വിദേശം

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവേ ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബേലിന് നാമനിര്‍ദേശം

നോര്‍വീജിയ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവേ ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിനുള്ള പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗമാണ് 2021ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു ട്രംപിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് അംഗമായ ക്രിസ്ത്യന്‍ ടൈബ്രിംഗ്-ജെദ്ദെയാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളടക്കം സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ആഗോളതലത്തില്‍ നടത്തിയ ഇടപെടലുകളെ പ്രകീര്‍ത്തിച്ചുക്കൊണ്ടാണ് ട്രംപിനെ പുരസ്‌കാരത്തിനായി പരിഗണിക്കാന്‍ ക്രിസ്ത്യന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ-പാകിസ്താന്‍, ഇന്ത്യ-ചൈന, പലസ്തീന്‍-ഇസ്രയേല്‍ തുടങ്ങി ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള നിരവധി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് പല തവണ രംഗത്തെത്തിയിരുന്നെങ്കിലും ട്രംപിന്റെ നടപടികള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് വഴിവെച്ചിരുന്നത്.

കറുത്തവര്‍ഗക്കാര്‍ക്കെതിരെ പൊലീസില്‍ നിന്നടക്കം ഉണ്ടാകുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അമേരിക്കയില്‍ വ്യാപകപ്രതിഷേധമാണ് സമീപകാലത്തായി നടന്നത്. ആയിരകണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ ഈ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ട്രംപ് ശ്രമിച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വെറിപിടിച്ച നായ്ക്കളെന്നായിരുന്നു പ്രതിഷേധക്കാരെ ട്രംപ് വിളിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി അമേരിക്ക മാറിയത് ട്രംപ് ഭരണത്തിന്റെ കെടുകാര്യസ്ഥതയാണെന്നായിരുന്നു അന്താരാഷ്ട്രമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്.

നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് ട്രംപിന് നാമനിര്‍ദേശം ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നത് ജനങ്ങളെ സ്വാധീനിക്കാനുള്ള രാഷ്ട്രീയകളിയാണെന്നും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് തുല്യനാണ് താന്‍ എന്ന തെളിയിക്കാനുള്ള ട്രംപിന്റെ നീക്കമാണിതെന്നും വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്.

 • ട്രംപിന് മാരക വിഷമടങ്ങിയ കത്തയച്ച സംഭവം; യുവതി അറസ്റ്റില്‍
 • കേരകര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ തെങ്ങിന്റെ മുകളിലിരുന്ന് വാര്‍ത്താസമ്മേളനം നടത്തി ശ്രീലങ്കന്‍ മന്ത്രി
 • അതിര്‍ത്തിയില്‍ നിന്ന് പിടിച്ചോണ്ടുപോയ 5 ഇന്ത്യക്കാരെ ചൈനീസ് സൈന്യം തിരികെ നല്‍കി
 • 5 മക്കളെ വിഷം കൊടുത്ത് കൊന്ന് യുവതി ട്രെയിനിന് മുന്നില്‍ ചാടി
 • ന്യൂസിലന്‍ഡിലെ പള്ളികളില്‍ കൂട്ടക്കൊല നടത്തിയ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
 • ലോകം പ്രാണവേദനയില്‍; വുഹാനില്‍ ആഘോഷം പൊടിപൊടിക്കുന്നു
 • പ്രചാരണത്തിനൊരുങ്ങുന്ന ബില്‍ ക്ലിന്റണ് തലവേദനയായി 'മസാജ് ചിത്രം'പുറത്ത്
 • റഷ്യ കോവിഡ് വാക്‌സിന്‍ നിര്‍മാണം തുടങ്ങി; ഈ മാസം തന്നെ പുറത്തിറക്കല്‍ ലക്‌ഷ്യം
 • അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ്
 • റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശന പുന:പരിശോധന വേണമെന്ന് ഡബ്ലിയുഎച്ച്ഒ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway