ ഡസെല്‍ഡോര്‍ഫ് സ്റ്റേഷനിലെ ട്രാക്കില്‍ ചാടിയ യുവതി ഗുരുതരാവസ്ഥയിലാണ്. ഇവിടെ നിന്നും 20 മൈല്‍ അകലെയുള്ള ഫ്‌ളാറ്റില്‍ ഇവരുടെ ഒന്നര, രണ്ട്, മൂന്ന് വയസുള്ള മൂന്ന് പെണ്‍കുഞ്ഞുങ്ങളും, എട്ട്, ആറ് വയസുള്ള രണ്ട് ആണ്‍കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്രിസ്റ്റിയാന്റെ മൂത്ത മകന്‍ 11 വയസുള്ള മാര്‍സെല്‍ മാത്രമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മറ്റ് കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം മാര്‍സെലിനെ കൂട്ടിക്കൊണ്ടുപോയ അമ്മ ഈ കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലേക്ക് ട്രെയിനില്‍ അയച്ചു. ഇതിന് ശേഷമാണ് ട്രെയിനിന് മുന്നില്‍ ചാടിയത്. ടാബ്‌ലെറ്റുകള്‍ നല്‍കിയാണ് കുട്ടികളില്‍ വിഷം കയറ്റിയതെന്നാണ് പോലീസ് ശ്രോതസുകള്‍ വ്യക്തമാക്കുന്നത്.

മാര്‍സെല്‍ ഇപ്പോള്‍ ബന്ധുക്കളുടെ പരിചരണത്തിലാണ്. എന്നാല്‍ കുട്ടികളുടെ പിതാവിനെ ഇതുവരെ ബന്ധപ്പെടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ട്രെയിനില്‍ മാര്‍സെലിനൊപ്പം സഞ്ചരിച്ച അമ്മ ഡസെല്‍ഡോര്‍ഫ് സ്റ്റേഷനില്‍ ഇറങ്ങിയ ശേഷമാണ് ട്രാക്കിലേക്ക് ചാടിയത്. കുട്ടികളുടെ മുത്തശ്ശിയാണ് ദുരന്തം സംബന്ധിച്ച് പോലീസില്‍ വിവരം നല്‍കിയത്.

എന്തിന് വേണ്ടിയാണ് ക്രിസ്റ്റിയാന്‍ ഈ ക്രൂരത ചെയ്തതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇവരെ ചോദ്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്ന് പോലീസ് വ്യക്തമാക്കി. അപ്പാര്‍ട്ട്‌മെന്റിലെ സ്ഥിതി ഹൃദയം നുറുക്കുന്നതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

 • ട്രംപിന് മാരക വിഷമടങ്ങിയ കത്തയച്ച സംഭവം; യുവതി അറസ്റ്റില്‍
 • കേരകര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ തെങ്ങിന്റെ മുകളിലിരുന്ന് വാര്‍ത്താസമ്മേളനം നടത്തി ശ്രീലങ്കന്‍ മന്ത്രി
 • അതിര്‍ത്തിയില്‍ നിന്ന് പിടിച്ചോണ്ടുപോയ 5 ഇന്ത്യക്കാരെ ചൈനീസ് സൈന്യം തിരികെ നല്‍കി
 • പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവേ ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബേലിന് നാമനിര്‍ദേശം
 • ന്യൂസിലന്‍ഡിലെ പള്ളികളില്‍ കൂട്ടക്കൊല നടത്തിയ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
 • ലോകം പ്രാണവേദനയില്‍; വുഹാനില്‍ ആഘോഷം പൊടിപൊടിക്കുന്നു
 • പ്രചാരണത്തിനൊരുങ്ങുന്ന ബില്‍ ക്ലിന്റണ് തലവേദനയായി 'മസാജ് ചിത്രം'പുറത്ത്
 • റഷ്യ കോവിഡ് വാക്‌സിന്‍ നിര്‍മാണം തുടങ്ങി; ഈ മാസം തന്നെ പുറത്തിറക്കല്‍ ലക്‌ഷ്യം
 • അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ്
 • റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശന പുന:പരിശോധന വേണമെന്ന് ഡബ്ലിയുഎച്ച്ഒ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway