നാട്ടുവാര്‍ത്തകള്‍

നെഞ്ചുവേദനയും വയറ്റിളക്കവും നാടകം; സ്വപ്‌നയെയും റമീസിനേയും ജയിലിലേക്ക് മടക്കിയയച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെ നെഞ്ചുവേദനയും റമീസിന്റെ വയറ്റിളക്കവും നാടകമെന്ന് തെളിഞ്ഞു. നെഞ്ചുവേദനയുടെ കാരണം കണ്ടെത്താനുള്ള ആന്‍ജിയോഗ്രാം പരിശോധന നടത്തുന്നതിന് തൊട്ടുമുന്‍പ് തന്റെ നെഞ്ചു വേദന മാറിയെന്നും ഇനി പരിശോധന വേണ്ടെന്നും സ്വപ്‌ന അറിയിക്കുകയായിരുന്നു. ആന്‍ജിയോഗ്രാമിനു സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കല്‍ സംഘത്തോടു നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയെ രണ്ടാമതും ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ ഇസിജി, ഇക്കോ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടില്ല. ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഒരുങ്ങിയെങ്കിലും ഇവര്‍ നെഞ്ചുവേദന ശക്തമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആന്‍ജിയോഗ്രാം നിര്‍ദേശിച്ചത്. റമീസിന് എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ രോഗലക്ഷണങ്ങളൊന്നും കണ്ടില്ല. മെഡിക്കല്‍ ബോര്‍ഡ് വീണ്ടും യോഗംചേര്‍ന്ന് ഇന്നലെ വൈകിട്ടോടെ ഇരുവരെയും ജയിലിലേക്കു തിരിച്ചയച്ചു.

സ്വപ്നയ്ക്കു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിവാസം നാടകമായിരുന്നെന്നു വ്യക്തമാക്കുകയാണ്. ഇരു വരെയും ഒരേസമയത്തു ആശുപത്രിയിലെത്തിച്ചത് സംശയത്തിനിടയാക്കിയിരുന്നു. ആശുപത്രിയില്‍ നിന്ന് ഉന്നതനുമായി നഴ്‌സിന്റെ ഫോണിലൂടെ സ്വപ്ന ബന്ധപ്പെട്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. സ്വപ്നയെയും റമീസിനെയും എന്‍ഐഎ വീണ്ടും ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നതിനിടെ തങ്ങളുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ ഒഴിവാക്കാനും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശുപത്രിവാസം തരപ്പെടുത്തിയതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

സ്വപ്നയ്ക്ക് ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതിന്റെ പിറ്റേന്നാണ് ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ഇവര്‍ക്കു സന്ദര്‍ശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും കാട്ടി ജയില്‍ സൂപ്രണ്ടുമാര്‍ പൊലീസിനു കത്തു നല്‍കിയിരുന്നു. എന്നാല്‍, സ്വപ്ന ആശുപത്രി സെല്ലിനുള്ളില്‍നിന്നു ഫോണ്‍ ചെയ്‌തെന്ന സൂചന ലഭിച്ചതോടെ ആശുപത്രിവാസം ആസൂത്രിതമെന്ന സൂചന ശക്തമാണ്. പല ഉന്നതരേയും സ്വപ്ന ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. മന്ത്രി എ.സി. മൊയ്തീന്‍ ഈ സമയത്ത് ആശുപത്രിയില്‍ എത്തിയതും വിവാദമായിരുന്നു.

 • കടകംപള്ളി സ്വപ്‌നയുടെ വീട്ടില്‍ നിരവധി തവണ പോയി ! ദേവസ്വം മന്ത്രിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യര്‍
 • സെക്രട്ടറിയേറ്റിലെ തീപിടിത്തം; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് മന്ത്രിസഭയുടെ തീരുമാനം
 • ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
 • കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫുമായി ധാരണയ്ക്ക്; ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്ക്‌
 • തുടര്‍വിവാദങ്ങള്‍: യുഎഇ കോണ്‍സുലേറ്റ് ചെന്നൈയിലേക്ക് മാറ്റാന്‍ ആലോചന
 • 2015 ലെ നിയമസഭയിലെ കൈയാങ്കളിയും അക്രമവും; മന്ത്രിമാരായ ജയരാജനും ജലീലും അടക്കം ജാമ്യം എടുക്കണം
 • നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് പി ജയരാജന്‍
 • തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ടു ഭീകരരെ എന്‍ഐഎ പിടികൂടി
 • രാജ്യസഭയിലെ പ്രതിഷേധം: എളമരം കരീമും കെ.കെ രാഗേഷുമടക്കം എട്ട് പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
 • മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; അറബി കോളെജ് അധ്യാപകന്‍ ഒളിവില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway