നാട്ടുവാര്‍ത്തകള്‍

ജലീലിനെ ചോദ്യം ചെയ്തത് രണ്ടു ദിവസമെന്ന് സൂചന; ആരോടും പറയരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചെന്ന് റിപ്പോര്‍ട്ട്


തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11.30 വരെയും വെള്ളിയാഴ്ച രാവിലെയുമാണു ചോദ്യം ചെയ്തതെന്നാണു സൂചന. വ്യാഴാഴ്ച രാത്രി 11.30 വരെ ചോദ്യം ചെയ്ത് അടുത്ത ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ട് പറഞ്ഞ് അയയ്ക്കുകയായിരുന്നു.

തുടര്‍ന്നാണ് രാത്രിയില്‍ അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടില്‍ താമസിച്ച ശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് മന്ത്രി മലപ്പുറത്തേയ്ക്ക് പോകുകയായിരുന്നു. ഇഡിയോട് മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്ന് മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

മന്ത്രിയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്കു കൈമാറുകയായിരുന്നു. ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. വീണ്ടും മൊഴിയെടുക്കമെന്ന് എന്‍ഫോഴ്‌സ്മെന്റ് മേധാവി എസ്.കെ മിശ്ര വ്യക്തമാക്കി. മൊഴി പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്നാണ് ഇഡി വ്യക്തമാക്കിയത്. ഖുറാന്‍ വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കള‌ളക്കടത്ത് നടത്തി എന്നതിന്റെ തെളിവ് നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റിനില്ല. എന്നാല്‍ മന്ത്രി ചട്ടലംഘനം നടത്തിയിട്ടുണ്ട് എന്ന് എന്‍ഫോഴ്‌സ്‌മെന്റിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, താന്‍ തെറ്റ് ചെയ്‌തെന്ന് നെഞ്ചില്‍ കൈവെച്ച് ഹൈദരലി തങ്ങള്‍ പറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത് അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിലുളള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പറയണമെന്ന് മന്ത്രി പറഞ്ഞു. കൈരളി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖ പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.

എന്നെ നന്നായി അറിയുന്നവരാണ് ലീഗ് നേതാക്കള്‍. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്‌ലിം എന്നവാക്കിനോട് ലീഗ് നീതി പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജലീലിന്റെ വാദം സ്വര്‍ണക്കടത്ത് കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ. ടി ജലീല്‍ രാജി വെക്കെണമെന്ന ആവശ്യത്തില്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തോടൊപ്പം സ്വര്‍ണം കൊണ്ട് പോയെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാനത്തെ ഒരു മന്ത്രി മാത്രമല്ല, മന്ത്രിസഭ തന്നെ പ്രശ്‌നത്തിലേക്കാവുന്ന ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നും ഓരോദിവസവും പുതിയ പുതിയ മന്ത്രിമാരുടെ പേരുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇവര്‍ കേരളത്തില്‍ നടത്തിയതെന്താണെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 • സെക്രട്ടറിയേറ്റിലെ തീപിടിത്തം; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് മന്ത്രിസഭയുടെ തീരുമാനം
 • ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
 • കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫുമായി ധാരണയ്ക്ക്; ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്ക്‌
 • തുടര്‍വിവാദങ്ങള്‍: യുഎഇ കോണ്‍സുലേറ്റ് ചെന്നൈയിലേക്ക് മാറ്റാന്‍ ആലോചന
 • 2015 ലെ നിയമസഭയിലെ കൈയാങ്കളിയും അക്രമവും; മന്ത്രിമാരായ ജയരാജനും ജലീലും അടക്കം ജാമ്യം എടുക്കണം
 • നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് പി ജയരാജന്‍
 • തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ടു ഭീകരരെ എന്‍ഐഎ പിടികൂടി
 • രാജ്യസഭയിലെ പ്രതിഷേധം: എളമരം കരീമും കെ.കെ രാഗേഷുമടക്കം എട്ട് പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
 • മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; അറബി കോളെജ് അധ്യാപകന്‍ ഒളിവില്‍
 • 12 കോടിയുടെ തിരുവോണ ബമ്പര്‍ അടിച്ചത് ഇടുക്കി സ്വദേശി അനന്തുവിന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway