Don't Miss

രാഷ്ട്രപതിയും പ്രധാനമന്ത്രിയും സേനാ മേധാവികളും ഉള്‍പ്പെടെ പ്രമുഖരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നു

ന്യൂഡല്‍ഹി: ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും അടുത്ത ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നത്‌. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ കേന്ദ്രമന്ത്രിമാര്‍, സംയുക്ത സേന മേധാവി കുടുംബാംഗങ്ങള്‍, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും നിരീക്ഷപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍, ശശിതരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, സംയുക്ത സൈനിക മേധാവി ബിപിന്‍ രാവത്ത്, സര്‍വ്വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍ എന്നിവരെയും നിരീക്ഷിക്കുന്നുണ്ട്.

ചൈനീസ് സേനയുമായും സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ്. വാര്‍ത്തയോട് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

 • സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം; തനിക്കതില്‍ അറിവോ പങ്കോയില്ലെന്ന് ജലീല്‍
 • മുഖ്യമന്ത്രിയുടെ അവസ്ഥ കള്ളുകുടിച്ച കുരങ്ങനെ തേളുകുത്തിയപോലെ; കെ.സുരേന്ദ്രന്‍
 • മലപ്പുറത്ത് പതിമൂന്നുകാരിയെ പിതാവും സഹോദരനും പീഡിപ്പിച്ചു
 • ബിനീഷിനെ ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക്‌സ് ബ്യുറോയും
 • കുമ്പസാര രഹസ്യം വൈദികര്‍ പൊലീസില്‍ അറിയിക്കണം; ഇല്ലെങ്കില്‍ അകത്താവും!
 • 40 വര്‍ഷത്തിനുശേഷം ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്
 • സുശാന്തിന് മയക്കുമരുന്ന് നല്‍കി; റിയ ചക്രബര്‍ത്തിയുടെ കുറ്റസമ്മതം, അറസ്റ്റ്
 • കേശവാനന്ദ ഭാരതി വെറുമൊരു സ്വാമിയല്ല
 • അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ നിര്‍മാണവും വില്‍പനയും നടത്തുന്നവര്‍ക്ക് ജയില്‍ശിക്ഷ ആവശ്യപ്പെട്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍
 • കപ്പിനും ചുണ്ടിനുമിടയില്‍ പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടത് രണ്ടു തവണ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway