യു.കെ.വാര്‍ത്തകള്‍

കോവിഡ്: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 300 സ്കൂളുകള്‍ അടയ്ക്കാനോ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് അയയ്ക്കാനോ നിര്‍ബന്ധിതരായി

ലണ്ടന്‍ : കൊറോണ ലോക് ഡൗണിന് ശേഷം ആറ് മാസത്തെ ഇടവേളയ്ക്ക് കഴിഞ്ഞു ഈ മാസം ആദ്യം സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുമായി രക്ഷിതാക്കളും അധ്യാപകരും എത്തിയിരുന്നു. ഇപ്പോഴിതാ സ്‌കൂളുകള്‍ തുറന്നു രണ്ടാഴ്ച എത്തുമ്പോള്‍ കൊറോണ ബാധ മൂലം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്‌കൂളുകള്‍ ഒന്നൊന്നായി അടക്കുകയാണ്. കോവിഡ് പരിശോധനയ്ക്കു ശേഷം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 300 സ്കൂളുകള്‍ അടയ്ക്കാനോ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് അയയ്ക്കാനോ നിര്‍ബന്ധിതരായി. ക്ലാസ് റൂമില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്കൂളിലേക്കുള്ള മടക്കം ഇനി നീളും.
മുഴുവന്‍ സ്കൂളുകളും അടച്ചുപൂട്ടുന്നത് ഒഴിവാക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേഗത്തില്‍ പരിശോധന നടത്താന്‍ തയാറാവണമെന്നു ഹെഡ് ടീച്ചര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

കേസുകള്‍ കാരണം കുറഞ്ഞത് 30 സ്കൂളുകള്‍ ഇതിനകം അടച്ചുപൂട്ടിയെന്ന് പ്രെസ്റ്റണിലെ ഒരു ഹെഡ് ടീച്ചര്‍ പറഞ്ഞു. ഇതിനകം രണ്ട് സ്റ്റാഫ് വീട്ടില്‍ സെല്‍ഫ് ഐസൊലേഷനില്‍ ഉണ്ടെന്നും 10 കുട്ടികളോടൊപ്പം പരിശോധന നടത്താന്‍ പാടുപെടുകയാണെന്നും ഹെഡ് ടീച്ചര്‍ പറഞ്ഞു. പോസിറ്റീവ് ടെസ്റ്റ് ഫലങ്ങള്‍ ലഭിച്ച ശേഷം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 300 സ്കൂളുകള്‍ അടയ്ക്കാനോ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് അയയ്ക്കാനോ നിര്‍ബന്ധിതരായി. കോവിഡ് ബാധയുള്ള സ്‌കൂളുകളുടെയും പ്രദേശങ്ങളുടെയും പേരുകള്‍ പുറത്തുവന്നിട്ടുണ്ട്. രക്ഷിതാക്കളും കുട്ടികളും അത് പരിശോധിക്കേണ്ടതാണ്

എന്നാല്‍ 99 ശതമാനം സ്കൂളുകളും ആസൂത്രണം ചെയ്തതുപോലെ ഈ മാസം തുറന്നതായി ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. വളരെ കുറച്ച് എണ്ണം സ്കൂളുകവളരെ കുറച്ച് എണ്ണം സ്കൂളുകളുണ്ട്, അവരുടെ വിദ്യാര്‍ത്ഥികളോടോ എല്ലാവരോടുമോ വീട്ടില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിലുള്ള കുട്ടികള്‍ വീട്ടില്‍ നിന്ന് വിദൂര വിദ്യാഭ്യാസം നേടുന്നത് തുടരുകയാണെന്നും ഡൗണിംഗ് സ്ട്രീറ്റ്പറയുന്നു.

സ്‌കൂളുകള്‍ തുറക്കുന്നത് ഏറെ സുരക്ഷിതമാണെന്നും, കുട്ടികള്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത കുറവാണെന്നും ബോധ്യപ്പെടുത്തിയാണ് ഇംഗ്ലണ്ടില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പ് വൈറസ് ബാധ മൂലം കുട്ടികളെ വീടുകളില്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് അയയ്ക്കുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

സ്‌കൂളില്‍ പോയി വരുന്ന പേരക്കുട്ടികളെ പ്രായമായവര്‍ ആലിംഗനം ചെയ്യുകയോ, ചുംബിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് & ചൈല്‍ഡ് ഹെല്‍ത്ത് പ്രസിഡന്റ് പ്രൊഫസര്‍ റസല്‍ വൈനര്‍ പറയുന്നത്.

ഓഗസ്റ്റ് 12 ഓടെ സ്കോട്ട് ലന്‍ഡിലെ വിദ്യാര്‍ത്ഥികളെല്ലാം തിരിച്ചെത്തിയിരുന്നു, രോഗ ഭീഷണി അവര്‍ കൈകാര്യം ചെയ്യുന്നുണ്ട് . ഓഗസ്റ്റ് 31 ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സ്കൂളുകള്‍ ക്ലാസ് മുറികളില്‍ തിരിച്ചെത്തിയിരുന്നു.

കൊറോണ ലോക് ഡൗണിന് ശേഷം ഇംഗ്ലണ്ടില്‍ സ്‌കൂളുകള്‍ തുറന്നപ്പോള്‍ കോവിഡ് ഭീതി മൂലം ആറിലൊന്ന് വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്നിരുന്നു. മാര്‍ച്ചില്‍ അടച്ചുപൂട്ടിയ സ്‌കൂളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അധ്യാപനം പുനരാരംഭിച്ചപ്പോഴാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആദ്യദിനം വിട്ടുനിന്നത്. രക്ഷിതാക്കളുടെ ഭീതിയാണ് ഇതിനു കാരണം. മക്കള്‍ ക്ലാസില്‍ തിരിച്ചെത്തുന്നത് സംബന്ധിച്ച് ആശങ്കകള്‍ ഉള്ളതിനാല്‍ അവരെ വിടാന്‍ തയാറല്ലെന്ന് 17 ശതമാനം രക്ഷിതാക്കളാണ് അറിയിച്ചത്. 6 ശതമാനം പേര്‍ കുട്ടികളെ വീട്ടില്‍ നിന്ന് പുറത്തിറക്കാന്‍ പോലും തയ്യാറല്ലെന്നും യുഗോവ് പഠനം കണ്ടെത്തി. അതേസമയം 70% രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ തയാറായി.

അതേസമയം, സ്‌കൂള്‍ ഗേറ്റിന് പുറത്ത് സാമൂഹിക അകലവും നിബന്ധനകളുമെല്ലാം കാറ്റില്‍പ്പറത്തിയെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു.

 • 16 ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് കൂടി 50 മില്യണ്‍ പൗണ്ടിന്റെ അധിക ഫണ്ട്; മലയാളി കുട്ടികള്‍ക്ക് അവസരമേറും
 • ടോയ്‌ലറ്റ് ടിഷ്യൂ വാങ്ങിക്കൂട്ടി ജനം; യുകെയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ 'കാലിയാക്കല്‍' തുടരുന്നു
 • പുതിയ കൊറോണ നിയന്ത്രണങ്ങള്‍: ഫര്‍ലോ സ്‌കീം നീട്ടുന്നകാര്യം പരിഗണിക്കണമെന്ന് ചാന്‍സലറോട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
 • ബ്രിട്ടനിലെ പ്രതിദിന കോവിഡ് കണക്കുകള്‍ അയ്യായിരത്തിനടുത്ത്; 37 മരണങ്ങള്‍
 • കോവിഡിനെ ചെറുക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചു ബോറിസ് ജോണ്‍സണ്‍; എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥന
 • ലെസ്റ്ററില്‍ സീബ്രാ ക്രോസില്‍ അമ്മായിച്ഛനെ ഇടിച്ച് തെറിപ്പിച്ച് കടന്ന യുവതിക്ക് 18 മാസം ജയില്‍
 • വിന്ററില്‍ ഏവരും ഫ്ലൂ ജാബ് എടുക്കണമെന്ന് ആരോഗ്യ വിഗദ്ധര്‍; കൊറോണക്കൊപ്പം ഫ്ലൂ കൂടി പിടിച്ചാല്‍ മരണസാധ്യത ഇരട്ടി
 • മദ്യംകിട്ടിയില്ല, വിമാനത്തില്‍ സഹയാത്രികന്റെ ചെവി കടിച്ചെടുത്ത ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍
 • യുകെയിലെ കൊറോണ വൈറസ് അലര്‍ട്ട് ലെവല്‍ 4 ആക്കുന്നു; നിയന്ത്രണമില്ലെങ്കില്‍ പ്രതിദിന കേസുകള്‍ അരലക്ഷമാകും!
 • ഇംഗ്ലണ്ടിലെ 5% വിദ്യാര്‍ത്ഥികളും വീട്ടില്‍; മാനസിക സമ്മര്‍ദ്ദം വെല്ലുവിളി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway