സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ യുവജന ധ്യാനവും, യൂത്ത് ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമും ഇന്ന് സമാപിക്കും

പ്രെസ്റ്റന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ യുവജനങ്ങള്‍ക്കായി രൂപതാ എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ആരംഭിച്ച യുവജന ധ്യാനവും, യൂത്ത് ട്രെയിനിങ്ങും ഇന്ന് സമാപിക്കും. 'എക്‌സോഡസ്' എന്ന് പേര് നല്‍കിയിരിക്കുന്ന യൂത്ത് റിട്രീറ്റിന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ 'ഹെവന്‍ലി ഹോസ്റ്റ്‌സ്' ടീമാണ് നേതൃത്വം നല്‍കുക. യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനകാലും, പഠന പരിശീലന പരിപാടികളും യുവജന ധ്യാനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ ആയിരിക്കും ക്‌ളാസുകള്‍ക്കും, പരിശീലനപരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത്.
ഇന്ന് രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന യൂത്ത് ട്രെയിനിങ് പ്രോഗ്രാമില്‍ രൂപതയിലെ വിവിധ എസ്.എം. വൈ.എം യൂണിറ്റുകളിലെ യുവജനനേതാക്കളാണ് പങ്കെടുക്കുന്നത്.

ഈ രണ്ടു പ്രോഗ്രാമുകളിലും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അതാതു മിഷനുകളിലെ ഇടവകളിലെ എസ്.എം.വൈ.എം ലീഡേഴ്‌സ് മുഖേനയോ ,അനിമേറ്റേഴ്‌സ് മുഖേനയോ, വൈദികര്‍ മുഖേനയോ രെജിസ്‌ട്രേഷന്‍ നടത്തേണ്ടതാണെന്നു എസ്. എം.വൈ.എം രൂപത ഡയറക്ടര്‍ റെവ. ഫാ. ഫാന്‍സ്വാ പത്തില്‍ അറിയിച്ചു .

പ്രോഗ്രാമിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍. Fr Fanzuva Pathil, Mob: 07309049040

https://us02web.zoom.us/webinar/register/WN_MLQ-QRZxQU-V7Jfinv78pw

 • എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ മാതാവിന്റെ ജനനത്തിരുനാള്‍ ആചരിച്ചു
 • രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 12ന്; അനുഗ്രഹ ശുശ്രൂഷയുമായി സെഹിയോന്‍ യുകെ; കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ
 • സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സെഹിയോന്‍ യുക യുടെ പ്രത്യേക പ്രാര്‍ത്ഥനാ ഒരുക്കം നാളെ
 • കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും മാതാപിതാക്കള്‍ക്കായും അഭിഷേകാഗ്‌നി ഗ്ലോബല്‍, ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥനാ ധ്യാനം ഓണ്‍ലൈനില്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുന്നാളും എട്ടുനോമ്പാചരണവും
 • എട്ട് നോയമ്പ് ആചരണവും നൊവേനയും ലെസ്റ്ററിലെ സെന്റ് അല്‍ഫോന്‍സാ മിഷനില്‍
 • ലീഡ്‌സിലെ പ്രശസ്തമായ. എട്ടുനോയമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറും. പ്രധാനതിരുനാള്‍ സെപ്റ്റംബര്‍ 6ന്
 • സെഹിയോന്‍ നാലാം വെള്ളിയാഴ്ച നൈറ്റ് വിജില്‍ 28 ന്
 • സെഹിയോന്‍ യുകെ ഒരുക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' അവധിക്കാല ഓണ്‍ലൈന്‍ ധ്യാനം 24 മുതല്‍ 26 വരെ
 • അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway