സ്പിരിച്വല്‍

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 12ന്; അനുഗ്രഹ ശുശ്രൂഷയുമായി സെഹിയോന്‍ യുകെ; കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ


സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 12 ന് നടക്കും. യേശുവില്‍ ഐക്യപ്പെട്ട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുകയെന്ന സന്ദേശമേകികൊണ്ട് , ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക .

ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ , അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.ജോയ് ചെമ്പകശ്ശേരില്‍ , അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുടെ മുഴുവന്‍സമയ ശുശ്രൂഷകനും യുകെ കോ ഓര്‍ഡിനേറ്ററുമായ ബ്രദര്‍ സാജു വര്‍ഗീസ് , കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇംഗ്ലണ്ടിന്റെ നേതൃത്വവും , യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവര്‍ത്തകയുമായ മരിയ ഹീത്ത് എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും .രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .1 മണിമുതല്‍ 4 വരെ ഇംഗ്ലീഷ് കണ്‍വെന്‍ഷനും നടക്കും .4 മണി മുതല്‍ 6 വരെ കുട്ടികള്‍ക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീം നേതൃത്വം നല്‍കും .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ -+44 7506 810177

അനീഷ് - 07760 254700

ബിജുമോന്‍ മാത്യു- 07515 368239

 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ യുവജന ധ്യാനവും, യൂത്ത് ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമും ഇന്ന് സമാപിക്കും
 • എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ മാതാവിന്റെ ജനനത്തിരുനാള്‍ ആചരിച്ചു
 • സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സെഹിയോന്‍ യുക യുടെ പ്രത്യേക പ്രാര്‍ത്ഥനാ ഒരുക്കം നാളെ
 • കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും മാതാപിതാക്കള്‍ക്കായും അഭിഷേകാഗ്‌നി ഗ്ലോബല്‍, ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥനാ ധ്യാനം ഓണ്‍ലൈനില്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുന്നാളും എട്ടുനോമ്പാചരണവും
 • എട്ട് നോയമ്പ് ആചരണവും നൊവേനയും ലെസ്റ്ററിലെ സെന്റ് അല്‍ഫോന്‍സാ മിഷനില്‍
 • ലീഡ്‌സിലെ പ്രശസ്തമായ. എട്ടുനോയമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറും. പ്രധാനതിരുനാള്‍ സെപ്റ്റംബര്‍ 6ന്
 • സെഹിയോന്‍ നാലാം വെള്ളിയാഴ്ച നൈറ്റ് വിജില്‍ 28 ന്
 • സെഹിയോന്‍ യുകെ ഒരുക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' അവധിക്കാല ഓണ്‍ലൈന്‍ ധ്യാനം 24 മുതല്‍ 26 വരെ
 • അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway