യു.കെ.വാര്‍ത്തകള്‍

മദ്യംകിട്ടിയില്ല, വിമാനത്തില്‍ സഹയാത്രികന്റെ ചെവി കടിച്ചെടുത്ത ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍

ബര്‍മിംഗ്ഹാമില്‍ നിന്നും മെജോര്‍ക്കയിലേക്ക് പറന്ന വിമാനത്തില്‍ മദ്യത്തിനായി ബ്രിട്ടീഷുകാരന്റെ അതിക്രമം. റയാന്‍എയര്‍ ജെറ്റില്‍ സഹയാത്രികന്റെ ചെവിയുടെ ഭാഗം കടിച്ചെടുത്തു. 29-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി മെജോര്‍ക്കയിലെ പാല്‍മ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ വിമാനത്തിലാണ് സംഭവം. മദ്യം ആവശ്യപ്പെട്ടിട്ടു കിട്ടാത്തത് മൂലം മറ്റൊരു യാത്രക്കാരന്റെ മദ്യം കൈക്കലാക്കി അകത്താക്കിയ ശേഷമാണ് ലഹരിയില്‍ ഇയാള്‍ അക്രമം അഴിച്ചുവിട്ടതെന്ന് പോലീസ് പറയുന്നു. 'വിമാനത്തില്‍ സഹയാത്രികനെ മുറിവേല്‍പ്പിച്ച കേസില്‍ കുറ്റം ആരോപിക്കപ്പെടുന്ന 29-കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യം ആവശ്യപ്പെട്ടത് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിമാന ജീവനക്കാര്‍ സഹായം തേടി', സിവില്‍ ഗാര്‍ഡ് വ്യക്തമാക്കി.

മദ്യപിച്ച് ലക്കുകെട്ടിരുന്ന ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയും ഫ്രിഡ്ജ് തുറന്ന് മദ്യം കൈക്കലാക്കാന്‍ നോക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മറ്റൊരു യാത്രക്കാരന്‍ വാങ്ങിയ മദ്യം ഇയാള്‍ ബലമായി അകത്താക്കിയത്. ഓഫീസര്‍മാര്‍ വിവരം ശേഖരിക്കുന്നതിന് ഇടയിലാണ് വിമാനത്തില്‍ തമ്മിലടി നടന്നത്. ഈ സമയത്താണ് പ്രതി സഹയാത്രികന്റെ വലത് ചെവി കടിച്ചെടുത്തത്, പോലീസ് അറിയിച്ചു. അക്രമിയെ അറസ്റ്റ് ചെയ്യുകയും, പരുക്കേറ്റ വ്യക്തിയെ ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു. പരുക്കേറ്റ ആളും ബ്രിട്ടീഷുകാരനാണ്.

 • ഈലിംഗില്‍ ഇന്ത്യക്കാരന്റെ ഫോണ്‍ ഷോപ്പില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
 • ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ട്രയലിനിടെ സന്നദ്ധപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ചു മരിച്ചു
 • യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷം പിന്നിട്ടു; 191 മരണങ്ങളും
 • ജോലികള്‍ സംരക്ഷിക്കാനുള്ള സുനാകിന്റെ രക്ഷാപാക്കേജ് ലണ്ടന്‍ ഉള്‍പ്പെടെ ടിയര്‍ 2 ലോക്ക്ഡൗണ്‍ മേഖലകളിലേക്കും
 • ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നു; ഇരു ഭാഗത്തും വിട്ടുവീഴ്ച ഉണ്ടായേക്കും
 • 9 ലക്ഷം വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലാകും; ഫുഡ് സ്‌കീം നീട്ടണമെന്ന് ലേബര്‍
 • യുകെയില്‍ ഇന്നലെ 21,331 പുതിയ കോവിഡ് രോഗികളും 241 മരണങ്ങളും; ഒരാഴ്ചക്കിടെ കോവിഡ് മരണത്തില്‍ 68.5% വര്‍ധന
 • കൊറോണയോട് മല്ലിട്ട് 60ദിവസം ഐസിയുവില്‍; കൈയടിച്ച് യാത്രയാക്കിയ 47-കാരന്‍ മരിച്ചു
 • കൗണ്‍സിലിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
 • ശബളം തികയുന്നില്ല; ബോറിസ് ജോണ്‍സണ്‍ രാജിക്ക് ഒരുങ്ങുന്നതായി ടാബ്ലോയിഡുകള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway