നാട്ടുവാര്‍ത്തകള്‍

എന്‍എച്ച്എസിലെ ഇന്‍എന്‍ടി സര്‍ജന്‍മാര്‍ക്കായി ഡിവൈസ് ഘടിപ്പിച്ച മാസ്‌ക്

ലണ്ടന്‍: കോവിഡ് ഭീഷണി ഏറ്റവും കൂടുതലുള്ള എന്‍എച്ച്എസിലെ ഡോക്ടര്‍മാര്‍ക്ക് വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള സ്‌നാപ്പ് ഡിവൈസ് എന്ന പേരിലറിയപ്പെടുന് മാസ്‌ക് സൗജന്യമായി നല്‍കുന്നു. ഇന്‍എന്‍ടി സര്‍ജന്‍മാര്‍ക്കാണ് ഈ മാസ്‌ക് സൗജന്യമായി നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഇഎന്‍ടി ഡോക്ടര്‍മാര്‍ക്ക് അടുത്തെത്തുന്ന രോഗികളുടെ മാസ്‌കിന് മേല്‍ ഡിവൈസ് ക്ലിപ്പ്‌സ് ഫിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിലൂടെ രോഗിയില്‍ നിന്നും തുമ്മലിലൂടെയും മൂക്ക് ചീറ്റലിലൂടെയും കോവിഡ് വൈറസ് ഡോക്ടര്‍മാരിലേക്കെത്തുന്നത് പ്രതിരോധിക്കാനാവും.

സര്‍ജന്‍മാരായ അജിത്ത് ജോര്‍ജ്, ക്രിസ് കൗള്‍സന്‍ എന്നിവരാണ് പുതിയ ഡിവൈസ് വികസിപ്പിച്ചത്. ഇഎന്‍ടി ഡോക്ടര്‍മാര്‍ക്ക് അടുത്തെത്തുന്ന രോഗികളെ നാസെന്‍ഡോസ്‌കോപ്പിക്ക് വിധേയരാക്കുന്ന വേളയില്‍ അവര്‍ ചുമയ്ക്കാനും മൂക്ക് ചീറ്റാനും തുമ്മാനും സാധ്യതയേറുകയും അതിലൂടെ കോവിഡ് ഡോക്ടര്‍മാരിലേക്ക് പകരാനും അവസരമേറുന്നതിനാലാണ് ഇഎന്‍ടി ഡോക്ടര്‍മാര്‍ക്ക് സംരക്ഷണമേകാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് സര്‍ജന്‍മാര്‍ വിശദീകരിക്കുന്നു.

സാധാരണ സര്‍ജിക്കല്‍ മാസ്‌കിന്റെ ഇരു ഭാഗത്തുമാണ് ഈ ഡിവൈസ് ഘടിപ്പിക്കുന്നത്. ഇതിലൂടെ രോഗിയുടെ മൂക്കും വായയും പൂര്‍ണമായും മൂടുന്നതിന് പുറമെ എന്‍ഡോസ്‌കോപ്പിനായി ഒരു പ്രത്യേക ദ്വാരവും പ്രദാനം ചെയ്യുന്നു. ഇത് നീക്കം ചെയ്യുമ്പോള്‍ വണ്‍വേ വാള്‍വ് അടയുകയും തല്‍ഫലമായി വൈറസ് പുറത്തേക്ക് വരുന്നത് പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നു. വര്‍ഷത്തില്‍ സാധാരണമായി എന്‍എച്ച്എസില്‍ അര മില്യണോളം നാസെന്‍ഡോസ്‌കോപ്പികളാണ് നടത്തി വരുന്നത്. എന്നാല്‍ കോവിഡ് ഭീഷണി കാരണം വെറും പത്ത് ശതമാനം നാസെന്‍ഡോസ്‌കോപ്പി മാത്രമേ നടത്തുന്നുള്ളൂ.

ബര്‍ടന്‍-അപ്പോണ്‍-ട്രെന്റ് കണ്‍സള്‍ട്ടന്റായ ആംഗെദ് എല്‍-ഹവ്‌റാനി മാര്‍ച്ചില്‍ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഇഎന്‍ടി ഡോക്ടര്‍മാര്‍ കോവിഡ് ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ളവരാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

 • സെക്രട്ടറിയേറ്റിലെ തീപിടിത്തം; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് മന്ത്രിസഭയുടെ തീരുമാനം
 • ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
 • കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫുമായി ധാരണയ്ക്ക്; ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്ക്‌
 • തുടര്‍വിവാദങ്ങള്‍: യുഎഇ കോണ്‍സുലേറ്റ് ചെന്നൈയിലേക്ക് മാറ്റാന്‍ ആലോചന
 • 2015 ലെ നിയമസഭയിലെ കൈയാങ്കളിയും അക്രമവും; മന്ത്രിമാരായ ജയരാജനും ജലീലും അടക്കം ജാമ്യം എടുക്കണം
 • നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് പി ജയരാജന്‍
 • തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ടു ഭീകരരെ എന്‍ഐഎ പിടികൂടി
 • രാജ്യസഭയിലെ പ്രതിഷേധം: എളമരം കരീമും കെ.കെ രാഗേഷുമടക്കം എട്ട് പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
 • മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; അറബി കോളെജ് അധ്യാപകന്‍ ഒളിവില്‍
 • 12 കോടിയുടെ തിരുവോണ ബമ്പര്‍ അടിച്ചത് ഇടുക്കി സ്വദേശി അനന്തുവിന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway