യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ 5% വിദ്യാര്‍ത്ഥികളും വീട്ടില്‍; മാനസിക സമ്മര്‍ദ്ദം വെല്ലുവിളി

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ മൂന്നാഴ്ചയായി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അഞ്ച് ശതമാനം കുട്ടികള്‍ കോവിഡ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം ഇപ്പോഴും വീടുകളില്‍ തന്നെ കഴിയുകയാണെന്ന് റിപ്പോര്‍ട്ട്. ചില്‍ഡ്രന്‍സ് കമ്മീഷണറായ ആനി ലോംഗ്ഫീല്‍ഡാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യമാകമാനം ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധി കുട്ടികള്‍ക്ക് ഇപ്പോഴും അതിന്റെ മാനസിക സമ്മര്‍ദത്തില്‍ നിന്നും തിരിച്ച് വരാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആനി പറയുന്നു. ചില കുട്ടികള്‍ക്ക് ഇതിനെ തുടര്‍ന്ന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടി വരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് കോവിഡ് ടെസ്റ്റുകള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചകള്‍ സംഭവിച്ചുവെന്നും ചില്‍ഡ്രന്‍സ് കമ്മീഷണര്‍ വെളിപ്പെടുത്തുന്നു.

ഇംഗ്ലണ്ടിലെ സ്‌കൂളുകളിലും കോളജുകളിലുമായി ഏതാണ്ട് എട്ട് മില്യണോളം കുട്ടികളാണ് പഠിക്കുന്നത്. ഇവരുടെ അഞ്ച് ശതമാനം അഥവാ ഏതാണ്ട് നാല് ലക്ഷം പേരാണ് കോവിഡുമായി ബന്ധപ്പെട്ടും കോവിഡ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ടുമുള്ള പ്രശ്‌നങ്ങള്‍ മൂലം വീടുകളില്‍ കഴിയേണ്ടി വരുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. രാജ്യത്ത് കോവിഡ് ഭീഷണി തുടരവേ കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിച്ച നടപടിയെയും ഇതിനായി ടീച്ചര്‍മാരും സ്‌കൂള്‍ ജീവനക്കാരും നടത്തുന്ന പരിശ്രമങ്ങളെയും ആനി ലോംഗ് ഫീല്‍ഡ് പ്രശംസിക്കുന്നു.
എന്നാല്‍ കുട്ടികളുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ ആവശ്യപ്പെടുന്നു. കൊറോണയല്ലാത്ത കാരണങ്ങളാല്‍ പത്ത് ശതമാനം കുട്ടികള്‍ ഇപ്പോഴും ക്ലാസുകളിലെത്തുന്നില്ലെന്നാണ് ആനി ലോംഗ്ഫീല്‍ഡ് വെളിപ്പെടുത്തുന്നത്. സ്‌കൂളുകളിലെ കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ നിന്നും വീടുകളിലേക്ക് അയക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണെന്നും ചില്‍ഡ്രന്‍സ് കമ്മീഷണര്‍ വെളിപ്പെടുത്തുന്നു.എങ്കിലും നിരവധി സ്‌കൂളുകള്‍ അടക്കുകയും ആയിരക്കണക്കിന് കുട്ടികളെ വീട്ടിലേയ്ക്കു തിരിച്ചയക്കുകയും ചെയ്തിരുന്നു.

 • യുകെയില്‍ കോവിഡ് ബാധിച്ചവരില്‍ ആന്റിബോഡികളുടെ അളവ് കുത്തനെ കുറയുന്നതായി കണ്ടെത്തി
 • കോവിഡ് ലോക്ക്ഡൗണിനെതിരെ കലാപമുയര്‍ത്തി 50 ഭരണകക്ഷി എം‌പിമാര്‍; 'എക്സിറ്റ് മാപ്പ്' ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
 • യുകെയില്‍ കൊറോണയില്‍ ഇന്ത്യക്കാരടങ്ങുന്ന വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതലായി മരണപ്പെട്ടത് വിവേചനം കൊണ്ട്!
 • നോട്ടിംഗ്ഹാമിലും വാറിംഗ്ടണിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഞായറാഴ്ചയും ഇരുപതിനായിരത്തിലേറെ പുതിയ കേസുകള്‍, 102 മരണങ്ങള്‍
 • 65കാരനായ ഹരീഷ് സാല്‍വെക്ക് നാളെ വിവാഹം; വധു ലണ്ടനിലെ കലാകാരി
 • ക്രോയ്ഡോണില്‍ നവംബര്‍ 1ന് അശോക് കുമാര്‍ നടത്തുന്ന 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ്
 • ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാസ്‌ക് ധരിക്കാത്തതിന് പിഴശിക്ഷ കര്‍ശനമാക്കി
 • യുകെയില്‍ ഇന്നലെ പുതിയ 20,000 കോവിഡ് രോഗികളും 151 മരണങ്ങളും; മരണത്തില്‍ 125% വര്‍ധന
 • ട്രിപ്പിള്‍ ലോക് ഡൗണിലും നില്‍ക്കില്ല; യുകെയില്‍ അടുത്തത് ടിയര്‍ 4 വിലക്ക്, തുറന്നരിക്കുന്ന ഷോപ്പുകളും അടക്കേണ്ടിവരും
 • നാട്ടിലേയ്ക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കായി ക്വറന്റൈന്‍ പാക്കേജ്!
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway