യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ ഇന്ത്യന്‍ ദമ്പതികളുടെ വീട്ടില്‍ റെയ്ഡ്; 3 ലക്ഷം പൗണ്ട് കറന്‍സി പിടിച്ചു

ലണ്ടന്‍ : യുകെയില്‍ ക്രൈം പ്രിവന്‍ഷന്‍ അധികൃതരും, പോലീസും സംയുക്തമായി നടത്തിയ നടത്തിയ റെയ്ഡില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളുടെ വീട്ടില്‍ നിന്ന് 300,000 പൗണ്ടിലേറെ കറന്‍സി പിടിച്ചു . നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ എഡ്ജ്വെയറിലുള്ള ശൈലേഷ്- ഹര്‍കിത് സിംഗാര ദമ്പതികളുടെ വീട്ടില്‍ നിന്നാണ് ഇത്രയേറെ പണം പിടിച്ചത് . കുറ്റകൃത്യങ്ങളില്‍ നിന്നും സ്വരൂപിച്ചതാണ് ഈ പണമെന്നാണ് സംശയിക്കുന്നത്. വീട്ടിലെ കിടക്കയ്ക്ക് അടിയില്‍ അടിയടുക്കിയ നിലയിലാണ് 200,000 പൗണ്ട് ലഭിച്ചത്. ഒരു ലക്ഷം പൗണ്ട് തറയില്‍ നിന്നും കണ്ടെത്തിയ സ്യൂട്ട് കെയ്സിലും ഉണ്ടായിരുന്നതായി നാഷണല്‍ ക്രൈം ഏജന്‍സി പറഞ്ഞു.
സിംഗാരയുടെ ബിസിനസ്സ് പങ്കാളികൂടിയായ ശൈലേഷ് മണ്ഡാലിയയുടെ പക്കല്‍ നിന്നും ആണ് 1 ലക്ഷം പൗണ്ട് അടങ്ങിയ ബാഗ് പിടിച്ചെടുത്തത് .

അനധികൃത പണം കടത്തി യുകെയ്ക്ക് അപകടം വരുത്തുന്ന മണി സര്‍വ്വീസ് ബിസിനസ്സുകളാണ് ഇവര്‍ നയിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സംശയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് എന്‍സിഎ ഹെഡ് ഓഫ് ത്രെറ്റ് റെസ്പോണ്‍സ് റേച്ചല്‍ ഹെര്‍ബേര്‍ട്ട് പറഞ്ഞു.

ക്രിമിനല്‍ കുറ്റങ്ങള്‍ തെളിയിക്കാത്ത സാഹചര്യത്തില്‍ പണം പിടിച്ചെടുക്കാന്‍ ഫൊര്‍ഫീച്ചര്‍ ഓര്‍ഡര്‍ ഇറക്കിയാണ് മെട്രോപൊളിറ്റന്‍ പോലീസ് ഓര്‍ഗനൈസ്ഡ് ക്രൈം പാര്‍ട്ണര്‍ഷിപ്പ് നടപടി സ്വീകരിച്ചത്. ഉത്തരവിനെതിരെ സിംഗാരയും, മണ്ഡാലിയയും അപ്പീല്‍ നല്‍കിയിരുന്നു. തങ്ങളുടെ പണമിടപാട് ബിസിനസ്സിലെ അക്കൗണ്ടിംഗ് പ്രശ്നങ്ങള്‍ മൂലമാണ് ആശയക്കുഴപ്പമെന്നാണ് ഇവര്‍ വാദിച്ചത്. എന്നാല്‍ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതി ഈ അപ്പീല്‍ തള്ളിയതോടെയാണ് പണം പിടിച്ചെടുത്തത്.

 • ടോയ്‌ലറ്റ് ടിഷ്യൂ വാങ്ങിക്കൂട്ടി ജനം; യുകെയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ 'കാലിയാക്കല്‍' തുടരുന്നു
 • പുതിയ കൊറോണ നിയന്ത്രണങ്ങള്‍: ഫര്‍ലോ സ്‌കീം നീട്ടുന്നകാര്യം പരിഗണിക്കണമെന്ന് ചാന്‍സലറോട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
 • ബ്രിട്ടനിലെ പ്രതിദിന കോവിഡ് കണക്കുകള്‍ അയ്യായിരത്തിനടുത്ത്; 37 മരണങ്ങള്‍
 • കോവിഡിനെ ചെറുക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചു ബോറിസ് ജോണ്‍സണ്‍; എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥന
 • ലെസ്റ്ററില്‍ സീബ്രാ ക്രോസില്‍ അമ്മായിച്ഛനെ ഇടിച്ച് തെറിപ്പിച്ച് കടന്ന യുവതിക്ക് 18 മാസം ജയില്‍
 • വിന്ററില്‍ ഏവരും ഫ്ലൂ ജാബ് എടുക്കണമെന്ന് ആരോഗ്യ വിഗദ്ധര്‍; കൊറോണക്കൊപ്പം ഫ്ലൂ കൂടി പിടിച്ചാല്‍ മരണസാധ്യത ഇരട്ടി
 • മദ്യംകിട്ടിയില്ല, വിമാനത്തില്‍ സഹയാത്രികന്റെ ചെവി കടിച്ചെടുത്ത ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍
 • യുകെയിലെ കൊറോണ വൈറസ് അലര്‍ട്ട് ലെവല്‍ 4 ആക്കുന്നു; നിയന്ത്രണമില്ലെങ്കില്‍ പ്രതിദിന കേസുകള്‍ അരലക്ഷമാകും!
 • ഇംഗ്ലണ്ടിലെ 5% വിദ്യാര്‍ത്ഥികളും വീട്ടില്‍; മാനസിക സമ്മര്‍ദ്ദം വെല്ലുവിളി
 • കെയര്‍ ഹോമുകളിലെ കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാന്‍ 15 ദിവസം കഴിയണം; ശേഖരിക്കുന്ന സ്വാബുകള്‍ എടുക്കാന്‍ ആളെത്താത്ത അവസ്ഥയും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway