അസോസിയേഷന്‍

യുക്മ ട്യൂട്ടര്‍ വേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ പരിശീലന പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ പ്രഖ്യാപിച്ചു

2021 ലെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യുക്മ ജൂലൈ മാസത്തില്‍ സംഘടിപ്പിച്ച രണ്ട് സൗജന്യ ഓണ്‍ലൈന്‍ പരിശീലന മത്സരപരീക്ഷയില്‍ (mock tests) ഉന്നത വിജയം നേടിയവരെ പ്രഖ്യാപിച്ചു . യുക്മ ട്യൂട്ടര്‍ വേവ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മോക് ടെസ്റ്റില്‍ ഇംഗ്ലീഷും കണക്കും ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളായി ജൂലൈ 11, 12 തീയതികളില്‍ നടന്ന പരീക്ഷകളില്‍ നൂറുകണക്കിന് മലയാളി ചുണക്കുട്ടികളാണ് പങ്കെടുത്തത്.

പരീക്ഷകള്‍ക്ക് മുന്നോടിയായി കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി തികച്ചും പ്രൊഫഷണല്‍ രീതിയില്‍ നാല് വെബ് സെമിനാറുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഗ്രാമര്‍ സ്‌കൂള്‍ പരീക്ഷകളെക്കുറിച്ച് രക്തിതാക്കള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കുവാന്‍ പ്രസ്തുത വെബ് സെമിനാറുകള്‍ സഹായകരമായി. വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ട്യൂട്ടര്‍ വേവ്‌സ് ആണ് യുക്മക്കുവേണ്ടി പരീക്ഷകള്‍ സംഘടിപ്പിച്ചത്.

പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് യുക്മ ദേശീയ തലത്തിലും റീജിയണല്‍ തലങ്ങളിലും സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനായി, ഫലപ്രഖ്യാപനത്തോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ മാര്‍ക്കുകളും, ഓരോ വിഭാഗങ്ങളിലും ലഭിച്ച മാര്‍ക്കിന്റെ വിശകലനവും ലഭ്യമാക്കിയിരുന്നു.

യുക്മ Y6 പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, യുക്മ വൈസ് പ്രസിഡന്റുമാരായ അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ യൂത്ത് കോര്‍ഡിനേറ്ററും കൂടിയായ ലിറ്റി ജിജോ എന്നിവര്‍ അഭിനന്ദിച്ചു.

യുക്മ Y6 പരിശീലന മത്സര പരീക്ഷയില്‍ ഉന്നത വിജയം (ഓവര്‍ ഓള്‍, മാത്സ്, ഇംഗ്ലീഷ് ) നേടിയവരുടെ പേരുവിവരം വാര്‍ത്ത യോടൊപ്പം ചേര്‍ത്തിട്ടുണ്ട്.


 • ചിത്രകാരന്‍ എം എഫ് ഹുസൈനെ സ്മരിച്ചുകൊണ്ട് ജ്വാല ഇ മാഗസിന്‍ സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
 • കൊറോണക്കാലത്തും ജാഗ്രതയോടെ ഓണം ആഘോഷിച്ച് സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍
 • ലീഡ്സില്‍ ലിമ വെര്‍ച്വല്‍ ഓണാഘോഷം; ലൈവ് സ്ട്രീം ഇന്ന്
 • 'ഉയിര്‍'- മാനസികാരോഗ്യ പ്രശ്ന പരിഹാര പരിപാടി ഇന്ന് യുക്മ പേജിലൂടെ
 • എസ്എന്‍ഡിപി യോഗം കേംബ്രിഡ്ജ്ന്റെ ഓണാഘോഷം ആനന്ദ് ടി വിക്കൊപ്പം
 • കൊറോണക്കാലത്ത് കെറ്ററിംഗ് മലയാളികള്‍ തുടക്കമിട്ട ക്രിക്കറ്റ് ക്ലബ് യു കെ യിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശകമായി
 • യുക്മ സാംസ്‌കാരിക വേദിയുടെ 'Let's Break It Together' വാദ്യ സംഗീത വിരുന്നിന് സ്വപ്ന സമാന സമാപനം
 • യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ലൈവ് കൗണ്‍സിലിംഗ് 'ഉയിര്‍' യുക്മ പേജിലൂടെ ഇന്ന്; ഡോ ചെറിയാന്‍ സെബാസ്റ്റ്യന്‍ മറുപടി നല്കുന്നു
 • ബാംഗ്‌ളൂരിലെ മാക്‌സ് വെല്‍ സഹോദരങ്ങള്‍ തീര്‍ത്ത വാദ്യ സംഗീതത്തോടെ 'Let's Break It Together' ന്, ഉജ്ജ്വല സമാപനം
 • നിയമപോരാട്ട വിജയത്തിന് ഒരാണ്ട്; ആഗസ്റ്റ് 30 യുക്മ വിക്ടറി ഡേ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway