ചരമം

വര്‍ക്കലയില്‍ കുടുംബത്തിലെ 3പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍


തിരുവനന്തപുരം: വര്‍ക്കല വെട്ടുരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(58), ഭാര്യ മിനി(56), മകള്‍ അ​ന​ന്ത​ല​ക്ഷ്മി(25) എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടേയും മുതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.

പുലര്‍ച്ചെ 3.30 യോടെയാണ് വീട്ടില്‍ നിന്നും നിലവിളിയും പുകയുയരുന്നതും നാട്ടുകാര്‍ കണ്ടത്. പൊലീസും ഫയര്‍ഫോഴ്സുമെത്തി തീയണച്ചപ്പോഴേയ്ക്കും മൂന്നുപേരുടേയും മരണം സംഭവിച്ചു.

ശ്രീ​കു​മാ​റിന്റെ മൃ​ത​ദേ​ഹം വീ​ടി​ന​ക​ത്തെ കു​ളി​മു​റി​യി​ലും അ​ന​ന്ത​ല​ക്ഷ്മി​യു​ടെ​യും മി​നി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ മു​റി​ക്കു​ള്ളി​ലു​മാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

ശ്രീ​കു​മാര്‍ കോ​ണ്‍​ട്രാ​ക്ട​റാ​ണ്. അ​ന​ന്ത​ല​ക്ഷ്മി ഗ​വേ​ഷ​ക വി​ദ്യാ​ര്‍ഥി​യാ​ണ്. ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​വും വ​ര്‍​ക്ക​ല പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ശ്രീ​കു​മാ​റി​ന്റെവീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സി​ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക കാ​ര​ണ​ങ്ങ​ള്‍ ആ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ആ​ത്മ​ഹ​ത്യ കു​റി​പ്പി​ല്‍ പ​റ​യു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഉറക്കത്തില്‍ ഭാര്യയേയും മകളേയും തീവച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. കടബാധ്യതയേത്തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.

 • വൈപ്പിനില്‍ യുവാവ് നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍
 • ജിയോമോന് ജന്മനാട്ടില്‍ അന്ത്യനിദ്ര
 • മലയാറ്റൂരില്‍ പാറമടയില്‍ സ്‌ഫോടനം; രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
 • കേരളത്തില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
 • മലയാളി യുവാവ് ദുബായില്‍ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍
 • ജിയോമോന്റെ സംസ്‌കാരം കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ ഇന്ന് വൈകീട്ട് ; മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികനാകും
 • പിണറായിയില്‍ സഹോദരങ്ങള്‍ വീടിനകത്ത് മരിച്ച നിലയില്‍
 • യുകെയിലേക്ക് പോകാനിരിക്കെ ദുരന്തം; വിഴിഞ്ഞത്ത് കടലില്‍ കാണാതായ യുവാക്കളില്‍ 2 പേരുടെ മൃതദേഹം കണ്ടെത്തി
 • പ്രമുഖ സീരീയല്‍ താരം ശബരിനാഥ്‌ കുഴഞ്ഞ്‌ വീണുമരിച്ചു
 • യുകെയിലെ ആദ്യകാല കുടിയേറ്റക്കാരനായ ഗ്ലോസ്റ്ററിലെ ഗബ്രിയേല്‍ അന്തരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway