യു.കെ.വാര്‍ത്തകള്‍

ഡോങ്കാസ്റ്ററില്‍ 12 ദിവസം പ്രായമായ കുഞ്ഞിനെ നായ കടിച്ച് കൊന്നു! നായ മൂന്ന് പോലീസുകാരെ റോഡിലേക്ക് വലിച്ചിഴച്ചു

ലണ്ടന്‍ : ഡോങ്കോസ്റ്ററിലെ വുഡ്‌ലാന്‍ഡ്‌സ് ഗ്രാമത്തില്‍ 12 ദിവസം പ്രായമായ കുഞ്ഞിനെ കൂറ്റന്‍ നായ കടിച്ച് കൊന്നു. മൂന്ന് പോലീസുകാരെ നായ റോഡിലേക്ക് വലിച്ചിഴച്ചെന്നു ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനാസ്ഥയ്ക്ക് നരഹത്യ ചുമത്തി 35 വയസുള്ള പുരുഷനെയും, 27 വയസുള്ള സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. നായയെയും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ അന്വേഷണത്തിന്റെ ഭാഗമായി ജാമ്യത്തില്‍ വിട്ടു.

'കൂറ്റന്‍ നായയെ മൂന്ന് പോലീസ് ഓഫീസര്‍മാര്‍ നിയന്ത്രിക്കാന്‍ പാടുപെടുന്ന അവസ്ഥയായിരുന്നു', എന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പ്രദേശവാസി പറഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ പങ്കാളി ഒന്നര വര്‍ഷം മുന്‍പാണ് സെപ്‌സിസ് ബാധിച്ച് മരിച്ചത്. പങ്കാളിയെ നഷ്ടമായതിന്റെ വേദന മാറും മുന്‍പാണ് കുഞ്ഞിനെയും ഈ വിധം നഷ്ടമാകുന്നത്. ഇവര്‍ക്ക് മറ്റ് മൂന്ന് മക്കളുണ്ട്. കുഞ്ഞ് അക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് സ്ഥലത്തെത്തി. കുഞ്ഞിനെ ഡോങ്കാസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ ഗുരുതര പരുക്കുകളോടെ എത്തിച്ചെങ്കിലും മരിച്ചു.

 • 16 ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് കൂടി 50 മില്യണ്‍ പൗണ്ടിന്റെ അധിക ഫണ്ട്; മലയാളി കുട്ടികള്‍ക്ക് അവസരമേറും
 • ടോയ്‌ലറ്റ് ടിഷ്യൂ വാങ്ങിക്കൂട്ടി ജനം; യുകെയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ 'കാലിയാക്കല്‍' തുടരുന്നു
 • പുതിയ കൊറോണ നിയന്ത്രണങ്ങള്‍: ഫര്‍ലോ സ്‌കീം നീട്ടുന്നകാര്യം പരിഗണിക്കണമെന്ന് ചാന്‍സലറോട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
 • ബ്രിട്ടനിലെ പ്രതിദിന കോവിഡ് കണക്കുകള്‍ അയ്യായിരത്തിനടുത്ത്; 37 മരണങ്ങള്‍
 • കോവിഡിനെ ചെറുക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചു ബോറിസ് ജോണ്‍സണ്‍; എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥന
 • ലെസ്റ്ററില്‍ സീബ്രാ ക്രോസില്‍ അമ്മായിച്ഛനെ ഇടിച്ച് തെറിപ്പിച്ച് കടന്ന യുവതിക്ക് 18 മാസം ജയില്‍
 • വിന്ററില്‍ ഏവരും ഫ്ലൂ ജാബ് എടുക്കണമെന്ന് ആരോഗ്യ വിഗദ്ധര്‍; കൊറോണക്കൊപ്പം ഫ്ലൂ കൂടി പിടിച്ചാല്‍ മരണസാധ്യത ഇരട്ടി
 • മദ്യംകിട്ടിയില്ല, വിമാനത്തില്‍ സഹയാത്രികന്റെ ചെവി കടിച്ചെടുത്ത ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍
 • യുകെയിലെ കൊറോണ വൈറസ് അലര്‍ട്ട് ലെവല്‍ 4 ആക്കുന്നു; നിയന്ത്രണമില്ലെങ്കില്‍ പ്രതിദിന കേസുകള്‍ അരലക്ഷമാകും!
 • ഇംഗ്ലണ്ടിലെ 5% വിദ്യാര്‍ത്ഥികളും വീട്ടില്‍; മാനസിക സമ്മര്‍ദ്ദം വെല്ലുവിളി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway