ചരമം

സ്ത്രീധനക്കുറവ് പറഞ്ഞ് കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വേറെ വിവാഹം ഉറപ്പിച്ചു; നഴ്സിങ് വിദ്യാര്‍ഥിനി വിഷക്കായ കഴിച്ച് ജീവനൊടുക്കി

ആലപ്പുഴ: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പേ സമാനമായ വിഷയത്തില്‍ മറ്റൊരു പെണ്‍കുട്ടിയും ജീവനൊടുക്കി. വിവാഹത്തില്‍ നിന്ന് കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അര്‍ച്ചന(21) ജീവനൊടുക്കിയത്. ശനിയാഴ്ചയായിരുന്നു സംഭവം. ബി.എസ്.സി. നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ അര്‍ച്ചന വിഷക്കായ കഴിച്ചാണ് വീട്ടില്‍ ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാന്‍ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിയിച്ചിരുന്നു. ഇയാള്‍ മറ്റൊരു സുഹൃത്ത് വഴി അര്‍ച്ചനയുടെ വീട്ടില്‍ വിവരമറിയിച്ചതോടെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കണ്ടല്ലൂര്‍ സ്വദേശിയും മുന്‍സഹപാഠിയുമായ യുവാവുമായി അര്‍ച്ചന പ്രണയത്തിലായിരുന്നു. ഇയാള്‍ അര്‍ച്ചനയെ വിവാഹം ചെയ്തുതരണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു അര്‍ച്ചനയുടെ വീട്ടുകാരുടെ മറുപടി. ഇരുവരും പ്രണയം തുടര്‍ന്നെങ്കിലും അടുത്തിടെസ്ത്രീധനത്തെ ചൊല്ലി ബന്ധം ഉലയുകയായിരുന്നു. അര്‍ച്ചനയെ വിവാഹം കഴിക്കണമെങ്കില്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇത് നല്‍കാന്‍ കഴിയാതെ വന്നതോടെ യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞതോടെയാണ് അര്‍ച്ചന ജീവനൊടുക്കിയത്.

മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ച്ചന യുവാവുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങളുടെ ശബ്ദരേഖയും സന്ദേശങ്ങളും വീട്ടുകാര്‍ക്ക് ലഭിച്ചത്. അര്‍ച്ചനയോട് 'പോയി ചാവടീ' എന്നും ഈ വിവാഹം കഴിഞ്ഞ് വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കാമെന്നും യുവാവ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ യുവാവിനെതിരേ നടപടി സ്വീകരിക്കണമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

 • കോട്ടയത്ത് തോട്ടില്‍ വീണ് കുട്ടി മരിച്ചു
 • വൈപ്പിനില്‍ യുവാവ് നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍
 • ജിയോമോന് ജന്മനാട്ടില്‍ അന്ത്യനിദ്ര
 • മലയാറ്റൂരില്‍ പാറമടയില്‍ സ്‌ഫോടനം; രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
 • കേരളത്തില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
 • മലയാളി യുവാവ് ദുബായില്‍ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍
 • ജിയോമോന്റെ സംസ്‌കാരം കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ ഇന്ന് വൈകീട്ട് ; മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികനാകും
 • പിണറായിയില്‍ സഹോദരങ്ങള്‍ വീടിനകത്ത് മരിച്ച നിലയില്‍
 • യുകെയിലേക്ക് പോകാനിരിക്കെ ദുരന്തം; വിഴിഞ്ഞത്ത് കടലില്‍ കാണാതായ യുവാക്കളില്‍ 2 പേരുടെ മൃതദേഹം കണ്ടെത്തി
 • പ്രമുഖ സീരീയല്‍ താരം ശബരിനാഥ്‌ കുഴഞ്ഞ്‌ വീണുമരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway