സിനിമ

ഒളിവിലായ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പ്രതിശ്രുതവരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിന്റെ പേരില്‍ കൊല്ലം കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പ്രതി ഹാരീസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. റംസിയുമായി നല്ല അടുപ്പത്തിലായിരുന്നു ലക്ഷ്മി.
നടിയെ കേസില്‍ പ്രതി ചേര്‍ക്കുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. നടി ഒളിവിലാണ്.

റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 3നാണ് കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചത്. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴി‍ഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയര്‍ന്നത്.

 • ഭര്‍ത്താവ് ലെെം​ഗികമായി പീഡിപ്പിച്ചെന്ന് നടി പൂനം പാണ്ഡെ; അറസ്റ്റ്
 • 42 സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് കോവിഡ്, സീരിയലുകളുടെ ചിത്രീകരണം പ്രതിസന്ധിയില്‍
 • ദീപികാ പദുക്കോണും മയക്കുമരുന്ന് ഏജന്റും തമ്മില്‍ എന്ന് കരുതുന്ന വാട്‌സ്ആപ്പ് സംഭാഷണം പുറത്ത്
 • 'ബ്രൂസ് ലി'യാകാന്‍ ഉണ്ണി മുകുന്ദന്‍; സംവിധാനം വൈശാഖ്, തിരക്കഥ ഉദയ് കൃഷ്ണ
 • മൊഴിമാറ്റല്‍ വിവാദം; ഇന്‍സ്റ്റാഗ്രാം കമന്റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്ത് ഭാമ
 • വിവാഹം വേണ്ട, കാരണം വ്യക്തമാക്കി സായ് പല്ലവി
 • ജോര്‍ജുകുട്ടിയായി വീണ്ടും മോഹന്‍ലാല്‍; ദൃശ്യം 2 ഷൂട്ടിംഗ് ആരംഭിച്ചു
 • 'നടി ഇതൊരിക്കലും ഭാമയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല'; മരിക്കുന്നത് വരെ അവള്‍ക്കൊപ്പം നില്‍ക്കുമെന്ന് സയനോര
 • ഒന്നുകില്‍ ദിലീപിനെ തിരിച്ചെടുക്കണം അല്ലെങ്കില്‍ കൂറുമാറിയവര്‍ അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്തുപോകണം; ഹരീഷ് പേരടി
 • മലയാളത്തിലെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ചു ഇന്ദ്രജ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway