യു.കെ.വാര്‍ത്തകള്‍

'റൂള്‍ ഓഫ് സിക്സ്' നിയമം കര്‍ശനമാക്കുമെന്ന് പ്രീതി പട്ടേല്‍; രണ്ട് കുടുംബങ്ങള്‍ അബദ്ധത്തില്‍ പോലും സംസാരിക്കരുത്!

ലണ്ടന്‍ : കൊറോണ വൈറസ് കേസുകള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന 'റൂള്‍ ഓഫ് സിക്സ്' നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നിയമം കര്‍ശനമാക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍. സര്‍ക്കാര്‍ മുന്നറിയിപ്പിനെ കാറ്റില്‍ പറത്തിയാണ് നിരവധി പേര്‍ സാമൂഹിക അകല നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്കുകളിലും ബീച്ചുകളിലും പബുകളിലും ഒത്തുകൂടിയത്. വഴിയില്‍ പരിചയമുള്ള കുടുംബത്തെ കണ്ടുമുട്ടിയാല്‍ സംസാരിച്ച് നില്‍ക്കുന്നത് പോലും ഒഴിവാക്കണമെന്നാണ് പ്രീതി പട്ടേല്‍ പറഞ്ഞിരിക്കുന്നത്. കാരണം രണ്ട് കുടുംബങ്ങള്‍ കണ്ടുമുട്ടിയാല്‍ ഇത് ആറ് പേരുടെ നിയമത്തെ തെറ്റിക്കുന്നതാകുമെന്നാണ് പ്രീതിയുടെ മുന്നറിയിപ്പ്. വൈറസിന് കാരണമാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പ്രീതി പട്ടേല്‍ ആവര്‍ത്തിക്കുന്നത്.
പുതിയ നിയമം തെറ്റിച്ചാല്‍ സ്വന്തം അയല്‍ക്കാരെ പോലും തിരുത്തുമെന്നും ഹോം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ ഒരുമിച്ച് കൂടുന്നതാണ് സമ്പര്‍ക്കമായി കരുതുന്നതെന്ന് പട്ടേല്‍ വ്യക്തമാക്കി.

'പോലീസിന് ആവശ്യമെങ്കില്‍ അവരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെടാം' എന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയത്. അതേസമയം കര്‍ശനമായ വിലക്കുകള്‍ ഏത് വിധത്തിലാണ് നടപ്പാക്കുകയെന്ന വിഷയത്തില്‍ വ്യക്തതയില്ലെന്ന് പോലീസ് പറയുന്നു. കൃത്യമായ നിബന്ധനകള്‍ അറിയിക്കാത്തതിനാല്‍ ജന രോഷവും ഉയരുന്നുണ്ട്. ജനങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ക്ക് വിലങ്ങ് വെയ്ക്കുന്ന നിബന്ധനകളില്‍ എംപിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. പോലീസിന് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ജനങ്ങള്‍ സ്വയം നിയമം പാലിക്കുകയാണ് മാര്‍ഗ്ഗമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടം കൂടിയവരെ പോലീസ് കടുത്ത താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു . വരും ദിനങ്ങളിലും ഇത് തുടര്‍ന്നാല്‍ കടുത്ത നടപടി നടപ്പിലാക്കാനാണ് തീരുമാനം. പുതിയ നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ പബുകളുടെ പ്രവര്‍ത്തന സയമത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്‍ഡോറിലും ഔട്ട് ഡോറിലും ആറിലധികം ആളുകള്‍ ഒന്നിച്ചു കൂടുന്നത് നിരോധിക്കുന്നതാണ് 'റൂള്‍ ഓഫ് സിക്സ്' . ലംഘിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിനും പോലീസിനധികാരം നല്കി. സപ്പോര്‍ട്ട് ബബിളുകളില്‍ ആറില്‍ കൂടുതല്‍ പേരെ അനുവദിക്കും. വിവാഹങ്ങള്‍, സംസ്കാരം, ടീ സ്പോര്‍ട്സ്, വര്‍ക്ക്, എഡ്യൂക്കേഷന്‍ എന്നിവയ്ക്ക് പുതിയ നിയന്ത്രണം ബാധകമാവില്ല. എന്നാല്‍ പ്രൈവറ്റ് ഹോമുകള്‍, പാര്‍ക്ക്, പബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ പുതിയ നിയന്ത്രണത്തിന് കീഴില്‍ വരും. പുതിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 100 പൗണ്ട് ഫൈന്‍ ചുമത്തും. ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് 3,200 പൗണ്ട് വരെ പിഴയീടാക്കും.

 • 16 ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് കൂടി 50 മില്യണ്‍ പൗണ്ടിന്റെ അധിക ഫണ്ട്; മലയാളി കുട്ടികള്‍ക്ക് അവസരമേറും
 • ടോയ്‌ലറ്റ് ടിഷ്യൂ വാങ്ങിക്കൂട്ടി ജനം; യുകെയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ 'കാലിയാക്കല്‍' തുടരുന്നു
 • പുതിയ കൊറോണ നിയന്ത്രണങ്ങള്‍: ഫര്‍ലോ സ്‌കീം നീട്ടുന്നകാര്യം പരിഗണിക്കണമെന്ന് ചാന്‍സലറോട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
 • ബ്രിട്ടനിലെ പ്രതിദിന കോവിഡ് കണക്കുകള്‍ അയ്യായിരത്തിനടുത്ത്; 37 മരണങ്ങള്‍
 • കോവിഡിനെ ചെറുക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചു ബോറിസ് ജോണ്‍സണ്‍; എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥന
 • ലെസ്റ്ററില്‍ സീബ്രാ ക്രോസില്‍ അമ്മായിച്ഛനെ ഇടിച്ച് തെറിപ്പിച്ച് കടന്ന യുവതിക്ക് 18 മാസം ജയില്‍
 • വിന്ററില്‍ ഏവരും ഫ്ലൂ ജാബ് എടുക്കണമെന്ന് ആരോഗ്യ വിഗദ്ധര്‍; കൊറോണക്കൊപ്പം ഫ്ലൂ കൂടി പിടിച്ചാല്‍ മരണസാധ്യത ഇരട്ടി
 • മദ്യംകിട്ടിയില്ല, വിമാനത്തില്‍ സഹയാത്രികന്റെ ചെവി കടിച്ചെടുത്ത ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍
 • യുകെയിലെ കൊറോണ വൈറസ് അലര്‍ട്ട് ലെവല്‍ 4 ആക്കുന്നു; നിയന്ത്രണമില്ലെങ്കില്‍ പ്രതിദിന കേസുകള്‍ അരലക്ഷമാകും!
 • ഇംഗ്ലണ്ടിലെ 5% വിദ്യാര്‍ത്ഥികളും വീട്ടില്‍; മാനസിക സമ്മര്‍ദ്ദം വെല്ലുവിളി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway