നാട്ടുവാര്‍ത്തകള്‍

ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി; ദിലീപിന്റെ വിശദീകരണം തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യുഷന്റെ ഹര്‍ജി പരിഗണിക്കുന്നത് വിചാരണ കോടതി വെള്ളിയാഴ്ചത്തേക്ക മാറ്റി. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ ദിലീപിനോട് കോടതി ആവശ്യപ്പെട്ടു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചുവെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടതിന് തെളിവുണ്ടെന്നും പ്രോസിക്യുഷന്‍ പറയുന്നു.

കേസിലെ നിര്‍ണായക സാക്ഷിയെ ദിലീപ് അഭിഭാഷകന്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. ഇതിന്റെ തെളിവുകളും പ്രോസിക്യൂഷന് ലഭിച്ചതായാണ് സൂചന. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ദിലീപുമായി അടുപ്പമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിക്കുന്ന നിര്‍ണായക സാക്ഷിയാണിത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നത് ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധനയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

അതിനിടെ, കേസില്‍ വിചാരണയ്ക്ക് നടന്‍ മുകേഷ് ഹാജരായി.

 • സെക്രട്ടറിയേറ്റിലെ തീപിടിത്തം; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് മന്ത്രിസഭയുടെ തീരുമാനം
 • ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
 • കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫുമായി ധാരണയ്ക്ക്; ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്ക്‌
 • തുടര്‍വിവാദങ്ങള്‍: യുഎഇ കോണ്‍സുലേറ്റ് ചെന്നൈയിലേക്ക് മാറ്റാന്‍ ആലോചന
 • 2015 ലെ നിയമസഭയിലെ കൈയാങ്കളിയും അക്രമവും; മന്ത്രിമാരായ ജയരാജനും ജലീലും അടക്കം ജാമ്യം എടുക്കണം
 • നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് പി ജയരാജന്‍
 • തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ടു ഭീകരരെ എന്‍ഐഎ പിടികൂടി
 • രാജ്യസഭയിലെ പ്രതിഷേധം: എളമരം കരീമും കെ.കെ രാഗേഷുമടക്കം എട്ട് പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
 • മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; അറബി കോളെജ് അധ്യാപകന്‍ ഒളിവില്‍
 • 12 കോടിയുടെ തിരുവോണ ബമ്പര്‍ അടിച്ചത് ഇടുക്കി സ്വദേശി അനന്തുവിന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway