വിദേശം

അതിര്‍ത്തിയില്‍ നിന്ന് പിടിച്ചോണ്ടുപോയ 5 ഇന്ത്യക്കാരെ ചൈനീസ് സൈന്യം തിരികെ നല്‍കി

അരുണാചല്‍ പ്രദേശിലെ ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ നിന്ന് പിടിച്ചോണ്ടുപോയ അഞ്ച് ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തിരികെ നല്‍കി. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഈ മാസം ആദ്യം കാണാതായ യുവാക്കളെയാണ് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി തിരികെ നല്‍കിയത്.

അരുണാചലിലെ കിബിത്തു ബോര്‍ഡറിന് സമീപത്തുവെച്ചാണ് കൈമാറ്റം നടന്നത്. ഇന്ത്യന്‍ യുവാക്കളെ കൈമാറ്റം ചെയ്യാമെന്ന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചുവെന്ന് ആദ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

കാണാതായ യുവാക്കള്‍ വേട്ടക്കാരാണെന്നാണ് ചൈനീസ് സൈന്യത്തിന്റെ ഭാഷ്യം. എന്നാല്‍ യുവാക്കള്‍ ചുമട്ടുതൊഴിലാളികളാണെന്ന് അവരുടെ കുടുബാംഗങ്ങളും പ്രദേശവാസികളും പറഞ്ഞു.

കാണാതായ ഇന്ത്യക്കാരെ സെപ്തംബര്‍ എട്ടിനാണ് ചൈനീസ് സൈന്യം രാജ്യത്ത് കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. സൈന്യവും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും പട്രോളിങ്ങ് സമയത്ത് പ്രദേശവാസികളെ ചുമട്ടുതൊഴിലാളികളായും ഗൈഡുകളായും ഉപയോഗിക്കാറുണ്ട്.

ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതലായും ചുമട്ടുതൊഴിലാളികളെ ആവശ്യം വന്നിരുന്നത്. വിലപിടിപ്പേറിയ ഗംബ എന്ന മരുന്നുശേഖരണത്തിനും മാനുകളെ വേട്ടയാടാനും യുവാക്കള്‍ പോവാറുണ്ടെന്നാണ് ചൈനീസ് സൈന്യം ആരോപിക്കുന്നത്.

 • ട്രംപിന് മാരക വിഷമടങ്ങിയ കത്തയച്ച സംഭവം; യുവതി അറസ്റ്റില്‍
 • കേരകര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ തെങ്ങിന്റെ മുകളിലിരുന്ന് വാര്‍ത്താസമ്മേളനം നടത്തി ശ്രീലങ്കന്‍ മന്ത്രി
 • പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവേ ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബേലിന് നാമനിര്‍ദേശം
 • 5 മക്കളെ വിഷം കൊടുത്ത് കൊന്ന് യുവതി ട്രെയിനിന് മുന്നില്‍ ചാടി
 • ന്യൂസിലന്‍ഡിലെ പള്ളികളില്‍ കൂട്ടക്കൊല നടത്തിയ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
 • ലോകം പ്രാണവേദനയില്‍; വുഹാനില്‍ ആഘോഷം പൊടിപൊടിക്കുന്നു
 • പ്രചാരണത്തിനൊരുങ്ങുന്ന ബില്‍ ക്ലിന്റണ് തലവേദനയായി 'മസാജ് ചിത്രം'പുറത്ത്
 • റഷ്യ കോവിഡ് വാക്‌സിന്‍ നിര്‍മാണം തുടങ്ങി; ഈ മാസം തന്നെ പുറത്തിറക്കല്‍ ലക്‌ഷ്യം
 • അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ്
 • റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശന പുന:പരിശോധന വേണമെന്ന് ഡബ്ലിയുഎച്ച്ഒ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway